മാർട്ടിൻ പ്രക്കാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാർട്ടിൻ പ്രക്കാട്ട്
ജനനംചങ്ങനാശേരി, കേരളം
തൊഴിൽചലച്ചിത്രസം‌വിധാനം

മലയാളചലച്ചിത്ര സംവിധായകനും നിശ്ചലചിത്ര ഛായാഗ്രാഹകനുമാണ് മാർട്ടിൻ പ്രക്കാട്ട്. ബെസ്റ്റ് ആക്ടർ, എബിസിഡി എന്നീ ചിത്രങ്ങളാണ് ഇദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്.[1] മുൻപ് വനിത മാസികയിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചിരുന്നു. ചങ്ങനാശേരി സ്വദേശിയായ ഇദ്ദേഹം മമ്മൂട്ടി നായകനായി ലൗ ഇൻ സിംഗപ്പൂർ എന്ന കോമഡി ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിച്ചു.[2] പിന്നീട് മമ്മൂട്ടിയെത്തന്നെ നായകനാക്കി ബെസ്റ്റ് ആക്ടർ സംവിധാനം ചെയ്തു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2015-ലെ മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - ചാർലി[3]
  • 2015-ലെ മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഉണ്ണി ആറുമായി പങ്കിട്ടു ലഭിച്ചു. - ചാർലി[3]

അവലംബം[തിരുത്തുക]

  1. മലയാളസംഗീതം.ഇൻഫോ
  2. എം.3.ഡി.ബി.കോം
  3. 3.0 3.1 "'ഒഴിവു ദിവത്തെ കളി' മികച്ച ചിത്രം; ദുൽഖർ നടൻ, പാർവ്വതി നടി..." മാതൃഭൂമി. മൂലതാളിൽ നിന്നും 2016 മാർച്ച് 1-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 മാർച്ച് 1.
"https://ml.wikipedia.org/w/index.php?title=മാർട്ടിൻ_പ്രക്കാട്ട്&oldid=2332831" എന്ന താളിൽനിന്ന് ശേഖരിച്ചത്