അഗസ്റ്റിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഗസ്റ്റിൻ
ജനനം
മരണം2013 നവംബർ 14
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനേതാവ്
സജീവ കാലം1986-2013
ജീവിതപങ്കാളി(കൾ)ഹാൻസി[1]
കുട്ടികൾആൻ അഗസ്റ്റിൻ, ജീത്തു
മാതാപിതാക്ക(ൾ)കുന്നുമ്പുറത്ത് മാത്യു
റോസി[1]

മലയാളചലച്ചിത്രനടനും, നിർമ്മാതാവുമായിരുന്നു അഗസ്റ്റിൻ (മരണം: നവംബർ 14, 2013). നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1986ൽ ആവനാഴി എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത മിഴി രണ്ടിലും എന്ന ചിത്രത്തിന്റെ നിർമ്മാതാവായിരുന്നു.

ജീവിതരേഖ[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ കുന്നുംപുറത്ത് മാത്യുവിന്റെയും റോസിയുടെയും മകനായി ജനിച്ചു[2] . ഹാൻസി ഭാര്യയും ചലച്ചിത്രനടി ആൻ അഗസ്റ്റിൻ, ജീത്തു എന്നിവർ മക്കളുമാണു്[3].

നാടക രംഗത്തു നിന്നാണു അഗസ്റ്റിൻ സിനിമയിലേക്കു വരുന്നത്. ദേവാസുരം, സദയം, ആറാം തമ്പുരാൻ, ചന്ദ്രലേഖ,ഇന്ത്യൻ റുപ്പി തുടങ്ങിയവയാണ് അഗസ്റ്റിൻ അഭിനയിച്ച ചില പ്രധാന സിനിമകൾ. ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ എന്ന ചിത്രത്തിലാണു അവസാനമായി അഭിനയിച്ചത്[3].

പക്ഷാഘാതത്തെത്തുടർന്ന് ഏറെക്കാലം ചികിത്സയിലായിരുന്ന അഗസ്റ്റിൻ കരൾ രോഗം മൂലം 2013 നവംബർ 14-ന് രാവിലെ പത്തുമണിയോടെ കോഴിക്കോട്ടെ ബേബി മെമോറിയൽ ആശുപത്രിയിൽ വച്ച് അന്തരിച്ചു.[3][4]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 മാധ്യമം ദിനപത്രം, 2013-11-14[പ്രവർത്തിക്കാത്ത കണ്ണി]
  2. "നടനും നിർമ്മാതാവുമായ അഗസ്റ്റിൻ അന്തരിച്ചു". മലയാള മനോരമ. 2013 നവംബർ 14. Archived from the original on 2013-11-17. Retrieved 2013 നവംബർ 14. {{cite news}}: Check date values in: |accessdate= and |date= (help)
  3. 3.0 3.1 3.2 "നടൻ അഗസ്റ്റിൻ അന്തരിച്ചു". മാതൃഭൂമി. 2013 നവംബർ 14. Archived from the original on 2013-12-03. Retrieved 2013 നവംബർ 14. {{cite news}}: Check date values in: |accessdate= and |date= (help)
  4. ദേശാഭിമാനി വാർത്ത
"https://ml.wikipedia.org/w/index.php?title=അഗസ്റ്റിൻ&oldid=3771044" എന്ന താളിൽനിന്ന് ശേഖരിച്ചത്