ജോയ് മാത്യു
Jump to navigation
Jump to search
ജോയ് മാത്യു | |
---|---|
![]() ജോയ് മാത്യു കൊടുങ്ങല്ലൂരിലെ ജോയോർമ്മപ്പെരുന്നാൾ പരിപാടിയിൽ | |
ജനനം | സെപ്റ്റംബർ 20 |
തൊഴിൽ | അഭിനേതാവ്,സംവിധായകൻ |
നടൻ, നാടകകൃത്ത്, നാടകസംവിധായകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന സാംസ്കാരിക പ്രവർത്തകനാണ് ജോയ് മാത്യു.[1] 2012 ഡിസംബറിൽ തിരുവനന്തപുരത്ത് നടന്ന പതിനേഴാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രേക്ഷകർ തെരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഇദ്ദേഹം സംവിധാനം ചെയ്ത ഷട്ടർ എന്ന ചലച്ചിത്രത്തിനാണ് ലഭിച്ചത്. കോഴിക്കോട് നഗരത്തിലെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങളുടെ ആവിഷ്കരണമാണ് ഷട്ടർ എന്ന സിനിമ. ഇരുപതിലേറെ നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയുമുണ്ടായി. ഇതിൽ അതിർത്തികൾ, സങ്കടൽ എന്നിവ പ്രസിദ്ധമാണ്. നാടക രചനക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും അവാർഡുകൾ ലഭിച്ചു. ജോൺ അബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാൻ എന്ന സിനിമയിൽ നായക വേഷം അവതരിപ്പിച്ചത് ജോയ് മാത്യുവാണ്.
അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]
- അമ്മ അറിയാൻ
- ആമേൻ
- അന്നയും റസൂലും
- റാസ്പുട്ടിൻ
- പ്രണയകഥ
- നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി
- 1983
- സക്കറിയയുടെ ഗർഭിണികൾ
- മുന്നറിയിപ്പ്
- ശൃംഗാരവേലൻ
- ലൈല ഓ ലൈല
സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "അഭിനയത്തിരക്ക് ജോയ് മാത്യുവിന് സമയമില്ല". വൺ ഇന്ത്യ മലയാളം. 2013 ഏപ്രിൽ 20. ശേഖരിച്ചത് 2013 ഓഗസ്റ്റ് 12. Check date values in:
|accessdate=
and|date=
(help)