സദയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സദയം
വി.സി.ഡി. പുറംചട്ട
സംവിധാനം സിബി മലയിൽ
നിർമ്മാണം ജി.പി. വിജയകുമാർ
രചന എം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾ
സംഗീതം ജോൺസൺ
ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണം ആനന്ദക്കുട്ടൻ
ചിത്രസംയോജനം എൽ. ഭൂമിനാഥൻ
സ്റ്റുഡിയോ സെവർ ആർട്സ്
വിതരണം സെവൻ ആർട്സ് ഫിലിംസ്
റിലീസിങ് തീയതി 1992
രാജ്യം ഇന്ത്യ
ഭാഷ മലയാളം

എം.ടി. വാസുദേവൻ നായരുടെ രചനയിൽ സിബി മലയിലിന്റെ സംവിധാനം ചെയ്ത് മോഹൻലാൽ, തിലകൻ, നെടുമുടി വേണു, മാതു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സദയം. സെവൻ ആർട്സ് ഫിലിംസിന്റെ ബാനറിൽ ജി.പി. വിജയകുമാർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെവൻ ആർട്സ് ഫിലിംസ് ആണ്. എം.ടി. വാസുദേവൻ നായർക്ക് മികച്ച തിരക്കഥാകൃത്തിനുള്ള 1993ലെ ദേശീയപുരസ്കാരം ഈ ചിത്രത്തിലൂടെ ലഭിച്ചു.[1].

കഥാതന്തു[തിരുത്തുക]

കുടുംബസാഹചര്യം മൂലം വേശ്യാവൃത്തിയിലേക്ക് നയിക്കപ്പെടാൻ സാധ്യതയുള്ള രണ്ടു പെൺകുട്ടികളെ ആ അവസ്ഥയിൽ എത്തപ്പെടാതിരിക്കുവാനായി കൊല ചെയ്യുകയും കോടതി വിധി പ്രകാരം നായകനെ തൂക്കിലേറ്റുകയും ചെയ്യുന്നു.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ സത്യനാഥൻ
തിലകൻ ഡോക്ടർ
മുരളി പോലീസ് ഓഫീസർ
നെടുമുടി വേണു ഫാദർ
ജനാർദ്ദനൻ പോലീസ് ഓഫീസർ
ടി.ജി. രവി കണാരൻ
ശ്രീനിവാസൻ ജയിൽ പുള്ളി
മഹേഷ്
മാതു
കാവേരി
കെ.പി.എ.സി. ലളിത

നിർമ്മാണം[തിരുത്തുക]

ചിത്രീകരണം[തിരുത്തുക]

കണ്ണൂർ സെൻട്രൽ ജയിലിലെ കണ്ടംഡ് സെല്ലിലാണ് ചിത്രത്തിന്റെ കുറെ ഭാഗങ്ങളും ക്ലൈമാക്സും ചിത്രീകരിച്ചത്.

സംഗീതം[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.

ഗാനങ്ങൾ
  1. വാസന്തരാവിൻ പനിനീർ പൊയ്കയിൽ – സുജാത മോഹൻ
  2. അറബിക്കഥയിലെ – കെ.ജി. മാർക്കോസ്

അണിയറ പ്രവർത്തകർ[തിരുത്തുക]

ഛായാഗ്രഹണം ആനന്ദക്കുട്ടൻ
ചിത്രസംയോജനം എൽ. ഭൂമിനാഥൻ
നിർമ്മാണ നിയന്ത്രണം കെ. മോഹനൻ

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സദയം&oldid=2545949" എന്ന താളിൽനിന്നു ശേഖരിച്ചത്