സാഗർ എലിയാസ് ജാക്കി റീലോഡഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സാഗർ എലിയാസ് ജാക്കി റീലോഡഡ്
പോസ്റ്റർ
സംവിധാനം അമൽ നീരദ്
നിർമ്മാണം ആന്റണി പെരുമ്പാവൂർ
രചന എസ്.എൻ. സ്വാമി
അഭിനേതാക്കൾ മോഹൻലാൽ
ഭാവന
ശോഭന
സുമൻ
സമ്പത് രാജ്
രാഹുൽ ദേവ്
മനോജ്‌ കെ. ജയൻ
നെടുമുടി വേണു
സംഗീതം ഗോപി സുന്ദർ
ഛായാഗ്രഹണം അമൽ നീരദ്
ഗാനരചന ജോഫി തരകൻ
സന്തോഷ് വർമ്മ
റിയ ജോയ്
ഗോപി സുന്ദർ
ചിത്രസംയോജനം വിവേക് ഹർഷൻ
സ്റ്റുഡിയോ ആശിർവാദ് സിനിമാസ്
വിതരണം മാക്സ്‌ലാബ് റിലീസ്
റിലീസിങ് തീയതി ഇന്ത്യ: 26 മാർച്ച് 2009 (2009-03-26)
അമേരിക്ക: 15 ഏപ്രിൽ 2009 (2009-04-15)
യുണൈറ്റഡ് കിങ്ഡം: 15 ഏപ്രിൽ 2009 (2009-04-15)
രാജ്യം ഇന്ത്യ
ഭാഷ മലയാളം
ബജറ്റ് 6.5 കോടി

മോഹൻലാൽ, മനോജ്‌ കെ. ജയൻ, നെടുമുടി വേണു, ശോഭന, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് സാഗർ ഏലിയാസ് ജാക്കി റീലോഡഡ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് അമൽ നീരദ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം മാക്സ്‌ലാബ് റിലീസ് ആണ് വിതരണം ചെയ്തത്.

എസ്.എൻ. സ്വാമി രചിച്ച് തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ 1987-ൽ പുറത്തിറങ്ങിയ ഇരുപതാം നൂറ്റാണ്ട്‌ എന്ന മലയാളചലച്ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിന്റെ പേരിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ പഴയ ചിത്രത്തിലെ മറ്റ് ചില കഥാപാത്രങ്ങളെ കൂടി പുനരവതരിപ്പിച്ചിരിക്കുന്നു. എസ്.എൻ. സ്വാമിയാണ് ഈ ചിത്രത്തിന്റെയും രചന നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

കഥ[തിരുത്തുക]

കേരള മുഖ്യമന്ത്രിയുടെ (നെടുമുടി വേണു) മകൾ ഇന്ദുവിന്റെ (ശോഭന) ഭർത്താവ് മനുവിനെ (മനോജ്‌ കെ. ജയൻ) ഗോവയിലെ അധോലോക നേതാക്കളായ റൊസാരിയോ ബ്രദേർസ് തട്ടിക്കൊണ്ട് പോയി വിലപേശുന്നു. പോലീസിന് മനുവിനെ രക്ഷിക്കാനാവില്ല എന്ന് മനസ്സിലാക്കിയ ഇന്ദു അന്താരാഷ്ട്ര അധോലോക നേതാവും മനുവിന്റെ സുഹൃത്തുമായ സാഗർ ഏലിയാസ് ജാക്കിയുടെ (മോഹൻലാൽ) സഹായം തേടുന്നു. സാഗർ മനുവിനെ പുഷ്പം പോലെ രക്ഷിക്കുന്നു എന്നാൽ അത് അധോലോക സംഘങ്ങളുടെ കുടിപ്പകയ്ക്കും പോരിനുമുള്ള ഒരു തുടക്കം മാത്രമായിരുന്നു.

ബാല്യകാല സുഹൃത്തായ മനുവിനെയാണ്‌ (മനോജ്‌ കെ. ജയൻ). കേരള മുഖ്യമന്ത്രിയുടെ (നെടുമുടി വേണു) മരുമകനായ മനുവിനെ അജ്ഞാതർ തട്ടിക്കൊണ്ടു പോകുന്നു.

തന്റെ സഹോദരൻ ഹരിയോട്‌ (ഗണേഷ്‌) കൂറുള്ള കേരള പോലീസ്‌ അന്വേഷണം കാര്യക്ഷമമാക്കുന്നില്ലെന്ന്‌ കണ്ട്‌ മനുവിന്റെ ഭാര്യയായ ഇന്ദു (ശോഭന) സാഗറിന്റെ സഹായം അഭ്യർത്ഥിയ്‌ക്കുന്നു. അങ്ങനെ ഇന്ദുവിന്റെ അഭ്യർത്ഥന മാനിച്ച്‌ സാഗർ തന്റെ സ്വന്തം വിമാനത്തിൽ നാല്‌ ശിങ്കിടികളോടൊപ്പം കേരളത്തിലെത്തുകയാണ്‌.

ഗോവയിലെ കുപ്രസിദ്ധരായ റൊസാരിയോ ബ്രദേഴ്‌സുമായി ഏറ്റുമുട്ടി സാഗർ മനുവിനെ മോചിപ്പിയ്‌ക്കുന്നു. ഇത് സാഗറിന് പുതിയ ശത്രുക്കളെ ഉണ്ടാക്കുന്നു.

ഇരുപതാം നൂറ്റാണ്ടിലെ സംഭവങ്ങൾക്ക്‌ ശേഷം കഥ പുതിയ നൂറ്റാണ്ടിലെത്തുമ്പോൾ സാഗർ അന്താരാഷ്ട്ര കള്ളക്കടത്തുകാരനായി മാറിക്കഴിഞ്ഞിരിയ്‌ക്കുന്നു. കേരളമെന്ന ഇട്ടാവട്ടവുമായി അയാൾ വിട പറഞ്ഞു കഴിഞ്ഞു. കോടികൾ മറിയുന്ന ഇന്റർനാഷണൽ അണ്ടർവേൾഡ്‌ ഗ്യാങ്ങിന്റെ ഡോൺ ആണ്‌ ഇന്ന്‌ സാഗർ.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ സാഗർ ഏലിയാസ് ജാക്കി
ശോഭന ഇന്ദു
ഭാവന ആരതി മേനോൻ
പ്രണവ് മോഹൻലാൽ അതിഥി താരം
ജഗതി ശ്രീകുമാർ അശോക് കുമാർ
നെടുമുടി വേണു കേരള മുഖ്യമന്ത്രി
ജ്യോതിർമയി പാട്ട് രംഗത്തിൽ മാത്രം
സുമൻ നൈന
സമ്പത് രാജ് റൊസാരിയോ
മനോജ് കെ. ജയൻ മനു
ബാല അതിഥി താരം
കെ.ബി. ഗണേഷ് കുമാർ ഹരി
രാഹുൽ ദേവ് ഷേഖ് ഇമ്രാൻ (വാടകക്കൊലയാളി)

സംഗീതം[തിരുത്തുക]

ജോഫി തരകൻ‍, സന്തോഷ് വർമ്മ, റിയ ജോയ്, ഗോപി സുന്ദർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഗോപി സുന്ദർ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് മനോരമ മ്യൂസിക്.

ഗാനങ്ങൾ
  1. സാഗർ ഏലിയാസ് ജാക്കി – ഗോപി സുന്ദർ (രചന: ഗോപി സുന്ദർ)
  2. മെല്ലെ മെല്ലെ എന്നിൽ – പുണ്യ ശ്രീനിവാസ് (രചന: ജോഫി തരകൻ)
  3. ഒസമാ – സുചിത്ര (രചന: സന്തോഷ് വർമ്മ)
  4. ഒസമാ ബിഗ് ബ്ലാസ്റ്റ് – സുചിത്ര, നിത (രചന: സന്തോഷ് വർമ്മ)
  5. വെണ്ണിലവേ – എം.ജി. ശ്രീകുമാർ, ശ്രേയ ഘോഷാൽ (രചന: റിയ ജോയ്)

റിലീസ്[തിരുത്തുക]

കേരളത്തിൽ 101 തിയറ്ററുകളിലായാണ് ചിത്രം പ്രദർശനം തുടങ്ങിയത്. ആദ്യ നാലു ദിനങ്ങളിൽ തന്നെ ചിത്രം 1.33 കോടി രൂപ ശേഖരിച്ചു. ഒരു മലയാളം സിനിമയ്ക്ക് ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കളക്ഷനായിരുന്നു അത്.[1]

അണിയറ പ്രവർത്തകർ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Sagar takes super opening, but…". Sify. 2009-03-31. Retrieved 2009-03-31. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]