എസ്. എൻ. സ്വാമി
എസ്.എൻ. സ്വാമി | |
---|---|
ജനനം | |
തൊഴിൽ | തിരക്കഥാകൃത്ത് |
സജീവ കാലം | 1985– |
മലയാളചലച്ചിത്രരംഗത്തെ പ്രമുഖനായ തിരക്കഥാകൃത്താണ് എസ്.എൻ. സ്വാമി. കുറ്റാന്വേഷണ ചിത്രങ്ങൾക്ക് പ്രശസ്തനായ ഇദ്ദേഹം നാല്പതോളം മലയാളചലച്ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്.
സി.ബി.ഐ. ചലച്ചിത്രപരമ്പര (ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സി.ബി.ഐ., നേരറിയാൻ സി.ബി.ഐ.), കൂടും തേടി, ഇരുപതാം നൂറ്റാണ്ട്, മൂന്നാം മുറ, ഓഗസ്റ്റ് 1, ധ്രുവം തുടങ്ങിയവയാണ് എസ്.എൻ. സ്വാമിയുടെ പ്രശസ്തമായ ചിത്രങ്ങൾ. സംവിധായകൻ കെ. മധുവിനൊപ്പമാണ് അദ്ദേഹം ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളത്. മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യർ സി.ബി.ഐ., പെരുമാൾ, മോഹൻലാൽ അവതരിപ്പിച്ച സാഗർ ഏലിയാസ് ജാക്കി, അലി ഇമ്രാൻ തുടങ്ങിയ മലയാളസിനിമാ ചരിത്രത്തിലെ ഏറെ പ്രശസ്തമായ കഥാപാത്രങ്ങൾ സൃഷ്ടിച്ചത് ഇദ്ദേഹമാണ്. [1]
മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പുതിയ നിയമം എന്ന സിനിമയിലൂടെ ഈയിടെ അഭിനയരംഗത്തും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. ഇദ്ദേഹം തിക്കഥയെഴുതിയ സിനിമകളിൽ പ്രധാന കതാപാത്രമായി ഏറ്റവും അധികം തവണ പ്രത്യക്ഷപ്പെട്ടത് മമ്മൂട്ടിയാണ്, 26 സനിമകളിൽ. ഇന്ത്യയിലെ തന്നെ മറ്റൊരു സൂപ്പർ താരമായ മോഹൻലാൽ 10 സമിനിമകളിൽ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു. മമ്മൂട്ടിയും മോഹൻലാലും ചേർന്ന് അഭിനയിച്ച 2 സിനിമകൾക്കും സ്വാമി തിരക്കഥ എഴുതിയിട്ടുണ്ട്. 8 സുരേഷ് ഗോപി ചിത്രങ്ങളും സ്വാമിയുടെ തൂലികയിൽ പിറന്നിട്ടുണ്ട്. സ്വാമിയുടെ തിരക്കഥയിൽ പിറന്ന സിനിമകളിൽ ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്തത് കെ. മധുവാണ്, 14 എണ്ണം. രണ്ടാം സ്ഥാനം ജോഷിയ്ക്കാണ്, 5.[2]
പുരസ്കാരങ്ങൾ
[തിരുത്തുക]Award | Year | Project | Category | Outcome |
---|---|---|---|---|
മൂവി സ്ട്രീറ്റ് ഫിലിം അവാർഡ്‌സ് | 2019 | സിനിമ ജീവിതത്തിലെ സമഗ്രസംഭവനയ്ക്ക് | ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് | Won |