മൂവി സ്ട്രീറ്റ് ഫിലിം അവാർഡ്സ്
സിനിമ സ്നേഹികളായ മലയാളികളുടെ ഫേസ്ബുക് കൂട്ടായ്മയായ മൂവി സ്ട്രീറ്റ് എല്ലാ വർഷവും പ്രസ്തുത വർഷത്തെ സിനിമകളെ വിലയിരുത്തി നൽകുന്ന പുരസ്‌കാര ദാന പരിപാടി ആണ് മൂവി സ്ട്രീറ്റ് ഫിലിം അവാർഡ്‌സ്.
മൂവി സ്ട്രീറ്റ് ഫിലിം അവാർഡ്സ് | |
---|---|
![]() | |
അവാർഡ് | മലയാള സിനിമയിലെ മുന്നണിയിലും പിന്നണിയിലും ഉള്ള പ്രതിഭ സമ്പന്നരായ കലാകാരന്മാർക്ക് |
രാജ്യം | India |
നൽകുന്നത് | മൂവി സ്ട്രീറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www |
ചരിത്രം[തിരുത്തുക]
സിനിമ സ്നേഹികളുടെയും നിരൂപകരുടെയും സിനിമ പ്രവർത്തകരുടെയും കൂട്ടായ്മ ആയ മൂവി സ്ട്രീറ്റ് ആരംഭിക്കുന്നത് 2010 ൽ ആണ്. മലയാള സിനിമയിലെ ഭൂരിപക്ഷം അഭിനേതാക്കളും, പിന്നണി പ്രവർത്തകരും, നിർമാതാക്കളും, നിരൂപകരും എല്ലാം ഇന്ന് മൂവി സ്ട്രീറ്റിലെ ആക്റ്റീവ് മെംബേർസ് ആണ്.
2017 ൽ ഗ്രൂപ്പിൽ നടത്തിയ ഒരു പോളിലൂടെ ആ വർഷത്തെ മികച്ച പ്രകടനങ്ങൾ തിരഞ്ഞെടുത്തിരുന്നു. 2018 ൽ കുറച്ചു കൂടി വിപുലമായി ഗ്രൂപ്പിലൂടെ വോടിംഗ് നടത്തി വിജയികളെ തിരഞ്ഞെടുത്ത് എറണാകുളത്തു വച്ച് അവാർഡുകൾ വിതരണം ചെയ്തു. മൂവി സ്ട്രീറ്റിന്റെ മൂന്നാമത്തെ അവാർഡ് നിശ മലയാള സിനിമ രംഗത്തെ തന്നെ നാഴികക്കല്ലായിരുന്നു. ശീതൾ ശ്യാമിന് ആഭാസത്തിലെ പ്രകടനത്തിന് സ്പെഷ്യൽ ജൂറി അവാർഡ് നൽകിയതിലൂടെ മലയാള സിനിമ ചരിത്രത്തിലെ ആദ്യത്തെ ട്രാൻസ്ജൻഡർ അവാർഡ് നൽകുന്ന കൂട്ടായ്മയായി മൂവി സ്ട്രീറ്റ് മാറി.
2019 ലെ മികച്ച പ്രകടനങ്ങളെ വിലയിരുത്തി മൂവി സ്ട്രീറ്റിന്റെ നാലാമത്തെ അവാർഡ് 2020 ഫെബ്രുവരി രണ്ടിന് എറണാകുളം മുൻസിപ്പൽ ടൗൺ ഹാളിൽ നടത്തപ്പെടും.
പുരസ്‌കാര വിഭാഗങ്ങൾ[തിരുത്തുക]
- മികച്ച സിനിമ
- മികച്ച സംവിധായകൻ
- മികച്ച ഛായാഗ്രാഹകൻ
- മികച്ച സംഗീത സംവിധായകൻ
- മികച്ച തിരക്കഥാകൃത്ത്
- മികച്ച എഡിറ്റർ
- മികച്ച നടൻ
- മികച്ച നടി
- മികച്ച സ്വഭാവനടൻ
- മികച്ച സ്വഭാവനടി
- മികച്ച പശ്ചാത്തലസംഗീതം
- മികച്ച ഗായകൻ
- മികച്ച ഗായിക
- മികച്ച ഗാനരചയിതാവ്
- മികച്ച കലാസംവിധായകൻ
- മികച്ച മേയ്ക്കപ്പ് ആർട്ടിസ്റ്റ്
- മികച്ച സൗണ്ട് ഡിസൈൻ
- ഹോണറി അവാർഡ്
- ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്