നേരറിയാൻ സി.ബി.ഐ.
Jump to navigation
Jump to search
നേരറിയാൻ സി.ബി.ഐ. | |
---|---|
വി.സി.ഡി. പുറംചട്ട | |
സംവിധാനം | കെ. മധു |
നിർമ്മാണം | കെ. മധു |
രചന | എസ്.എൻ. സ്വാമി |
അഭിനേതാക്കൾ | മമ്മൂട്ടി മുകേഷ് ജഗതി ശ്രീകുമാർ ഗോപിക സംവൃത സുനിൽ |
സംഗീതം | ശ്യാം |
ഛായാഗ്രഹണം | സാലു ജോർജ്ജ് |
ചിത്രസംയോജനം | പി.സി. മോഹനൻ |
സ്റ്റുഡിയോ | മെസ്സേഴ്സ് കൃഷ്ണ കൃപ |
വിതരണം | സ്വർഗ്ഗചിത്ര റിലീസ് |
റിലീസിങ് തീയതി | 2005 സെപ്റ്റംബർ 9 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കെ. മധുവിന്റെ സംവിധാനത്തിൽ മമ്മൂട്ടി, മുകേഷ്, ജഗതി ശ്രീകുമാർ, ഗോപിക, സംവൃത സുനിൽ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നേരറിയാൻ സി.ബി.ഐ. ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് എന്ന ചിത്രത്തിന്റെ നാലാമത്തെ ഭാഗമാണ് ഈ ചിത്രം. കൃഷ്ണകൃപയുടെ ബാനറിൽ കെ. മധു നിർമ്മിച്ച ഈ ചിത്രം സ്വർഗ്ഗചിത്ര ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എസ്.എൻ. സ്വാമി ആണ്.ഈ ചിത്രം വാണിജ്യപരമായി വിജയമായിരുന്നു.
അഭിനേതാക്കൾ[തിരുത്തുക]
- മമ്മൂട്ടി – സേതുരാമയ്യർ സി.ബി.ഐ.
- മുകേഷ് – ചാക്കോ
- ജഗതി ശ്രീകുമാർ – വിക്രം
- ജിഷ്ണു – സായികുമാർ
- തിലകൻ – കാപ്ര
- ശ്രീകുമാർ – ഡോ. കൃഷ്ണൻ നായർ
- റിസബാവ – ഡോ. ബാബു
- വി.കെ. ശ്രീരാമൻ – ശങ്കരൻ
- മോഹൻ ജോസ് – വേലു
- മധു വാര്യർ – പ്രദീപ്
- ഇന്ദ്രൻസ് – ദേവസ്വം
- മേഘനാഥൻ – പത്മനാഭൻ ആചാരി
- കൊച്ചിൻ ഹനീഫ – ജോർജ്ജ് സി. നായർ
- അഗസ്റ്റിൻ – ധനപാലൻ
- ഗോപകുമാർ – ഹരിഹരൻ
- ഗോപിക – അനിത
- സംവൃത സുനിൽ – മൈഥിലി
- സുജ കാർത്തിക – രേഷ്മ
- ബിന്ദു പണിക്കർ – എലിസബത്ത്
സംഗീതം[തിരുത്തുക]
ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ശ്യാം ഒരുക്കിയിരിക്കുന്നു.
അണിയറ പ്രവർത്തകർ[തിരുത്തുക]
- ഛായാഗ്രഹണം: സാലു ജോർജ്ജ്
- ചിത്രസംയോജനം: പി.സി. മോഹനൻ
- കല: ശ്രീനി
- ചമയം: പി. ജയചന്ദ്രൻ, ജോർജ്ജ്
- വസ്ത്രാലങ്കാരം: മനോജ് ആലപ്പുഴ, ബാലു
- സംഘട്ടനം: മാഫിയ ശശി
- പരസ്യകല: ഗായത്രി
- നിശ്ചല ഛായാഗ്രഹണം: പോൾ ബത്തേരി
- എഫക്റ്റ്സ്: മുരുകേഷ്
- വാർത്താപ്രചരണം: വാഴൂർ ജോസ്
- നിർമ്മാണ നിയന്ത്രണം: അരോമ മോഹൻ
- നിർമ്മാണ നിർവ്വഹണം: ദീപു എ. കുമാർ, സജി കുണ്ടറ
- വാതിൽപുറചിത്രീകരണം: ശ്രീവിശാഖ്
- ലെയ്സൻ: മാത്യു ജെ. നേര്യംപറമ്പിൽ
- അസോസിയേറ്റ് ഡയറക്ടർ: ഐ. ശശി
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- നേരറിയാൻ സി.ബി.ഐ. on IMDb
- നേരറിയാൻ സി.ബി.ഐ. – മലയാളസംഗീതം.ഇൻഫോ