കാലം മാറി കഥ മാറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മൊയ്തു പടിയത്തിന്റെ കഥയ്ക്കു വി.ദേവൻ തിരക്കഥയും സിദ്ദിഖ് ഷമീർ സംഭാഷണവുമെഴുതി എം. കൃഷ്ണൻ നായർസംവിധാനം ചെയ്ത്, 1987ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് കാലം മാറി കഥ മാറി.

ജയ്‌ജയ കമ്പൈൻസിന്റെ ബാനറിൽ ടി.ഇ. വാസുദേവൻ ആണ് ഈ ചിത്രം നിർമ്മിച്ചത്.

മമ്മൂട്ടി, മുകേഷ്, സുകുമാരി, സുധാ ചന്ദ്രൻ, ശോഭന, തിലകൻ, ലാലു അലക്സ്, ബാലൻ കെ. നായർ, രാഗിണി[൧], കെ.ആർ. സാവിത്രി, ശാന്തകുമാരി തുടങ്ങിയവർ അഭിനയിച്ച 'കാലം മാറി കഥ മാറി' 1987 മേയ്29നു പ്രദർശനശാലകളിലെത്തി.[1][2]പി ഭാസ്കരന്റെ വരികൾക്ക് എ.ടി ഉമ്മർ ഈണം പകർന്നു.

അവലംബം[തിരുത്തുക]

  1. കാലം മാറി കഥ മാറി (1987)-www.malayalachalachithram.com
  2. കാലം മാറി കഥ മാറി (1987)-malayalasangeetham

കുറിപ്പ്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാലം_മാറി_കഥ_മാറി&oldid=3394238" എന്ന താളിൽനിന്ന് ശേഖരിച്ചത്