Jump to content

മൊയ്തു പടിയത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൊയ്തു പടിയത്ത്
മൊയ്തു പടിയത്ത്
ജനനം
മൊയ്തു പി.എ

28 മേയ് 1931
മരണം1989 ജനുവരി 11
തൊഴിൽനോവലിസ്റ്റ്, തിരക്കഥാകൃത്ത്
അറിയപ്പെടുന്നത്മലയാള നോവൽ
ജീവിതപങ്കാളി(കൾ)ഖദീജ (മരണം, 20 ആഗസ്റ്റ് 2023)
കുട്ടികൾസിദ്ദിഖ് ഷമീർ
താരാബി അബ്ദുറഹ്മാൻ,
, സുൽഫത് ഹസനലി,
സബീന അബ്‌ദുറഹിം,
സൈറാബാനു സിദ്ദീഖ്‌

മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റുകളിൽ ഒരാളാണ് മൊയ്തു പടിയത്ത് (28 മേയ് 1931 - 1989 ജനുവരി 11)[1]. തിരക്കഥാകൃത്തും മലയാള സംവിധായകനുമായിരുന്നു ഇദ്ദേഹം.[2] മുസ്ലിം ജീവിതത്തെ ഇതിവൃത്തമാക്കിയവയാണ് മൊയ്തു പടിയത്തിന്റെ രചനകളിലേറെയും. നോവൽ, ചെറുകഥ എന്നീ സാഹിത്യ വിഭാഗങ്ങളിലായി എഴുപതോളം പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ പട്ടണത്തിനടുത്തുള്ള എറിയാട് ഗ്രാമത്തിൽ, പടിയത്ത് പുത്തൻകാട്ടിൽ അബ്ദുൽ കരീമിന്റെയും അയ്യാരിൽ ചക്കപ്പൻചാലിൽ കുഞ്ഞിബീപാത്തുവിന്റെയും മൂത്ത മകനായി 1931 മെയ് 28 നാണ് അദ്ദേഹം ജനിച്ചത്. കൊടുങ്ങല്ലൂർ ബോയ്സ് ഹൈസ്‌കൂളിൽ വിദ്യാർഥിയായിരുന്ന കാലത്തു തന്നെ മൊയ്തു പടിയത്ത് സാഹിത്യ രചനയ്ക്ക് തുടക്കം കുറിച്ചിരുന്നു. അച്ചടിമഷി പുരണ്ട ആദ്യ കഥ ബീവിയുടെ കത്ത് ആയിരുന്നു. കൊടുങ്ങല്ലൂരിലെ ദേവീ ബുക്ക്സ്റ്റാൾ, എച്ച് & സി പബ്ലിക്കേഷൻ, ബി.കെ.എം.ചമ്പക്കുളം, ആമിനാബുക്ക്സ്റ്റാൾ തൃശൂർ, ശ്രീ നരസിംഹ വിലാസം ബുക്ക്സ്റ്റാൾ തുടങ്ങിയ പ്രസാധകരാണ് മൊയ്തു പടിയത്തിൻറെ ആദ്യകാല രചനകൾ പ്രസിദ്ധീകരിച്ചവർ. 1955-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രഖ്യാപിച്ച ചെറുകഥാ മത്സരത്തിലേക്ക് ഒരു കഥയെഴുതാനിരുന്ന അദ്ദേഹം എഴുതിത്തുടങ്ങിയപ്പോൾ കഥയുടെ പരിധി വിട്ട് നോവലായിത്തീരുകയായിരുന്നു. അങ്ങനെയാണ് 'ഉമ്മ എന്ന ആദ്യ നോവലിന്റെ പിറവി. 1955 ൽ ആദ്യ നോവലായ ഉമ്മ പ്രസിദ്ധീകരിക്കുകയും 1960 ൽ അത് സിനിമയാകുകയും ചെയ്തു. മലയാള രാജ്യം, കൗമുദി തുടങ്ങിയ ആനുകാലികങ്ങളിൽ അദ്ദേഹത്തിന്റെ കഥകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്.

മുസ്ലീം കുടുംബങ്ങളിലെ അമ്മായിയമ്മ-മരുമകൾ പ്രശ്നം, സഹോദരിയുടെ വിവാഹമോചനം, ഒന്നിലധികം പങ്കാളികൾ തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന കുടുംബചരിത്രത്തിൽ നിന്നുള്ള കഥകൾ പ്രമേയമാക്കി നോവലുകൾ രചിച്ചു. കുഞ്ചാക്കോയുടെ ഉദയാ സ്റ്റുഡിയോയുടെ ബാനറിൽ തന്റെ വിവാദ നോവൽ ഉമ്മ ചലച്ചിത്രമാക്കി. കുട്ടിക്കുപ്പായം, കുപ്പിവള, യത്തീം, മൈലാഞ്ചി, മണിയറ, മണിത്താലി തുടങ്ങി നിരവധി ചിത്രങ്ങളുടെ കഥയെഴുതി. ഭൂരിഭാഗം ചിത്രങ്ങളും വാണിജ്യ വിജയം നേടി. അല്ലാഹു അക്ബർ എന്ന പേരിൽ ഒരു സിനിമ അദ്ദേഹം സംവിധാനം ചെയ്തു. ഇബിലീസുകൾ മേയുന്ന ദുനിയാവാണ് അവാസനാമായി എഴുതിയത്. അദ്ദേഹത്തിന്റെ മകൻ സിദ്ദിഖ് ഷമീർ അതേ രംഗത്ത് പിന്തുടർന്നു. മുതിർന്ന ചലച്ചിത്ര സംവിധായകൻ കമലും നടൻ ബഹദൂറും പടിയത്തിന്റെ ബന്ധുക്കളാണ്.

പ്രധാന കൃതികൾ

[തിരുത്തുക]
  1. ആചാരങ്ങളെ മാറിക്കൊൾക (1960)
  2. ഉമ്മ (1961)
  3. ഉമിത്തീയ് (1962)
  4. വിക്രമാദിത്യകഥകൾ (1962)
  5. വെള്ളിപ്പൂക്കൾ (1962)
  6. വെള്ളിനിലാവ് (1962)
  7. മുൾച്ചെടി (1962, തൂലികാനാമം, പടിയത്ത്)
  8. തെന്നലുകൾ (1962)
  9. വെളുത്ത പിസാക
  10. വിലയിടിഞ്ഞ നാണയങ്ങൾ (1962)
  11. തെരുവിലെ പുഷ്‌പം (1963)
  12. സ്നേഹമില്ലാത്ത ലോകം (1966)
  13. അറിയപ്പെടാത്ത രഹസ്യം (1962)
  14. കണ്ണാടി മാളിക (1962)
  15. ഫിറൗൻ എന്ന പഹയൻ (1962)
  16. കണ്ണീർപ്പന്തൽ (1964, കുട്ടിക്കുപ്പായം എന്ന പേരിൽ സിനിമയായി)
  17. അടങ്ങാത്ത ദാഹം (1965, തങ്കക്കുടം എന്ന പേരിൽ സിനിമ)
  18. കുപ്പിവള (1965)
  19. കല്യാണപ്പന്തലിൽ നിന്നും ഒരു ഘാതകൻ
  20. ശിവസേന (1967)
  21. യത്തീം (1968)
  22. ചോരക്കണ്ണുകൾ (1968)
  23. അത്ഭുതങ്ങൾ വിതയ്ക്കുന്ന കരങ്ങൾ (1968)
  24. അവസാനത്തെ കാഴ്ച്ച (1968)
  25. ഫോക്ക് ലാൻഡ് റോഡ് (1968)
  26. ധ്രുവസംഗമം
  27. അഗ്നിപർവ്വതങ്ങൾ (1970)
  28. പലിശയ്ക്കു പലിശ (1970)
  29. ഒരു കൊലപാതകത്തിൻറെ കഥ (1970)
  30. മുത്ത് (1970)
  31. ദേവത (1971)
  32. പടക്കം (1971)
  33. കുഞ്ഞാറ്റക്കിളി (പ്രസിദ്ധീകരണം 1973)
  34. വർണ്ണചിത്രം (1973)
  35. കരിനിഴൽ (1974)
  36. പ്രതികാരം (1972)
  37. ശുഭതാരം (1980)
  38. പതിവ്രതയായ വേശ്യ (1960, തൂലികാ നാമം, പടിയത്ത്)
  39. വേശ്യയുടെ സ്മരണിക (1959)
  40. നൂൽപ്പാലം (1977)
  41. മകൾക്ക് അമ്മ ആര് (1977)
  42. അമൃത് (1977)
  43. ചൂട് (1978)
  44. മുണ്ട് (1970)
  45. രക്തയക്ഷി (1970)
  46. ദുഃഖിതർ (1961)
  47. പുതിയ തലമുറ (1961)
  48. പെണ്ണുങ്ങൾ ഭരിക്കട്ടെ (1961)
  49. അറബിക്കഥകൾ നാലാം ഭാഗം (1969)
  50. ഇരുകാലി മൃഗം (1970)
  51. ചുഴലിക്കാറ്റ് (1971)
  52. വാടിക്കൊഴിഞ്ഞ ഒരു പനിനീർപ്പൂവ് (1965)
  53. ഒസ്സാപ്പെട്ടി (1968)
  54. ഇടിമുഴക്കങ്ങൾ (1966)
  55. കൊച്ചു റാബിയ താത്ത (1964)
  56. മധുവിധുവിൻറെ രാവുകൾ (1964)
  57. അനുഭവങ്ങളുടെ തീച്ചൂള (1960)
  58. സ്വർഗ്ഗഭൂമി (1979)
  59. സുബർക്കത്തിലെ ഹൂറി (1980)
  60. യുദ്ധം (1980, മൈലാഞ്ചി എന്ന പേരിൽ സിനിമയായി)
  61. കുറ്റം വിചിത്രം (1981, ചന്ദ്രിക ആഴ്ച്ചപ്പതിപ്പിൽ എഴുതിയ നോവൽ)
  62. ഭൂകമ്പം (1982) മണിത്താലി എന്ന പേരിൽ 1984 ൽ സിനിമയായി
  63. അപസ്വരങ്ങൾ (1982)
  64. അണുബോംബ്‌ (1982)
  65. മുത്തം, പൊൻമുത്തം (1983)
  66. അമ്പലം (1984)
  67. സൂഫിജ (1985)
  68. സുറുമ (1986)
  69. വെളുത്ത പിശാച് (1987)
  70. ഊറ്റം (1987)
  71. പത്തരമാറ്റ് തങ്കം (1987, മണിയറ എന്ന പേരിൽ സിനിമയായി)
  72. ഉയർത്തെഴുന്നേൽപ്പ് (കാലം മാറി കഥ മാറി എന്ന പേരിൽ 1987 ൽ സിനിമയായി)
  73. മുഹൂർത്തം (1988)
  74. ഇബിലീസുകൾ മേയുന്ന ദുനിയാവ് (1989)

ചലച്ചിത്രരംഗം

[തിരുത്തുക]
വർഷം ചലച്ചിത്രം Credited as കുറിപ്പുകൾ
നടൻ സഹസംവിധാനം അസിസ്റ്റന്റ് ക്യാമറാമാൻ കഥ തിരക്കഥ സംഭാഷണം
1960 ഉമ്മ Green tickY
1964 കുട്ടിക്കുപ്പായം Green tickY Green tickY Green tickY എം. കൃഷ്ണൻ നായർ
1965 കുപ്പിവള Green tickY Green tickY Green tickY എസ്.എസ്. രാജൻ
1965 തങ്കക്കുടം Green tickY Green tickY Green tickY എസ്.എസ്. രാജൻ
1977 യത്തീം Green tickY Green tickY Green tickY എം. കൃഷ്ണൻ നായർ
1977 അല്ലാഹു അക്ബർ Green tickY സംവിധാനം: മൊയ്തു പടിയത്ത്
1982 മൈലാഞ്ചി Green tickY Green tickY എം. കൃഷ്ണൻ നായർ
1983 മണിയറ Green tickY Green tickY എം. കൃഷ്ണൻ നായർ
1984 മണിത്താലി Green tickY എം. കൃഷ്ണൻ നായർ
1987 കാലം മാറി കഥ മാറി Green tickY

അവലംബം

[തിരുത്തുക]
  1. www.mathrubhumi.com/mobile/gulf/columns/kannum-kathum/moidu-padiyath-kannum-kathum-1.4951244
  2. "മൊയ്തു പടിയത്ത് - Moidu Padiyath | M3DB.COM". m3db.com.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മൊയ്തു_പടിയത്ത്&oldid=4399892" എന്ന താളിൽനിന്ന് ശേഖരിച്ചത്