സുധാ ചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുധാ ചന്ദ്രൻ
Sudha chandran rabindranath tagore 150th birth aniversary celebration.jpg
സുധ ചന്ദ്രൻ രവീന്ദ്രനാഥ ടഗോറിന്റെ 150-ആം ജന്മദിനാഘോഷവേളയിൽ
ജനനം (1964-09-21) 21 സെപ്റ്റംബർ 1964 (പ്രായം 55 വയസ്സ്)
ഇന്ത്യ
തൊഴിൽനർത്തകി, നടി
സജീവം1984–ഇപ്പോൾ വരെ
ജീവിത പങ്കാളി(കൾ)രവി ദങ്ക്
മാതാപിതാക്കൾചന്ദ്രൻ

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാ‍ണ് സുധ ചന്ദ്രൻ. (ജനനം: 1964). തന്റെ ഒരു കാൽ 1982-ൽ ഒരു അപകടത്തിൽ നഷ്ടപ്പെട്ടിട്ടും അഭിനയ നൃത്ത രംഗത്തേക്ക് തിരിച്ചു വന്ന ഒരു നടിയാണ് സുധ ചന്ദ്രൻ.

അഭിനയ ജീവിതം[തിരുത്തുക]

1984 ൽ മയൂരി എന്ന തെലുഗു ചിത്രത്തിൽ തന്റെ തന്നെ ആത്മക്ഥാശം ഉള്ള ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് 1986ൽ ഈ ചിത്രം ഹിന്ദിയിലേക്ക് പുനർനിർമ്മാണം ചെയ്തു. മയൂരി എന്ന ചിത്രത്തിലെ അഭിനയത്തിന് 1986 ൽ പ്രത്യേക ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു.

ടെലിവിഷൻ പരമ്പരകളുടെ നിർമ്മാതാവായ ഏക്ത കപൂർ നിർമ്മിച്ച പരമ്പരകളിൽ സുധ അഭിനയിച്ചിട്ടൂണ്ട്. സോണി ടെലിവിഷൻ ചാനലിൽ അടുത്തിടെ നടന്ന ഝലക് ദിഖലാജ എന്ന റിയാലിറ്റി പരിപാടിയിൽ പങ്കെടുത്തു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുധാ_ചന്ദ്രൻ&oldid=3210250" എന്ന താളിൽനിന്ന് ശേഖരിച്ചത്