ടി.പി. മാധവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ടി പി മാധവൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടി.പി.മാധവൻ
T. P. Madhavan BNC.jpg
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽസിനിമാനടൻ
സജീവ കാലം1975–present
ജീവിതപങ്കാളി(കൾ)സുധ
മാതാപിതാക്ക(ൾ)എൻ.പി.പിള്ള, സരസ്വതിയമ്മ

മലയാള സിനിമാരംഗത്ത് നിറഞ്ഞുനിൽക്കുന്ന 250ലധികം മലയാളസിനിമകളീൽ അഭിനയിച്ചിട്ടുള്ള ഒരു നടനാണ് ടി.പി.മാധവൻ (തിരുക്കോട് പരമേശ്വരൻ മാധവൻ) (ജനനം: നവംബർ 7, 1935).[1] 1975ൽ രാഗം എന്ന സിനിമയിലൂടെ ആണ് അദ്ദേഹം സിനിമയിലെത്തിയത്. ഹാസ്യവേഷങ്ങളും ഗൗരവമേറിയ കഥാപാത്രങ്ങളുമടക്കം നിരവധി വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തു. [2].

കേരള സർവ്വകലാശാലയിൽ ഡീനായിരുന്ന എൻ.പി. പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായി 1935 നവംബർ 7-ന് തിരുവനന്തപുരത്താണ് മാധവൻ ജനിച്ചത്. മലയാള നിരൂപണത്തിന് പുതിയ മാനം നൽകിയ സാഹിത്യപഞ്ചാനനൻ പി.കെ.നാരായണപിള്ള മുത്തച്ഛനും പ്രസിദ്ധ കവിയും സാഹിത്യകാരനുമായ ടി.എൻ. ഗോപിനാഥൻ നായർ അമ്മാവനുമാണ്. ഭാര്യ സുധ (വേർപിരിഞ്ഞു). മക്കൾ രാജകൃഷ്ണമേനോൻ, ദേവിക

പ്രധാനസിനിമകൾ[തിരുത്തുക]

  1. http://www.m3db.com/films-acted/20961?page=4
  2. http://www.malayalasangeetham.info/displayProfile.php?category=actors&artist=TP%20Madhavan
"https://ml.wikipedia.org/w/index.php?title=ടി.പി._മാധവൻ&oldid=3696650" എന്ന താളിൽനിന്ന് ശേഖരിച്ചത്