ദി കിംഗ് ആന്റ് ദി കമ്മീഷണർ
ദി കിംഗ് ആന്റ് ദി കമ്മീഷണർ The King & the Commissioner | |
---|---|
സംവിധാനം | ഷാജി കൈലാസ് |
നിർമ്മാണം | ആന്റോ ജോസഫ് മമ്മൂട്ടി |
രചന | രഞ്ജി പണിക്കർ |
അഭിനേതാക്കൾ | സുരേഷ് ഗോപി മമ്മൂട്ടി റീമ സെൻ |
സംഗീതം | രാജാമണി |
ഛായാഗ്രഹണം | ഷാജി കുമാർ
ഭരണി കെ ധരൻ ശരവണൻ |
ചിത്രസംയോജനം | സംജത്ത് |
സ്റ്റുഡിയോ | എമ്പറർ സിനിമ |
വിതരണം | പ്ലേഹൗസ് റിലീസ് |
റിലീസിങ് തീയതി | 2012 മാർച്ച് 23[1] |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹ 7.5 കോടി (US$1.5 million) |
സമയദൈർഘ്യം | 190 മിനിറ്റ് |
ഷാജി കൈലാസിന്റെ സംവിധാനത്തിൽ 1994 - ൽ സുരേഷ് ഗോപി നായകനായി പുറത്തിറങ്ങിയ കമ്മീഷണർ, 1995 - ൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ദി കിംഗ്, എന്നീ ചലച്ചിത്രങ്ങളിലെ നായക കഥാപാത്രങ്ങളെ മുൻനിർത്തി ഷാജി കൈലാസ് തന്നെ സംവിധാനം ചെയ്ത് 2012 മാർച്ച് 23-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദി കിംഗ് ആന്റ് ദി കമ്മീഷണർ. സുരേഷ് ഗോപി, മമ്മൂട്ടി എന്നിവരാണ് പ്രധാന ക ഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംവൃത സുനിൽ, ജനാർദ്ദനൻ, ജഗതി ശ്രീകുമാർ, വിജയരാഘവൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ രണ്ടു ചിത്രങ്ങൾക്കും തിരക്കഥ രചിച്ച രഞ്ജി പണിക്കരാണ് പുതിയ സംരംഭത്തിന്റേയും കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കുന്നത്[2]. ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രം പ്ലേഹൗസാണ് വിതരണത്തിനെത്തിക്കുന്നത്. ഡൽഹിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും ചില രംഗങ്ങൾ ചിത്രീകരിക്കുന്നു.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ദി കിംഗ് ആന്റ് ദി കമ്മീഷണർ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ദി കിംഗ് ആന്റ് ദി കമ്മീഷണർ – മലയാളസംഗീതം.ഇൻഫോ