ഈ തണലിൽ ഇത്തിരി നേരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ തണലിൽ ഇത്തിരി നേരം
സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംകെ.ടി. കുഞ്ഞുമോൻ-ഹമീദ്
രചനആന്റണി ഈസ്റ്റ്മാൻ
തിരക്കഥജോൺപോൾ
സംഭാഷണംജോൺപോൾ
അഭിനേതാക്കൾമമ്മൂട്ടി,
റഹ്മാൻ,
ശോഭന,
തിലകൻ,
അടൂർ ഭാസി
സംഗീതംശ്യാം
പശ്ചാത്തലസംഗീതംശ്യാം
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
സംഘട്ടനംത്യാഗരാജൻ
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോരചന പ്രൊഡക്ഷൻസ്
ബാനർരചന പിക്ചേഴ്സ്
വിതരണംരചന പിക്ചർ റിലീസ്
പരസ്യംനാരായണൻ വാഴപ്പിള്ളി
റിലീസിങ് തീയതി
  • 25 ജനുവരി 1985 (1985-01-25)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് ഹമീദും കെ. ടി. കുഞ്ഞുമോനും ചേർന്ന് 1985-ൽ പുറത്തിറക്കിയ ഇന്ത്യൻ മലയാള ചലച്ചിത്രമാണ് ഈ തണലിൽ ഇത്തിരി നേരം. ചിത്രത്തിൽ മമ്മൂട്ടി, റഹ്മാൻ, ശോഭന, തിലകൻ, അടൂർ ഭാസി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[1][2] പൂവച്ചൽ ഖാദറിന്റെ വരികൾക്ക് ശ്യാം സംഗീതം നൽകി.[3][4]

കഥാംശം[തിരുത്തുക]

വ്യക്തിബന്ധങ്ങളുടെ ഇഴയടുപ്പങ്ങളാണ് ഈ ചിത്രത്തിന്റെ അടിസ്ഥാനം. സ്വന്തം കമ്പനിയിലെ റ്റൈപ്പിസ്റ്റായ സൗദാമിനിയെ (ശോഭന) വിജയൻ (മമ്മുട്ടി) വിവാഹം ചെയ്യുന്നു. അവളുടെ നൃത്തവും സൗന്ദര്യവും അയാളെ ആകർഷിക്കുന്നു. സുഹൃത്തായ മേനോന്റെ (നെടുമുടി വേണു) സഹോദരി ലീനയെ(രോഹിണി) വിജയന്റെ സഹോദരൻ രവി (റഹ്മാൻ) പ്രേമിക്കുന്നുണ്ട്. കമ്പനിയിൽ ഇടക്കിടെ വരുന്ന തുളസി (ശുഭ) എല്ലാവരുടെയും രഹസ്യ ചർച്ചാവിഷയമാണ്. തുളസിയുടെ കാര്യത്തിൽ വിജയൻ കാണിക്കുന്ന പ്രത്യേകതയും രഹസ്യസ്വഭാവവും എല്ലാവരിലും സംശയം ഉണ്ടാക്കുന്നു. ഈ സംശയം സൗദാമിനിയിലും എത്തുന്നു. അവസാനം അവൾ വീട്ടിൽ പോകുന്നു. കുഞ്ഞിനു അസുഖമാകുന്നു. സഹിക്കാതെ രവി തുളസിയെ കണ്ടുപിടിക്കുന്നു. അത് തന്റെ സോദരിയാണെന്ന് വെളിപ്പെടുത്തുന്നതോടെ കഥ ശുഭം.

അഭിനേതാക്കൾ[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 മമ്മൂട്ടി വിജയൻ
2 ശോഭന സൗദാമിനി
3 റഹ്മാൻ രവി (വിജയന്റെ അനുജൻ)
4 രോഹിണി ലീന (രവിയുടെ കാമുകി)
5 അടൂർ ഭാസി വിജയന്റെ അമ്മാവൻ
6 തിലകൻ സൗദാമിനിയുടെ അച്ഛൻ
7 സുമിത്ര സൗദാമിനിയുടെ ചേച്ചി
8 നെടുമുടി വേണു അഡ്വ.മേനോൻ
9 കവിയൂർ പൊന്നമ്മ സാവിത്രി
10 വേണു നാഗവള്ളി ഡോക്ടർ
11 ഇന്നസെന്റ് പിള്ള (മാനേജർ)
12 ശുഭ തുളസി
13 തനൂജ ഗ്ലാഡിസ്
14 ബേബി ചൈതന്യ

പാട്ടുകൾ[6][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "ആ രമ്യ ശ്രീരംഗമെ" എസ്.ജാനകി
2 "D.I.S.C.O." (സ്വർണതാമരക്കിളിയേ) കെ. ജെ. യേശുദാസ്, കെ.എസ്. ചിത്ര
3 "മാനം മണ്ണിൽ" കെ. ജെ. യേശുദാസ്, എസ്.ജാനകി
4 "മമ്മി മമ്മി" എസ്. ജാനകി
5 "പൂവണിഞ്ഞുമാനസം" കെ. ജെ. യേശുദാസ്, എസ്. ജാനകി

അവലംബം[തിരുത്തുക]

  1. "ഈ തണലിൽ ഇത്തിരി നേരം(1985)". www.malayalachalachithram.com. ശേഖരിച്ചത് 2021-04-07.
  2. "ഈ തണലിൽ ഇത്തിരി നേരം(1985)". malayalasangeetham.info. മൂലതാളിൽ നിന്നും 2015-03-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-04-07.
  3. "ഈ തണലിൽ ഇത്തിരി നേരം(1985)". spicyonion.com. ശേഖരിച്ചത് 2021-04-07.
  4. "ഈ തണലിൽ ഇത്തിരി നേരം(1985)". entertainment.oneindia.in. മൂലതാളിൽ നിന്നും 2014-07-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-04-07.
  5. "ഈ തണലിൽ ഇത്തിരി നേരം(1985)]". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2021-04-07.
  6. "ഈ തണലിൽ ഇത്തിരി നേരം(1985)]". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2021-04-07.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഈ_തണലിൽ_ഇത്തിരി_നേരം&oldid=3801833" എന്ന താളിൽനിന്ന് ശേഖരിച്ചത്