ഉള്ളടക്കത്തിലേക്ക് പോവുക

ശ്രീധരന്റെ ഒന്നാം തിരുമുറിവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സത്യൻ അന്തിക്കാടിന്റെ കഥയ്ക്കു ശ്രീനിവാസൻ തിരക്കഥയും സംഭാഷണവുമെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മമ്മൂട്ടി, നീന കുറുപ്പ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 1987ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് ശ്രീധരന്റെ ഒന്നാം തിരുമുറിവ് .

സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ രാജു മാത്യു ആണ് ഈ ചിത്രം നിർമ്മിച്ചത്.

സുരേഷ്‌ ഗോപി, ഇന്നസെന്റ്‌, സുകുമാരി, ഗായത്രി അശോകൻ, ശങ്കരാടി, ശ്രീനിവാസൻ,ഇടവേള ബാബു, ജനാർദ്ദനൻ, മാമുക്കോയ, കെ.ആർ. സാവിത്രി, ശാന്തകുമാരി, വിജയൻ പെരിങ്ങോട്, തുടങ്ങിയവരും ഈ ചിത്രത്തിൽ വേഷമിട്ടു.[1][2]

അവലംബം

[തിരുത്തുക]
  1. ശ്രീധരന്റെ ഒന്നാം തിരുമുറിവ് (1987)-www.malayalachalachithram.com
  2. ശ്രീധരന്റെ ഒന്നാം തിരുമുറിവ് (1987) Archived 2013-08-17 at the Wayback Machine-malayalasangeetham