ഉള്ളടക്കത്തിലേക്ക് പോവുക

കാവേരി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാവേരി
സംവിധാനംരാജീവ് നാഥ്
കഥരാജീവ് നാഥ്
തിരക്കഥരാജീവ് നാഥ്
നെടുമുടിവേണു
നിർമ്മാണംഈശ്വരി പണിക്കർ
അഭിനേതാക്കൾമോഹൻലാൽ
പ്രേംജി
മമ്മുട്ടി
സിതാര
നെടുമുടിവേണു
ഛായാഗ്രഹണം മധു അമ്പാട്ട്
ചിത്രസംയോജനംരവികിരൺ
സംഗീതംദക്ഷിണാമൂർത്തി
ഇളയരാജ
വിതരണംദക്ഷിണേശ്വരി ഫിലിംസ്
റിലീസ് തീയതി
  • 23 May 1986 (1986-05-23)
ദൈർഘ്യം
130മിനുട്ട്
ഭാഷമലയാളം
ബജറ്റ്24 ലക്ഷം


രാജീവ് നാഥ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്കാവേരി. രാജീവ് നാഥിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതിയത് നെടുമുടി വേണു ആണ്.[1] മോഹൻലാൽ, പ്രേംജി, മമ്മുട്ടി, സിതാര, നെടുമുടിവേണു തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം ശ്രീ യുണൈറ്റഡ് മൂവി മേക്കേഴ്സ് യു.എസ്എ.യുടെ ബാനറിൽ നിർമ്മിച്ചതാണ്.[2] ഈ ചിത്രത്തിൽ കാവാലം നാരായണപ്പണിക്കർ എഴുതിയ വരികൾക്ക് ദക്ഷിണാമൂർത്തി, ഇളയരാജ എന്നിവർ സംഗീതസംവിധാനം നിർവഹിച്ചു.[3][4]

കഥാസാരം

[തിരുത്തുക]

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഹൃദയസ്പർശിയായ ഒരു കഥയാണ്കാവേരി. പ്രാദേശിക വിശ്വാസങ്ങൾക്കപ്പുറത്ത് വിധിയെ നേരിടാൻ തയ്യാറാകുന്ന യുവത്വത്തിന്റെ കൂടി കഥയാണിത്. സുന്ദരിയും സുശീലയുമായ കാവേരി ഒരു സംഗീതജ്ഞയാണ്. അടക്കവുമൊതുക്കവുമുള്ള അവളെ പലരും മോഹിക്കുന്നു. പക്ഷേ അവളുടെ ജീവിതാനുഭവങ്ങൾ അവരെ പിന്തിരിപ്പിക്കുന്നു. അവളുടെ പഠനത്തിലും സംഗീതത്തിലും രക്ഷിതാവായിരുന്ന കുഞ്ഞുണ്ണി അവളെ വിവാഹം ആലോചിച്ചപ്പോൾ ജാതകദോഷം ആരോപിക്കപ്പെട്ടു. വിവാഹാനതരം അയാൾ മരിക്കുകകൂടി ചെയ്തതോടെ ആ വിശ്വാസം വർദ്ധിച്ചു. അവസാനം ഡോ. ഹരി അതിനെ ചോദ്യം ചെയ്ത് അവളെ വിവാഹം ചെയ്യുന്നു. അയാൾക്ക് വാഹനാപകടം സംഭവിച്ചെങ്കിലും അതോടെ എല്ലാം ശുഭമായി എന്ന് അവർ ആശ്വസ്ക്കുന്നു.

അഭിനേതാക്കൾ[5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1മോഹൻലാൽബാലചന്ദ്രൻ നായർ
2സിതാരകാവേരി
3മമ്മുട്ടിഡോ ഹരി
4പ്രേംജിശംഭുവേട്ടൻ
5നെടുമുടിവേണുകുഞ്ഞുണ്ണി
6അടൂർ ഭാസിരാമൻ നായർ
7പി.കെ. വേണുക്കുട്ടൻ നായർഹരിയുടെ ചെറിയച്ഛൻ
8സബിത ആനന്ദ്എലിസബത്ത്
9ആറന്മുള പൊന്നമ്മബാലുവിന്റെ അമ്മ
10ബഹദൂർപുരുഷോത്തമൻ
11ചിത്ര
12കാവേരി
13കെപിഎസി ലളിത

ഗാനങ്ങൾ[6]

[തിരുത്തുക]

ഗാനങ്ങൾ :കാവാലം
ഈണം :ദക്ഷിണാമൂർത്തി
ഇളയരാജ

ക്ര.നമ്പർ.പാട്ട്പാട്ടുകാർരാഗം
1"ഹേരംബ"വി ദക്ഷിണാമൂർത്തി, ഈശ്വരി പണിക്കർ
2"ജന്മങ്ങൾ"എം. ബാലമുരളീകൃഷ്ണ,ഈശ്വരി പണിക്കർകുന്തളവരാളി
3"നീലലോലിത"എം. ബാലമുരളീകൃഷ്ണ,അമൃതവർഷിണി
4"ഒരു വീണതൻ"എം. ബാലമുരളീകൃഷ്ണ, ഈശ്വരി പണിക്കർ
5"സ്വർണസന്ധ്യ"എം. ബാലമുരളീകൃഷ്ണ,

ഹേരംബ വി ദക്ഷിണാമൂർത്തി ,ഇളയരാജ കാവാലം നാരായണപ്പണിക്കർ വി ദക്ഷിണാമൂർത്തി ,ഈശ്വരി പണിക്കർ ,കോറസ്‌ Watch ജന്മങ്ങൾ വി ദക്ഷിണാമൂർത്തി ,ഇളയരാജ കാവാലം നാരായണപ്പണിക്കർ എം.ബാ‍ലമുരളീകൃഷ്ണ ,ഈശ്വരി പണിക്കർ കുന്തളവരാളി Watch നീലലോലിത വി ദക്ഷിണാമൂർത്തി ,ഇളയരാജ കാവാലം നാരായണപ്പണിക്കർ എം.ബാ‍ലമുരളീകൃഷ്ണ അമൃതവർഷിണി Watch ഒരു വീണതൻ വി ദക്ഷിണാമൂർത്തി ,ഇളയരാജ കാവാലം നാരായണപ്പണിക്കർ എം.ബാ‍ലമുരളീകൃഷ്ണ ,ഈശ്വരി പണിക്കർ Watch സ്വർണസന്ധ്യ വി ദക്ഷിണാമൂർത്തി ,ഇളയരാജ കാവാലം നാരായണപ്പണിക്കർ എം.ബാ‍ലമുരളീകൃഷ്ണ

അവലംബം

[തിരുത്തുക]
  1. "കാവേരി(1986)". ഇന്ത്യൻ മൂവി ഡാറ്റാബേസ്. Retrieved 14 ജൂലൈ 2019. {{cite web}}: Cite has empty unknown parameter: |1= (help)
  2. "കാവേരി(1986)". www.malayalachalachithram.com. Retrieved 2014-10-22.
  3. "കാവേരി(1986)". malayalasangeetham.info. Archived from the original on 2014-10-22. Retrieved 2019-07-17.
  4. "കാവേരി(1986)". spicyonion.com. Archived from the original on 2019-07-17. Retrieved 2019-07-17.
  5. "കാവേരി(1986)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 14 ജൂലൈ 2019. {{cite web}}: Cite has empty unknown parameter: |1= (help)
  6. "കാവേരി(1986)". മലയാളസംഗീതം ഇൻഫൊ. {{cite web}}: |access-date= requires |url= (help); |archive-date= requires |archive-url= (help); Missing or empty |url= (help); Text "urlhttps://malayalasangeetham.info/m.php?7231" ignored (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

കാവേരി

"https://ml.wikipedia.org/w/index.php?title=കാവേരി_(ചലച്ചിത്രം)&oldid=4578461" എന്ന താളിൽനിന്ന് ശേഖരിച്ചത്