കേരള കഫെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരള കഫേ
സംവിധാനം രഞ്ജിത്തും മറ്റ് 10 സംവിധായകരും
നിർമ്മാണം കാപിറ്റോൾ തിയേറ്റർ
അഭിനേതാക്കൾ മമ്മൂട്ടി
സുരേഷ് ഗോപി
ദിലീപ്
പൃഥ്വിരാജ്
ജയസൂര്യ
സംഗീതം 10 സംവിധായകർ
ഛായാഗ്രഹണം 10 സിനിമാറ്റോഗ്രാഫർമാർ
രാജ്യം ഇന്ത്യ
ഭാഷ മലയാളം

പത്ത് ഹ്രസ്വ ചിത്രങ്ങളുടെ സമാഹാരമായ ഒരു മലയാളചലചിത്രമാണ് കേരള കഫേ. ലാൽ ജോസ്, ഷാജി കൈലാസ്, അൻവർ റഷീദ്, ശ്യാമപ്രസാദ്, ബി. ഉണ്ണികൃഷ്ണൻ, രേവതി, അഞ്ജലി മേനോൻ, എം. പദ്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഉദയ് അനന്തൻ എന്നിവരാണ് ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. രഞ്ജിത്താണ് ഈ ചിത്രം രൂപകല്പന ചെയ്തത്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് 10 സംവിധായകരും 10 സിനിമാറ്റോഗ്രാഫർമാരും 10 സംഗീതസംവിധായകരും ചേർന്ന് ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ ഒരു വലിയ താര നിര തന്നെയാണ് ഇതിൽ അഭിനയിക്കുന്നത്. മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി, പൃഥ്വിരാജ്, ജയസൂര്യ, ജഗതി മുതലായവർ ഇതിൽ ഉൾപ്പെടുന്നു.

പ്രതിപാദ്യം[തിരുത്തുക]

ഒരു ചായക്കടയിൽ എത്തുന്ന ആളുകളുടെ വ്യത്യസ്തമായ ജീവിത സഹചര്യങ്ങളാണ് ഓരോ കഥയും വരച്ചു കാട്ടുന്നത്. ഒരു റെയിൽവേ സ്റ്റേഷനോടനുബന്ധിച്ചു പ്രവർത്തിക്കുന്ന കേരള കഫേ എന്ന ചായക്കടയാണ് ഈ ചലച്ചിത്രത്തിന്റെ കേന്ദ്രം. ചിത്രത്തിന്റെ പരിസമാപ്തിയിൽ എല്ലാ കഥകളിലേയും കഥാപാത്രങ്ങൾ ഇവിടെ ഒന്നിക്കുന്നു.

ഹ്രസ്വ ചിത്രങ്ങൾ[തിരുത്തുക]

ക്രമം ഹ്രസ്വ ചിത്രം സംവിധാനം ഛായാഗ്രഹണം ചിത്ര സംയോജനം അഭിനേതാക്കൾ
കേരളാ കഫേ രഞ്ജിത്ത് മനോജ് പിള്ള വിജയ് ശങ്കർ
1 നൊസ്റ്റാൾജിയ എം. പത്മകുമാർ അനിൽ നായർ വി.ടി. ശ്രീജിത്ത് ദിലീപ്, നവ്യ നായർ, സുധീഷ്
2 ഐലന്റ് എക്സ്പ്രസ് ശങ്കർ രാമകൃഷ്നൻ എസ്. കുമാർ മഹേഷ് നാരായൺ പൃഥ്വിരാജ് ,റഹ്മാൻ, ജയസൂര്യ, ഗീതു ക്രിസ്റ്റി
3 ലളിതം ഹിരണ്മയം ഷാജി കൈലാസ് സുജിത് വാസുദേവ് സാംജിത്ത് മുഹമ്മദ് സുരേഷ് ഗോപി, ജ്യോതിർമയി, ധന്യ മേരി വർഗ്ഗീസ്
4 മൃത്യുഞ്ജയം ഉദയ് അനന്തൻ ഹരി നായർ സാംജിത്ത് മുഹമ്മദ് അനൂപ് മെനോൻ, മീര നന്ദൻ,തിലകൻ, റീമ കല്ലിങ്കൽ ,ഫഹാദ് ഫാസിൽ
5 ഹാപ്പി ജേണി അഞ്ജലി മേനോൻ എം. ജെ. രാധാകൃഷ്ണൻ ബി. ലെനിൻ ജഗതി ശ്രീകുമാർ, നിത്യ മേനോൻ, മുകുന്ദൻ
6 അവിരാമം ബി. ഉണ്ണികൃഷ്ണൻ ശ്യാം ദത്ത് മനോജ് സിദ്ദിഖ്, ശ്വേത മേനോൻ
7 ഓഫ് സീസൺ ശ്യാമപ്രസാദ് അഴകപ്പൻ ജോൺ കുട്ടി സുരാജ് വെഞ്ഞാറമ്മൂട്, വിന്ധ്യൻ
8 ബ്രിഡ്ജ് അൻവർ റഷീദ് സുരേഷ് രാജൻ വിവേക് ഹർഷൻ സലിം കുമാർ, കല്പന, കോഴിക്കോട് ശാന്ത ദേവി
9 മകൾ രേവതി മധു അമ്പാട്ട് രാജലക്ഷ്മി സോന നായർ, അഗസ്റ്റിൻ, ശ്രീനാഥ്, ശ്രീലക്ഷ്മി, അർച്ചന
10 പുറം കാഴ്ചകൾ ലാൽ ജോസ് വിജയ് ഉലഗനാഥൻ രഞ്ജൻ അബ്രഹാം മമ്മൂട്ടി, ശ്രീനിവാസൻ, ശ്രീലേഖ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

{{navbox | name = മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ | title = മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ | bodyclass = hlist |state=collapsed | group1 = മലയാളം | list1 = {{Navbox|child| groupwidth = 8.0em | group1 = 1971 - 1982 | list1 =

| group2 = 1983 | list2 =

| group3 = 1984 | list3 =

| group4 = 1985 | list4 =

| group5 = 1986 | list5 =

| group6 = 1987 - 1990 | list6 =

| group7 = 1991 - 2000 | list7 =

| group8 = 2001 - 2010 | list8 =

| group9 = 2011 - | list9 =

}}

| group2 = മറ്റു ഭാഷകൾ

| list2 =

}}


"https://ml.wikipedia.org/w/index.php?title=കേരള_കഫെ&oldid=2330338" എന്ന താളിൽനിന്നു ശേഖരിച്ചത്