അഞ്ജലി മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഞ്ജലി മേനോൻ
അജ്ഞലി മേനോൻ (cropped).jpg
ജനനംകോഴിക്കോട്, കേരളം, ഇന്ത്യ
പഠിച്ച സ്ഥാപനങ്ങൾലണ്ടൻ ഫിലിം സ്കൂൾ
തൊഴിൽചലച്ചിത്രസംവിധായക
സജീവം1997-ഇതുവരെ

ഒരു ഇന്ത്യൻ ചലച്ചിത്രസംവിധായകയാണ് അഞ്ജലി മേനോൻ. 2012-ൽ പുറത്തിറങ്ങിയ മഞ്ചാടിക്കുരു ആണ് അഞ്ജലി സംവിധാനം ചെയ്ത ആദ്യ മുഴുനീള ചലച്ചിത്രം. പൃഥ്വിരാജ് നായകനായി അഭിനയിച്ച ഈ ചലച്ചിത്രത്തിനു് 2008-ലെ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച മലയാളചലച്ചിത്രത്തിനുള്ള ഫിപ്രെസി പുരസ്കാരം ലഭിച്ചു.2009-ൽ ന്യൂയോർക്കിൽ വെച്ച് നടന്ന സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചലച്ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ഛായാഗ്രഹണം, മികച്ച വളർന്നു വരുന്ന താരം എന്നീ 5 പ്രധാന ജൂറി പുരസ്കാരങ്ങൾ നേടി[1][2][3][4]. കേരള കഫെ എന്ന ചലച്ചിത്രത്തിലെ ഹാപ്പി ജേണി എന്നൊരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്തതും അഞ്ജലിയാണ്.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

ദുബായിൽ പഠിച്ച് വളർന്ന അഞ്ജലി മേനോൻ ജനിച്ചത് കോഴിക്കോടാണ്. കോഴിക്കോട് നിന്ന് തന്നെ ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയ ഇവർ കോഴിക്കോട് പ്രോവിഡെൻസ് വിമൻസ് കോളേജ് നിന്ന് ബിരുദം നേടി. പൂനെ സർവകലാശാലയിൽ നിന്ന് ബിരുദാനന്തരബിരുദം നേടി. ശേഷം 2000-ൽ ലണ്ടൻ ഫിലിം സ്കൂളിൽ ചേർന്നു സംവിധാനകലയിൽ ബിരുദം കരസ്ഥമാക്കി.

തിരക്കഥ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Malayalam film wins big at New York festival". Sify.com. 2009 November 11.
  2. "Seeds of a success story: Award-winning director Anjali Menon talks about her feature film, 'Manjadikurru,' and her love for cinema". The Hindu, Thiruvananthapuram. 2008 December 26.
  3. Manjadikuru, Lucky Red Seeds cinemaofmalayalam.net.
  4. "Mistress of composure". Express Buss, Indian Express. 2009 May 28.
  5. 5.0 5.1 "Parque Via wins best film award". The Hindu. ശേഖരിച്ചത്: 2012 മെയ് 19. Check date values in: |accessdate= (help)
  6. http://www.mathrubhumi.com/movies/malayalam/341777/
  7. http://www.indiavisiontv.com/2013/03/18/180181.html/

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഞ്ജലി_മേനോൻ&oldid=3098226" എന്ന താളിൽനിന്ന് ശേഖരിച്ചത്