ബാംഗ്ലൂർ ഡെയ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബാംഗ്ലൂർ ഡെയ്സ്
ബാംഗ്ലൂർ ഡെയ്സ് ചലച്ചിത്രത്തിന്റെ പോസ്റ്റർ.
സംവിധാനം അഞ്ജലി മേനോൻ
നിർമ്മാണം അൻവർ റഷീദ്
സോഫിയ പോൾ
രചന അഞ്ജലി മേനോൻ
അഭിനേതാക്കൾ ദുൽക്കർ സൽമാൻ
നിവിൻ പോളി
നസ്രിയ നസീം
നിത്യ മേനോൻ
ഫഹദ് ഫാസിൽ
ഇഷ തൽവാർ
പാർവ്വതി ടി.കെ.
സംഗീതം ഗോപിസുന്ദർ
ഛായാഗ്രഹണം സമീർ താഹിർ
ചിത്രസംയോജനം പ്രവീൺ പ്രഭാകർ
സ്റ്റുഡിയോ അൻവർ റഷീദ് എന്റെർറ്റൈന്മെന്റ്സ്, വീക്കൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്
വിതരണം എ & എ റിലീസസ്
റിലീസിങ് തീയതി
  • 30 മേയ് 2014 (2014-05-30)
സമയദൈർഘ്യം 172 മിനുട്ട്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
ബജറ്റ് 8.5 കോടി
ആകെ 50 കോടി [1]

2014ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ബാംഗ്ലൂർ ഡേയ്സ്. അഞ്ജലി മേനോൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ബാംഗ്ലൂർ ഡേയ്സിന്റെ നിർമ്മാതാക്കൾ അൻവർ റഷീദ്, സോഫിയ പോൾ എന്നിവരാണ്.[2] ദുൽക്കർ സൽമാൻ, നിവിൻ പോളി, നസ്രിയ നസീം, ഫഹദ് ഫാസിൽ, പാർവ്വതി ടി.കെ., ഇഷ തൽവാർ, നിത്യ മേനോൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ[2][3].

ബാംഗ്ലൂരിലെത്തുന്ന മൂന്ന് സഹോദരങ്ങളുടെ കഥയാണ് ബാംഗ്ലൂർ ഡേയ്സ് പറയുന്നത്.[4] നിരൂപകരിൽ നിന്നും പ്രശംസ നേടിയ ചിത്രം ബോക്സ് ഓഫീസിലും വിജയം നേടി.[5] 200ലധികം പ്രദർശനശാലകളിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാളചിത്രമായിരുന്നു ബാംഗ്ലൂർ ഡെയ്സ്.[5][6] ഊ ചിത്രത്തിന്റെ മറ്റു ഭാഷകളിലേക്കുള്ള റിമേക്ക് അവകാശം നേടിയത് ദിൽ രാജുവും പിവിപി സിനിമാസും ചേർന്നായിരുന്നു.[7][8]

ഇതിവൃത്തം[തിരുത്തുക]

കുട്ടികാലം മുതല്ക്കേ ആത്മാർതമായ സൗഹൃദം വെച്ചുപുലർത്തുന്ന കസിൻസ് ആയിരുന്നു അർജുനും(ദുൽക്കർ സൽമാൻ), കുട്ടനും(നിവിൻ പോളി ), ദിവ്യയും(നസ്രിയ നസീം). സ്വന്തം വ്യവസ്ഥകൾക്കനുസരിച്ച് ജീവതം ചിലവഴിക്കുന്ന ഒരു മോട്ടോർ ബൈക്ക് മകാനിക് ആണ് അർജുൻ. ഗൃഹാതുരത്വം നിരന്തരം അലട്ടികൊണ്ടിരിക്കുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ് കുട്ടൻ. ഒട്ടേറെ സ്വപ്‌നങ്ങൾ ഉണ്ടായിരുന്നിട്ടും അച്ഛനമ്മമാർക്ക് വഴങ്ങേണ്ടി വരുന്ന ദിവ്യ, ജോലിയിൽ സാധാ വ്യാപൃതനായ ദാസ്‌ എന്ന ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുന്നു. തുടർന്ന് വ്യത്യസ്തങ്ങളായ കാരണങ്ങളാൽ ഇവർ മൂവരും ബാംഗ്ലൂരിലേക്ക് പോകുന്നു. അവിടെവെച്ച് സാറ(പാർവ്വതി ടി.കെ) എന്ന ശാരീരികമായി വൈകല്യമുള്ള റേഡിയോ അവതാരികയെ കണ്ടുമുട്ടുന്ന അർജുൻ, അവളുമായി പ്രണയത്തിലാവുന്നു. മീനാക്ഷി(ഇഷ തൽവാർ) എന്ന യാത്രാവിമാനത്തിലെ ആതിഥേയയെ കണ്ടുമുട്ടുന്ന കുട്ടന്റെ ജീവിതവും മാറുന്നു.

തുടർന്നു കഥ തികച്ചും മാറുന്നു , ദിവ്യ തനിക്ക്‌ ഭർത്താവുമായി ഒരിക്കലും പൊരുത്തപ്പെടാൻ സാധിക്കിലെന്ന് തിരിച്ചറിഞ്ഞ് സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകുന്നു. മീനാക്ഷിക്ക്‌ തന്നെ ഒരിക്കലും മനസ്സിലാക്കാൻ സാധിക്കിലെന്നും , അവൾക്ക് തന്നോടു യഥാർഥ സ്നേഹമെല്ലെന്നും കുട്ടൻ മനസ്സിലാക്കുന്നു. വെറും ഒരു മോട്ടോർ ബൈക്ക് മെക്കാനിക്കായ ആർജുനിലേ കഴിവ്‌ മനസ്സിലാക്കി സക്കറിയ എന്ന പരിശീലകൻ അവനെ മോട്ടോർ ബൈക്ക് മത്സരത്തിൽ പങ്കെടുപ്പിക്കാൻ തീരുമാനികുന്നു. റേസിംഗ് ക്ലബ്ബിൽ എത്തുന്ന അർജുൻ അവിടെവച്ച് ദാസ് തൻറെ പഴയ കാമുകി നടാശാ (നിത്യ മേനോൻ) ആയി ഇഷ്ടമായിരുന്ന കഥ അറിയുന്നു , വളരെ കാലം ആത്മാർഥമായി പ്രേമിച്ച് ഒടുവിൽ നടാശയുടെ മരണത്താൽ ആണ് ദാസ് ഇത്തരമൊരു മാനസികാവസ്ഥയിലെത്തിപ്പെട്ടത്‌ എന്നു മനസ്സിലാക്കുന്ന ദിവ്യ തിരിച്ചു വന്ന് ദാസിന്റെ പ്രശ്നം പരിഹരിക്കുന്നു. അർജുൻ മത്സരത്തിൽ വിജയിക്കുന്നു, തുടർന്ന് അവന്റെ ഇഷ്ടം സാറയുമായി പങ്കുവെക്കുന്നു. കുട്ടൻ മലയാള തനിമയുള്ള മിഷേൽ എന്ന് പേരുള്ള ഒരു വിദേശ വനിതയെ വിവാഹം ചെയുന്നു. കുട്ടന്റെയും മിഷേലിന്റെയും മുറിയിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന അർജുനും, സാറയും, ദിവ്യയും, ദാസും ചേർന്ന് നിന്ന് ഒരു സെൽഫീ എടുക്കുന്നതോടെ ചലച്ചിത്രം അവസാനിക്കുന്നു.

കഥാപാത്രങ്ങൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "ഏതു കരി രാവിലും"  റഫീഖ് അഹമ്മദ്‌ഹരിചരൻ 5:29
2. "മാംഗല്യം"  സന്തോഷ്‌ വർമവിജയ്‌ യേശുദാസ് ,സച്ചിൻ വാരിയർ, ദിവ്യ എസ് മേനോൻ 3:50
3. "തുമ്പി പെണ്ണേ"  സന്തോഷ്‌ വർമസിദ്ധാർഥ് മേനോൻ 5:06
4. "എന്റെ കണ്ണിൽ നിനക്കായ്"  ഗോപിസുന്ദർ,അന്നകത്രിനവലയിൽ,റഫീഖ് അഹമ്മദ്‌,സന്തോഷ്‌ വർമനസ്രിയനസിം, ഗോപിസുന്ദർ 5:19
5. "നം ഊരു ബംഗലുരു"  സന്തോഷ്‌ വർമഗോപിസുന്ദർ 3:01
ആകെ ദൈർഘ്യം:
22:14

ഇതു കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാംഗ്ലൂർ_ഡെയ്സ്&oldid=2798954" എന്ന താളിൽനിന്നു ശേഖരിച്ചത്