നസ്രിയ നസീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വടകര സ്വദേശി ശ്രീ രജീഷ് ptk(Rajeesh ptk) വരച്ച നസ്രിയ നസീം ചിത്രം.
നസ്രിയ നസീം
Nazriya Nazim at neram audio launch.jpg
ജനനം (1994-12-20) ഡിസംബർ 20, 1994 (24 വയസ്സ്)
തിരുവനന്തപുരം, കേരളം, ഇന്ത്യ
ഭവനംതിരുവനന്തപുരം, കേരളം, ഇന്ത്യ
തൊഴിൽഅവതാരിക, ചലച്ചിത്രതാരം, പിന്നണിഗായിക
സജീവം2006–ഇതുവരെ
ജീവിത പങ്കാളി(കൾ)ഫഹദ് ഫാസിൽ[1] (2014മുതൽ)
വെബ്സൈറ്റ്www.nazriya4u.com

ഒരു മലയാളം തമിഴ് ചലച്ചിത്ര അഭിനേത്രിയാണ് നസ്രിയ എന്ന നസ്രിയ നസീം (ജനനം: ഡിസംബർ 20, 1994).[2]

നസ്രിയ തന്റെ പ്രൊഫെഷണൽ ജീവിതം തുടങ്ങുന്നത് ഒരു ടെലിവിഷൻ ചാനലിൽ അവതാരിക ആയിട്ടാണ്. പളുങ്ക് (2006) എന്ന ചിത്രത്തിൽ ബാലതാരം ആയിട്ടാണ് അഭിനയ രംഗത്തേക്ക് ചുവടെടുത്തുവെക്കുന്നത്. അതിനു ശേഷം മാഡ് ഡാഡ് (2013) എന്ന ചിത്രത്തിലൂടെ നായികയായി വളർന്നു. അവതാരക, അഭിനയത്രി എന്നതിലുപരി നല്ല ഒരു ഗായിക കൂടിയാണ്. ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായികയിട്ടും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ചലച്ചിത്ര നിർമ്മാണരണ രംഗത്തേക്ക് കൂടി ചുവടെടുത്തു വെച്ചിരിക്കുകയാണ്.

സ്വകാര്യ ജീവിതം[തിരുത്തുക]

ദുബായിൽ നിന്നും 2006 തിരുവനന്തപുരത്തു വന്നു താമസം ആരംഭിച്ച നസ്രിയ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ തിരുവല്ലം സ്‌കൂളിലെ പ്ലസ്‌ ടു വിദ്യാർഥി ആയിരുന്നു. മലയാളചലച്ചിത്രനടൻ ഫഹദ് ഫാസിലുമായി 21 ഓഗസ്റ്റ് 2014ൽ നസ്രിയ നസീം വിവാഹിതരായി. 2014 ൽ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന നസ്രിയ 2018 ൽ അഞ്‌ജലി മേനോൻ സംവിധാനം നിർവഹിച്ച കൂടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചു വരികയായിരുന്നു.

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
2006 പളുങ്ക് ഗീതു മലയാളം ആദ്യ ചിത്രം
2006 ഒരുനാൾ ഒരു കനവ് തമിഴ്
2010 പ്രമാണി സിന്ധു മലയാളം
2010 ഒരു നാൾ വരും ധന്യ മലയാളം
2012 മാഡ് ഡാഡ് മരിയ മലയാളം
2013 നേരം ജീന/വേണി മലയാളം, തമിഴ്
2013 രാജാ റാണി തമിഴ്
2014 സലാലാ മൊബൈൽസ് ഷഹാന മലയാളം
2014 സംസാരം ആരോഗ്യത്തിന് ഹാനികരം അഞ്ജന മലയാളം
2014 ഓം ശാന്തി ഓശാന പൂജാ മാത്യു മലയാളം
2014 ബാംഗ്ലൂർ ഡെയ്സ് ദിവ്യ പ്രകാശ് മലയാളം
2014 തിരുമണം എന്നും നിക്കാഹ് തമിഴ്
2018 കൂടെ ജെന്നി മലയാളം

നിർമ്മാണത്തിൽ പങ്കാളിയായ ചിത്രങ്ങൾ[തിരുത്തുക]

വർഷം ചലച്ചിത്രം ഭാഷ കുറിപ്പുകൾ
2018 വരത്തൻ മലയാളം
2019 കുമ്പളങ്ങി നൈറ്റസ് മലയാളം ഷൂട്ടിംഗ് നടക്കുന്നു

പിന്നണി ഗായിക[തിരുത്തുക]

വർഷം പാട്ട് ചലച്ചിത്രം ഭാഷ കുറിപ്പുകൾ
2014 ലാ ലാ ലസാ (ഉമ്മച്ചി റാപ് ) സലാലാ മൊബൈൽസ് മലയാളം
2014 എന്റെ കണ്ണിൽ നിനക്കായ് ബാംഗ്ലൂർ ഡെയ്സ് മലയാളം
2018 പുതിയൊരു പാതയിൽ വരത്തൻ മലയാളം

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. വിവാഹിതരായി, ഫഹദ് ഫാസിലും നസ്രിയയും. "ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരായി". 21 ഓഗസ്റ്റ് 2014. ഇന്ത്യാവിഷൻ. Retrieved 2014 ഓഗസ്റ്റ് 21. Check date values in: |accessdate= (help)
  2. "നസ്രിയ സെലിബ്രേറ്റ്സ് ഹെർ 19ബർത്ത്ഡേ". 2013 ഡിസംബർ 20. Retrieved 2014 ജനുവരി 21. Check date values in: |accessdate=, |date= (help)
"https://ml.wikipedia.org/w/index.php?title=നസ്രിയ_നസീം&oldid=3122933" എന്ന താളിൽനിന്ന് ശേഖരിച്ചത്