ഉള്ളടക്കത്തിലേക്ക് പോവുക

നസ്രിയ നസീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nazriya Nazim എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നസ്രിയ നസീം
Born (1994-12-20) ഡിസംബർ 20, 1994 (age 31) വയസ്സ്)
Occupation(s)അവതാരിക, ചലച്ചിത്രതാരം, പിന്നണിഗായിക
Years active2006–ഇതുവരെ
Spouseഫഹദ് ഫാസിൽ[1] (2014മുതൽ)
Websitewww.nazriya4u.com

ഒരു മലയാളം തമിഴ് ചലച്ചിത്ര അഭിനേത്രിയാണ് നസ്രിയ എന്ന നസ്രിയ നസീം (ജനനം: ഡിസംബർ 20, 1994).[2]

നസ്രിയ തന്റെ പ്രൊഫെഷണൽ ജീവിതം തുടങ്ങുന്നത് ഒരു ടെലിവിഷൻ ചാനലിൽ അവതാരിക ആയിട്ടാണ്. പളുങ്ക് (2006) എന്ന ചിത്രത്തിൽ ബാലതാരം ആയിട്ടാണ് അഭിനയ രംഗത്തേക്ക് ചുവടെടുത്തുവെക്കുന്നത്. അതിനു ശേഷം മാഡ് ഡാഡ് (2013) എന്ന ചിത്രത്തിലൂടെ നായികയായി വളർന്നു. അവതാരക, അഭിനേത്രി എന്നതിലുപരി നല്ല ഒരു ഗായിക കൂടിയാണ്. ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായികയിട്ടും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കൂടി ചുവടെടുത്തു വെച്ചിരിക്കുകയാണ്.

സ്വകാര്യ ജീവിതം

[തിരുത്തുക]

ദുബായിൽ നിന്നും 2006 തിരുവനന്തപുരത്തു വന്നു താമസം ആരംഭിച്ച നസ്രിയ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ തിരുവല്ലം സ്‌കൂളിലെ പ്ലസ്‌ ടു വിദ്യാർഥിനി ആയിരുന്നു. മലയാളചലച്ചിത്രനടൻ ഫഹദ് ഫാസിലുമായി 21 ഓഗസ്റ്റ് 2014ൽ നസ്രിയ നസീം വിവാഹിതരായി. 2014 ൽ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന നസ്രിയ 2018 ൽ അഞ്‌ജലി മേനോൻ സംവിധാനം നിർവഹിച്ച കൂടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചു വരികയായിരുന്നു.

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചലച്ചിത്രം വേഷം ഭാഷ കുറിപ്പ്
2006പളുങ്ക്ഗീതുമലയാളംബാലതാരം
2010പ്രമാണിസിന്ധുമലയാളംബാലതാരം
ഒരുനാൾ വരുംധന്യമലയാളംബാലതാരം
2013മാഡ് ഡാഡ്മരിയമലയാളം
നേരംജീനമലയാളം
വേണിതമിഴ്
രാജാ റാണികീർത്തനതമിഴ്
നെയ്യാണ്ടിവന റോജാതമിഴ്
2014 സലാലാ മൊബൈൽസ്ഷഹാനമലയാളം
ഓം ശാന്തി ഓശാനപൂജ മാത്യുമലയാളം
വായ് മൂടി പേസവുംഅഞ്ജനതമിഴ്
സംസാരം ആരോഗ്യത്തിന് ഹാനികരംമലയാളം
"ബാംഗളൂർ ഡേയ്സ് ദിവ്യപ്രകാശ്മലയാളം
തിരുമണം എന്നും നിക്കാഹ്വിഷ്ണുപ്രിയതമിഴ്
2018 കൂടെജെന്നിഫർ തോമസ് മരിയമലയാളം
2020 ട്രാൻസ്എസ്തർ ലോപ്പസ്മലയാളം
മണിയറയിലെ അശോകൻ ഇന്ദു മലയാളം

നിർമ്മാണത്തിൽ പങ്കാളിയായ ചിത്രങ്ങൾ

[തിരുത്തുക]
വർഷംചലച്ചിത്രംഭാഷകുറിപ്പുകൾ
2018വരത്തൻമലയാളം
2019കുമ്പളങ്ങി നൈറ്റസ്മലയാളം

പിന്നണി ഗായിക

[തിരുത്തുക]
വർഷംപാട്ട്ചലച്ചിത്രംഭാഷകുറിപ്പുകൾ
2014ലാ ലാ ലസാ (ഉമ്മച്ചി റാപ് )സലാലാ മൊബൈൽസ്മലയാളം
2014എന്റെ കണ്ണിൽ നിനക്കായ്ബാംഗ്ലൂർ ഡെയ്സ്മലയാളം
2018പുതിയൊരു പാതയിൽവരത്തൻമലയാളം

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. വിവാഹിതരായി, ഫഹദ് ഫാസിലും നസ്രിയയും. "ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരായി". 21 ഓഗസ്റ്റ് 2014. ഇന്ത്യാവിഷൻ. Archived from the original on 2014-08-23. Retrieved 2014 ഓഗസ്റ്റ് 21. {{cite web}}: Check date values in: |accessdate= (help)
  2. "നസ്രിയ സെലിബ്രേറ്റ്സ് ഹെർ 19ബർത്ത്ഡേ". 2013 ഡിസംബർ 20. Archived from the original on 2014-01-21. Retrieved 2014 ജനുവരി 21. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=നസ്രിയ_നസീം&oldid=3776680" എന്ന താളിൽനിന്ന് ശേഖരിച്ചത്