ഉള്ളടക്കത്തിലേക്ക് പോവുക

ഫഹദ് ഫാസിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫഹദ് ഫാസിൽ
ഫഹദ് ഫാസിൽ 2018ഇൽ
ജനനം
അബ്ദുൽ ഹമീദ് മുഹമ്മദ് ഫഹദ് ഫാസിൽ

(1982-08-08) ഓഗസ്റ്റ് 8, 1982 (age 43) വയസ്സ്)[1]
മറ്റ് പേരുകൾഷാനു
തൊഴിൽ(s)ചലച്ചിത്ര അഭിനേതാവ്, നിർമ്മാതാവ്
സജീവ കാലം2002 – ഇതുവരെ
ജീവിതപങ്കാളിനസ്രിയ നസീം[2] (2014മുതൽ)
Parent(s)ഫാസിൽ
റോസിന ഫാസിൽ
ബന്ധുക്കൾഫർഹാൻ ഫാസിൽ (സഹോദരൻ)

മലയാള ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന ഒരു നടനും നിർമാതാവും ആണ് ഫഹദ് ഫാസിൽ (ജനനം: 8 ഓഗസ്റ്റ് 1982). ദേശീയ ചലച്ചിത്ര പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുള്ള ഫഹദ് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

പ്രശസ്ത മലയാള സിനിമ സംവിധായകൻ ഫാസിലിൻ്റെയും റോസീനയുടേയും മകനായി 1982 ഓഗസ്റ്റ് 8ന് ആലപ്പുഴയിൽ ജനിച്ചു. മലയാള ചലച്ചിത്ര അഭിനേതാവായ ഫർഹാൻ ഫാസിൽ സഹോദരനാണ്.

തൃപ്പൂണിത്തുറ ചോയ്സ് സ്ക്കൂളിലും , ഊട്ടി ലൗഡേലിലുള്ള ലോറൻസ് സ്ക്കൂളിലുമായാണ് ഫഹദ് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനുശേഷം എസ്.ഡി.കോളേജിൽ നിന്നും ബി.കോം.ബിരുദം എടുത്തു. മിയാമി സർവകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി.

ഫഹദിന്റെ ആദ്യചിത്രം കൈയെത്തും ദൂരത്ത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും അതിലെ മനോഹരമായ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പഠനത്തിനായി വിദേശത്തേക്കു പോയ ഫഹദ്, തിരിച്ചു വരുന്നത് മലയാള സിനിമയിലെ നവീന സംരംഭമായ കേരള കഫേ എന്ന സിനിമയിലൂടെയാണ്. "ഇതിലെ മൃത്യഞ്ജയം" എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഫഹദ് തന്റെ തിരിച്ചുവരവറിയിച്ചു. തുടർന്ന് ബി.ഉണ്ണികൃഷ്ണൻ്റെ പ്രമാണി എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയമായ വേഷം ചെയ്തു.

കോക്ക്ടെയിൽ എന്ന സിനിമയിലാണ് ഫഹദ് ഫാസിലെന്ന പുത്തൻ താരോദയത്തിൻ്റെ പ്രതിഭകൾ ദൃശ്യമായത് ഫഹദ് അവതരിപ്പിച്ച ബിസിനസുകാരൻ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ലാലിൻ്റെ ടൂർണമെൻറ് എന്ന സിനിമയിലെ വേഷം മികച്ചതായിരുന്നു എങ്കിലും സിനിമ വിജയിക്കാഞ്ഞത് കാരണം ശ്രദ്ധിക്കപ്പെട്ടില്ല. അഭിനയ ജീവിതത്തിൽ ഫഹദിൻ്റെ ഏറ്റവും മികച്ച വേഷങ്ങളായി കണക്കാക്കപ്പെടുന്നത് ചാപ്പാ കുരിശ്, 22 ഫീമെയ്ൽ കോട്ടയം, ഡയമെണ്ട് നെക്ലേസ് എന്നീ സിനിമകളാണ്. ഈ മൂന്നു സിനിമകൾ റിലീസായതോടെ മലയാളത്തിലെ പുതു നായകസങ്കൽപ്പങ്ങൾക്ക് മാറ്റം വരുത്തി കൊണ്ട് ജനപ്രിയ യുവതാരമായി ഫഹദ് ഫാസിൽ മാറി.

സ്വാഭാവികമായ നടനവും ഡബ്ബിംഗുമാണ് ഫഹദിൻ്റെ കഥാപാത്രങ്ങളെ ശക്തമാക്കുന്നതെന്ന് പൊതുവെ നിരീക്ഷിക്കപ്പെടുന്നു.

സ്വകാര്യ ജീവിതം

[തിരുത്തുക]

ചലച്ചിത്രനടി നസ്രിയ നസീമുമായി 21 ഓഗസ്റ്റ് 2014ൽ വിവാഹിതരായി.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള 2017-ലെ ദേശീയ ചലച്ചിത്ര പുരസ്കാരവും, [4] 2019 - ൽ കുമ്പളങ്ങി നൈറ്റ്സ് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു. [5] [6]

അവാർഡുകൾ

[തിരുത്തുക]

ദേശീയ ചലച്ചിത്ര അവാർഡ്

[തിരുത്തുക]
  • മികച്ച സഹനടൻ
  • ടേക്ക് ഓഫ് 2014

സംസ്ഥാന ചലച്ചിത്ര അവാർഡ്

[തിരുത്തുക]
  • മികച്ച നടൻ
  • ആർട്ടിസ്റ്റ് 2013
  • നോർത്ത് 24 കാതം 2013
  • മികച്ച സ്വഭാവനടൻ
  • അകം 2011
  • ചാപ്പാ കുരിശ് 2014


അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]

മലയാളം

[തിരുത്തുക]
വർഷംചലച്ചിത്രംകഥാപാത്രംകുറിപ്പുകൾ
1992പപ്പയുടെ സ്വന്തം അപ്പൂസ്ബാലതാരം
2002കൈയെത്തും ദൂരത്ത്സച്ചിൻ മാധവൻ
2009കേരള കഫെപത്രപ്രവർത്തകൻ8 വർഷത്തെ ഇടവേളക്കു ശേഷം അഭിനയിച്ച ചിത്രം. ഉപചിത്രം - മൃത്യുഞ്ജയം
2010പ്രമാണിബോബിസഹനടൻ.
കോക്ക്ടെയ്‌ൽനവീൻ കൃഷ്ണമൂർത്തിഅരുൺ കുമാറിന്റെ ആദ്യ ചിത്രം.
ടൂർണമെന്റ്വിശ്വനാഥൻ
ബെസ്റ്റ് ഓഫ് ലക്ക്ഫഹദ് ഫാസിൽഅതിഥി വേഷം
2011ചാപ്പാ കുരിശ്അർജുൻ
ഇന്ത്യൻ റുപ്പിമുനീർഅതിഥിതാരം
2012പത്മശ്രീ ഭരത് ഡോ: സരോജ് കുമാർഅലക്സ് സാമുവൽ
22 ഫീമെയിൽ കോട്ടയംസിറിൽ സി. മാത്യു
ഡയമണ്ട് നെക്‌ലേസ്ഡോ. അരുൺ കുമാർ
ഫ്രൈഡേബാലു
2013അന്നയും റസൂലുംറസൂൽ
നത്തോലി ഒരു ചെറിയ മീനല്ലപ്രേമൻ, നരേന്ദ്രൻ
ആമേൻസോളമൻ
റെഡ്‌ വൈൻസി.വി. അനൂപ്‌
ഇമ്മാനുവൽജീവൻ രാജ്
അകംശ്രീനി
5 സുന്ദരികൾഅജ്മൽഉപചിത്രം - ആമി.
ഒളിപ്പോര്അജയൻ (ഒളിപ്പോരാളി)
ആർട്ടിസ്റ്റ്മൈക്കിൾ ആന്റണി[7]
നോർത്ത് 24 കാതംഹരികൃഷ്ണൻ[8]
ഡി കമ്പനിഡോ. സുനിൽ മാത്യൂഉപചിത്രം - ഡേ ഓഫ് ജഡ്ജ്മെന്റ്.
ഒരു ഇന്ത്യൻ പ്രണയകഥഅയ്മനം സിദ്ധാർത്ഥൻ
20141 ബൈ റ്റുയൂസഫ് മരക്കാർ
ഗോഡ്സ് ഓൺ കൺട്രിമനു
ബാംഗ്ലൂർ ഡെയ്സ്ശിവ ദാസ്‌
മണി രത്നംനീൽ ജോൺ സാമുവൽ
ഇയ്യോബിന്റെ പുസ്തകംഅലോഷി
2015മറിയം മുക്ക്
ഹരം
അയാൾ ഞാനല്ല
2016മൺസൂൺ മാംഗോസ്
മഹേഷിന്റെ പ്രതികാരംമഹേഷ് ഭാവന
2017 ടേക്ക് ഓഫ് മനോജ് അബ്രാഹം
തൊണ്ടിമുതലും ദൃക്സാക്ഷിയും കള്ളൻ പ്രസാദ്
2018കാർബൺസിബി
വരത്തൻ എബിൻ
ഞാൻ പ്രകാശൻP.R ആകാശ്
2019കുമ്പളങ്ങി നൈറ്റ്സ്ഷമ്മി
2019 അതിരൻ വിനയൻ
2019ട്രാൻസ്വിജു പ്രസാദ് / പാസ്റ്റർ ജോഷ്വാ കാൾട്ടൻ
2020 സി യു സൂൺ ജിമ്മി കുര്യൻ ആമസോൺ പ്രൈം വീഡിയോ റിലീസ്
2021 ഇരുൾ ഉണ്ണി നെറ്റ്ഫ്ലിക്സ് റിലീസ്
2021 ജോജി ജോജി ആമസോൺ പ്രൈം വീഡിയോ റിലീസ്
2021 മാലിക്ക് അഹമ്മദ് അലി സുലൈമാൻ ആമസോൺ പ്രൈം വീഡിയോ റിലീസ്
2022 മലയൻകുഞ്ഞ് അനിൽ കുമാർ
2023 പാച്ചുവും അത്ഭുത വിളക്കും പ്രശാന്ത്
ധൂമം അവിനാഷ്
2024 ആവേശം രംഗ
ബോഗയ്ൻവില്ല ഡേവിഡ് കോശി
2025 ഓടും കുതിര ചാടും കുതിര എബി മാത്യു

മറ്റ് ഭാഷകൾ

[തിരുത്തുക]
വർഷംചലച്ചിത്രംകഥാപാത്രംഭാഷ
2017 വേലൈക്കരൻ അധിബൻ "ആദി" മാധവ് തമിഴ്
2019 സൂപ്പർ ഡീലക്സ് മുഗിൽ തമിഴ്
2021 പുഷ്പ: ദി റൈസ് ഭൻവർ സിംഗ് ഷെഖാവത് ഐപിഎസ് തെലുങ്ക്
2022 വിക്രം അമർ തമിഴ്
2023 മാമന്നൻ രത്നവേലു തമിഴ്
2024 വേട്ടയൻ സൈബർ പാട്രിക് "ബാറ്ററി" തമിഴ്
പുഷ്പ 2: ദി റൂൾ ഭൻവർ സിംഗ് ഷെഖാവത് ഐപിഎസ് തെലുങ്ക്
2025 മാരീശൻ ധയാലൻ തമിഴ്
TBA ഡോണ്ട് ട്രബിൾ ദ ട്രബിൾ TBA തെലുങ്ക്

നിർമ്മിച്ച ചിത്രങ്ങൾ

[തിരുത്തുക]

ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിൻ്റെ കീഴിൽ

അമൽ നീരദ് പ്രൊഡക്ഷൻസുമായി സഹനിർമ്മാണം

വർക്കിംഗ് ക്ലാസ് ഹീറോയ്‌ക്കൊപ്പം സഹനിർമ്മാണം

വർക്കിംഗ് ക്ലാസ് ഹീറോ, ഭാവന സ്റ്റുഡിയോസുമായി സഹനിർമ്മാണം

ഫാസിലിനൊപ്പം നിർമ്മാണം

  • മലയൻകുഞ്ഞ് 2022

അൻവർ റഷീദ് എൻ്റർടെയ്ൻസുമായി സഹനിർമ്മാണം

അർബൻ അനിമലുമായി സഹനിർമ്മാണം

  • പൈങ്കിളി 2025

അവലംബം

[തിരുത്തുക]
  1. ഫഹദ് ഫാസിൽ – ഫേസ്ബുക്ക് ഇൻഫോ
  2. വിവാഹിതരായി, ഫഹദ് ഫാസിലും നസ്രിയയും. "ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരായി". 21 ഓഗസ്റ്റ് 2014. ഇന്ത്യാവിഷൻ. Archived from the original on 2014-08-23. Retrieved 2014 ഓഗസ്റ്റ് 21. {{cite web}}: Check date values in: |accessdate= (help)
  3. Thondimuthalum Driksakshiyum Review in Malayalam
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-04-14. Retrieved 2018-04-13.
  5. 1 2 "സുരാജ് മികച്ച നടൻ, കനി കുസൃതി നടി; വാസന്തി മികച്ച ചിത്രം". Mathrubhumi (in ഇംഗ്ലീഷ്). മാതൃഭൂമി. Archived from the original on 2020-10-13. Retrieved 13 ഒക്ടോബർ 2020.
  6. "ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം". Archived from the original on 2014-03-05. Retrieved 2012-07-19.
  7. Athira M. (2013-03-28). "Art of romance". The Hindu. Retrieved 2013-04-14.
  8. TNN Mar 13, 2013, 12.00AM IST (2013-03-13). "Muhurth of Fahadh Faasil starrer Iyer in Pakistan in Kochi – Times Of India". Articles.timesofindia.indiatimes.com. Archived from the original on 2014-02-02. Retrieved 2013-04-14.{{cite web}}: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫഹദ്_ഫാസിൽ&oldid=4568102" എന്ന താളിൽനിന്ന് ശേഖരിച്ചത്