ഫഹദ് ഫാസിൽ
ഫഹദ് ഫാസിൽ | |
---|---|
ജനനം | അബ്ദുൽ ഹമീദ് മുഹമ്മദ് ഫഹദ് ഫാസിൽ ഓഗസ്റ്റ് 8, 1982[1] |
മറ്റ് പേരുകൾ | ഷാനു |
തൊഴിൽ | ചലച്ചിത്ര അഭിനേതാവ്, നിർമ്മാതാവ് |
സജീവ കാലം | 2002 – ഇതുവരെ |
ജീവിതപങ്കാളി(കൾ) | നസ്രിയ നസീം[2] (2014മുതൽ) |
മാതാപിതാക്ക(ൾ) | ഫാസിൽ റോസിന ഫാസിൽ |
ബന്ധുക്കൾ | ഫർഹാൻ ഫാസിൽ (സഹോദരൻ) |
മലയാള ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന ഒരു നടനും നിർമാതാവും ആണ് ഫഹദ് ഫാസിൽ (ജനനം: 8 ഓഗസ്റ്റ് 1982). ദേശീയ ചലച്ചിത്ര പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുള്ള ഫഹദ് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]പ്രശസ്ത മലയാള സിനിമ സംവിധായകൻ ഫാസിലിൻ്റെയും റോസീനയുടേയും മകനായി 1982 ഓഗസ്റ്റ് 8ന് ആലപ്പുഴയിൽ ജനിച്ചു. മലയാള ചലച്ചിത്ര അഭിനേതാവായ ഫർഹാൻ ഫാസിൽ സഹോദരനാണ്.
തൃപ്പൂണിത്തുറ ചോയ്സ് സ്ക്കൂളിലും , ഊട്ടി ലൗഡേലിലുള്ള ലോറൻസ് സ്ക്കൂളിലുമായാണ് ഫഹദ് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനുശേഷം എസ്.ഡി.കോളേജിൽ നിന്നും ബി.കോം.ബിരുദം എടുത്തു. മിയാമി സർവകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി.
ഫഹദിന്റെ ആദ്യചിത്രം കൈയെത്തും ദൂരത്ത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും അതിലെ മനോഹരമായ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പഠനത്തിനായി വിദേശത്തേക്കു പോയ ഫഹദ്, തിരിച്ചു വരുന്നത് മലയാള സിനിമയിലെ നവീന സംരംഭമായ കേരള കഫേ എന്ന സിനിമയിലൂടെയാണ്. "ഇതിലെ മൃത്യഞ്ജയം" എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഫഹദ് തന്റെ തിരിച്ചുവരവറിയിച്ചു. തുടർന്ന് ബി.ഉണ്ണികൃഷ്ണൻ്റെ പ്രമാണി എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയമായ വേഷം ചെയ്തു.
കോക്ക്ടെയിൽ എന്ന സിനിമയിലാണ് ഫഹദ് ഫാസിലെന്ന പുത്തൻ താരോദയത്തിൻ്റെ പ്രതിഭകൾ ദൃശ്യമായത് ഫഹദ് അവതരിപ്പിച്ച ബിസിനസുകാരൻ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ലാലിൻ്റെ ടൂർണമെൻറ് എന്ന സിനിമയിലെ വേഷം മികച്ചതായിരുന്നു എങ്കിലും സിനിമ വിജയിക്കാഞ്ഞത് കാരണം ശ്രദ്ധിക്കപ്പെട്ടില്ല. അഭിനയ ജീവിതത്തിൽ ഫഹദിൻ്റെ ഏറ്റവും മികച്ച വേഷങ്ങളായി കണക്കാക്കപ്പെടുന്നത് ചാപ്പാ കുരിശ്, 22 ഫീമെയ്ൽ കോട്ടയം, ഡയമെണ്ട് നെക്ലേസ് എന്നീ സിനിമകളാണ്. ഈ മൂന്നു സിനിമകൾ റിലീസായതോടെ മലയാളത്തിലെ പുതു നായകസങ്കൽപ്പങ്ങൾക്ക് മാറ്റം വരുത്തി കൊണ്ട് ജനപ്രിയ യുവതാരമായി ഫഹദ് ഫാസിൽ മാറി.
സ്വാഭാവികമായ നടനവും ഡബ്ബിംഗുമാണ് ഫഹദിൻ്റെ കഥാപാത്രങ്ങളെ ശക്തമാക്കുന്നതെന്ന് പൊതുവെ നിരീക്ഷിക്കപ്പെടുന്നു.
- ഡയമണ്ട് നെക്ലേസ്
- 22 ഫീമെയിൽ കോട്ടയം
- അന്നയും റസൂലും
- ആമേൻ
- ഒരു ഇന്ത്യൻ പ്രണയകഥ
- ഇയ്യോബിന്റെ പുസ്തകം
- ബാംഗ്ലൂർ ഡെയ്സ്
- മഹേഷിന്റെ പ്രതികാരം
- തൊണ്ടിമുതലും ദൃക്സാക്ഷിയും[3] എന്നീ സിനിമകളാണ് ഫഹദിന്റെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ.
സ്വകാര്യ ജീവിതം
[തിരുത്തുക]ചലച്ചിത്രനടി നസ്രിയ നസീമുമായി 21 ഓഗസ്റ്റ് 2014ൽ വിവാഹിതരായി.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള 2017-ലെ ദേശീയ ചലച്ചിത്ര പുരസ്കാരവും, [4] 2019 - ൽ കുമ്പളങ്ങി നൈറ്റ്സ് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു. [5] [6]
അവാർഡുകൾ
[തിരുത്തുക]ദേശീയ ചലച്ചിത്ര അവാർഡ്
[തിരുത്തുക]- മികച്ച സഹനടൻ
- ടേക്ക് ഓഫ് 2014
സംസ്ഥാന ചലച്ചിത്ര അവാർഡ്
[തിരുത്തുക]- മികച്ച നടൻ
- ആർട്ടിസ്റ്റ് 2013
- നോർത്ത് 24 കാതം 2013
- മികച്ച സ്വഭാവനടൻ
- അകം 2011
- ചാപ്പാ കുരിശ് 2014
- 2019:മികച്ച സ്വഭാവനടൻ - കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2019[5]
- 2017:മികച്ച സഹനടൻ - ദേശീയ ചലച്ചിത്ര പുരസ്കാരം 2017
- 2013:മികച്ച നടൻ - കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2013
- 2013:മികച്ച നടൻ (മലയാളം)- 61-മത് ഫിലിംഫെയർ പുരസ്കാരം സൗത്ത്
- 2012:മികച്ച നടൻ (മലയാളം)- 60-മത് ഫിലിംഫെയർ പുരസ്കാരം സൗത്ത്
- 2011:മികച്ച രണ്ടാമത്തെ നടൻ - കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2011
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]മലയാളം
[തിരുത്തുക]വർഷം | ചലച്ചിത്രം | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1992 | പപ്പയുടെ സ്വന്തം അപ്പൂസ് | ബാലതാരം | |
2002 | കൈയെത്തും ദൂരത്ത് | സച്ചിൻ മാധവൻ | |
2009 | കേരള കഫെ | പത്രപ്രവർത്തകൻ | 8 വർഷത്തെ ഇടവേളക്കു ശേഷം അഭിനയിച്ച ചിത്രം. ഉപചിത്രം - മൃത്യുഞ്ജയം |
2010 | പ്രമാണി | ബോബി | സഹനടൻ. |
കോക്ക്ടെയ്‌ൽ | നവീൻ കൃഷ്ണമൂർത്തി | അരുൺ കുമാറിന്റെ ആദ്യ ചിത്രം. | |
ടൂർണമെന്റ് | വിശ്വനാഥൻ | ||
ബെസ്റ്റ് ഓഫ് ലക്ക് | ഫഹദ് ഫാസിൽ | അതിഥി വേഷം | |
2011 | ചാപ്പാ കുരിശ് | അർജുൻ | |
ഇന്ത്യൻ റുപ്പി | മുനീർ | അതിഥിതാരം | |
2012 | പത്മശ്രീ ഭരത് ഡോ: സരോജ് കുമാർ | അലക്സ് സാമുവൽ | |
22 ഫീമെയിൽ കോട്ടയം | സിറിൽ സി. മാത്യു | ||
ഡയമണ്ട് നെക്‌ലേസ് | ഡോ. അരുൺ കുമാർ | ||
ഫ്രൈഡേ | ബാലു | ||
2013 | അന്നയും റസൂലും | റസൂൽ | |
നത്തോലി ഒരു ചെറിയ മീനല്ല | പ്രേമൻ, നരേന്ദ്രൻ | ||
ആമേൻ | സോളമൻ | ||
റെഡ് വൈൻ | സി.വി. അനൂപ് | ||
ഇമ്മാനുവൽ | ജീവൻ രാജ് | ||
അകം | ശ്രീനി | ||
5 സുന്ദരികൾ | അജ്മൽ | ഉപചിത്രം - ആമി. | |
ഒളിപ്പോര് | അജയൻ (ഒളിപ്പോരാളി) | ||
ആർട്ടിസ്റ്റ് | മൈക്കിൾ ആന്റണി | [7] | |
നോർത്ത് 24 കാതം | ഹരികൃഷ്ണൻ | [8] | |
ഡി കമ്പനി | ഡോ. സുനിൽ മാത്യൂ | ഉപചിത്രം - ഡേ ഓഫ് ജഡ്ജ്മെന്റ്. | |
ഒരു ഇന്ത്യൻ പ്രണയകഥ | അയ്മനം സിദ്ധാർത്ഥൻ | ||
2014 | 1 ബൈ റ്റു | യൂസഫ് മരക്കാർ | |
ഗോഡ്സ് ഓൺ കൺട്രി | മനു | ||
ബാംഗ്ലൂർ ഡെയ്സ് | ശിവ ദാസ് | ||
മണി രത്നം | നീൽ ജോൺ സാമുവൽ | ||
ഇയ്യോബിന്റെ പുസ്തകം | അലോഷി | ||
2015 | മറിയം മുക്ക് | ||
ഹരം | |||
അയാൾ ഞാനല്ല | |||
2016 | മൺസൂൺ മാംഗോസ് | ||
മഹേഷിന്റെ പ്രതികാരം | മഹേഷ് ഭാവന | ||
2017 | ടേക്ക് ഓഫ് | മനോജ് അബ്രാഹം | |
തൊണ്ടിമുതലും ദൃക്സാക്ഷിയും | കള്ളൻ പ്രസാദ് | ||
2018 | കാർബൺ | സിബി | |
വരത്തൻ | എബിൻ | ||
ഞാൻ പ്രകാശൻ | P.R ആകാശ് | ||
2019 | കുമ്പളങ്ങി നൈറ്റ്സ് | ഷമ്മി | |
2019 | അതിരൻ | വിനയൻ | |
2019 | ട്രാൻസ് | വിജു പ്രസാദ് / പാസ്റ്റർ ജോഷ്വാ കാൾട്ടൻ | |
2020 | സി യു സൂൺ | ജിമ്മി കുര്യൻ | ആമസോൺ പ്രൈം വീഡിയോ റിലീസ് |
2021 | ഇരുൾ | ഉണ്ണി | നെറ്റ്ഫ്ലിക്സ് റിലീസ് |
2021 | ജോജി | ജോജി | ആമസോൺ പ്രൈം വീഡിയോ റിലീസ് |
2021 | മാലിക്ക് | അഹമ്മദ് അലി സുലൈമാൻ | ആമസോൺ പ്രൈം വീഡിയോ റിലീസ് |
2022 | മലയൻകുഞ്ഞ് | അനിൽ കുമാർ | |
2023 | പാച്ചുവും അത്ഭുത വിളക്കും | പ്രശാന്ത് | |
ധൂമം | അവിനാഷ് | ||
2024 | ആവേശം | രംഗ | |
ബോഗയ്ൻവില്ല | ഡേവിഡ് കോശി | ||
TBA | ഓടും കുതിര ചാടും കുതിര | TBA |
മറ്റ് ഭാഷകൾ
[തിരുത്തുക]വർഷം | ചലച്ചിത്രം | കഥാപാത്രം | ഭാഷ |
---|---|---|---|
2017 | വേലൈക്കരൻ | അധിബൻ "ആദി" മാധവ് | തമിഴ് |
2019 | സൂപ്പർ ഡീലക്സ് | മുഗിൽ | തമിഴ് |
2021 | പുഷ്പ: ദി റൈസ് | ഭൻവർ സിംഗ് ഷെഖാവത് ഐപിഎസ് | തെലുങ്ക് |
2022 | വിക്രം | അമർ | തമിഴ് |
2023 | മാമന്നൻ | രത്നവേലു | തമിഴ് |
2024 | വേട്ടയൻ | സൈബർ പാട്രിക് "ബാറ്ററി" | തമിഴ് |
പുഷ്പ 2: ദി റൂൾ | ഭൻവർ സിംഗ് ഷെഖാവത് ഐപിഎസ് | തെലുങ്ക് | |
TBA | മാരീശൻ | TBA | തമിഴ് |
ഡോണ്ട് ട്രബിൾ ദ ട്രബിൾ | TBA | തെലുങ്ക് |
നിർമ്മിച്ച ചിത്രങ്ങൾ
[തിരുത്തുക]ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിൻ്റെ കീഴിൽ
- സി യു സൂൺ 2020
അമൽ നീരദ് പ്രൊഡക്ഷൻസുമായി സഹനിർമ്മാണം
- ഈയ്യോബിൻ്റെ പുസ്തകം 2014
- വരത്തൻ 2018
വർക്കിംഗ് ക്ലാസ് ഹീറോയ്‌ക്കൊപ്പം സഹനിർമ്മാണം
- കുമ്പളങ്ങി നൈറ്റ്സ് 2019
വർക്കിംഗ് ക്ലാസ് ഹീറോ, ഭാവന സ്റ്റുഡിയോസുമായി സഹനിർമ്മാണം
ഫാസിലിനൊപ്പം നിർമ്മാണം
- മലയൻകുഞ്ഞ് 2022
അൻവർ റഷീദ് എൻ്റർടെയ്ൻസുമായി സഹനിർമ്മാണം
- ആവേശം 2024
അവലംബം
[തിരുത്തുക]- ↑ ഫഹദ് ഫാസിൽ – ഫേസ്ബുക്ക് ഇൻഫോ
- ↑ വിവാഹിതരായി, ഫഹദ് ഫാസിലും നസ്രിയയും. "ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരായി". 21 ഓഗസ്റ്റ് 2014. ഇന്ത്യാവിഷൻ. Archived from the original on 2014-08-23. Retrieved 2014 ഓഗസ്റ്റ് 21.
{{cite web}}
: Check date values in:|accessdate=
(help) - ↑ Thondimuthalum Driksakshiyum Review in Malayalam
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-04-14. Retrieved 2018-04-13.
- ↑ 5.0 5.1 "സുരാജ് മികച്ച നടൻ, കനി കുസൃതി നടി; വാസന്തി മികച്ച ചിത്രം". Mathrubhumi (in ഇംഗ്ലീഷ്). മാതൃഭൂമി. Archived from the original on 2020-10-13. Retrieved 13 ഒക്ടോബർ 2020.
- ↑ "ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം". Archived from the original on 2014-03-05. Retrieved 2012-07-19.
- ↑ Athira M. (2013-03-28). "Art of romance". The Hindu. Retrieved 2013-04-14.
- ↑ TNN Mar 13, 2013, 12.00AM IST (2013-03-13). "Muhurth of Fahadh Faasil starrer Iyer in Pakistan in Kochi – Times Of India". Articles.timesofindia.indiatimes.com. Archived from the original on 2014-02-02. Retrieved 2013-04-14.
{{cite web}}
: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Pages using the JsonConfig extension
- Pages using infobox person with multiple parents
- Pages using infobox person with unknown empty parameters
- 1982-ൽ ജനിച്ചവർ
- ഓഗസ്റ്റ് 8-ന് ജനിച്ചവർ
- മലയാളചലച്ചിത്രനടന്മാർ
- മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- ചലച്ചിത്ര ദമ്പതികൾ