Jump to content

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മികച്ച നടൻ ദിലീപ്

കേരള സർക്കാറിന്റെ 2011-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2012 ജൂലൈ 19-നു് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മേൽനോട്ടത്തിൽ തമിഴ് നടൻ ഭാഗ്യരാജ് അധ്യക്ഷനായി രൂപീകരിച്ച ജൂറിയുടെ മുൻപാകെ ആകെ നാൽപ്പത് ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ജൂലൈ 7-നാണ് ഇതിനായുള്ള പ്രദർശനം ആരംഭിച്ചത്. പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരമാണ് 2012-ൽ അവാർഡ് നിർണ്ണയ ജൂറിയെ നിശ്ചയിച്ചിരിക്കുന്നത്. അതിനാൽ എട്ടംഗ ജൂറിയിൽ അധ്യക്ഷൻ ഉൾപ്പെടെ ആറു പേരെങ്കിലും മലയാളം അറിയാവുന്നവർ ആയിരിക്കണമെന്നു നിഷ്കർഷിച്ചിരിക്കുന്നു. ജൂറിയിലെ രണ്ട് പേർ ചലച്ചിത്രസംവിധായകരും ഒരാൾ സാങ്കേതിക വിദഗ്ദ്ധനും രണ്ടുപേർ എഴുത്തുകാരും ആയിരിക്കണമെന്നുതും പുതുക്കിയ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു[1]. തമിഴ് സംവിധായകൻ ഭാഗ്യരാജ് ചെയർമാനായ ജൂറിയിൽ സംവിധായൻ ബി. അജയൻ, ഡോ. ബി. അരുന്ധതി, കെ.ആർ. മീര, സി.ആർ. ചന്ദ്രൻ, ടി.കെ. ലോറൻസ്, ആര്യാടൻ ഷൗക്കത്ത്, ചലച്ചിത്ര അക്കാദമി മെംബർ സെക്രട്ടറി കെ. മനോജ് കുമാർ എന്നിവരും അംഗങ്ങളായിരുന്നു[2]. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനും ചലച്ചിത്രസംബന്ധ ലേഖനത്തിനുമുള്ള അവാർഡ് നിർണയിക്കുന്നതു ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷനായ സമിതിയാണ്. ഡോ. ടി. അനിതകുമാരി, സിബി കാട്ടാന്പള്ളി, കെ. മനോജ്കുമാർ (മെംബർ സെക്രട്ടറി) എന്നിവരാണു മറ്റു കമ്മിറ്റി അംഗങ്ങൾ.[3]

ജെ.സി. ഡാനിയേൽ പുരസ്കാരം

[തിരുത്തുക]

ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ

[തിരുത്തുക]
പുരസ്കാരം ചലച്ചിത്രം സം‌വിധായകൻ
മികച്ച ചിത്രം ഇന്ത്യൻ റുപ്പി രഞ്ജിത്ത്
മികച്ച രണ്ടാമത്തെ ചിത്രം ഇവൻ മേഘരൂപൻ പി. ബാലചന്ദ്രൻ
മികച്ച ജനപ്രിയ ചിത്രം സോൾട്ട് ആന്റ് പെപ്പർ ആശിഖ് അബു
മികച്ച കുട്ടികളുടെ ചിത്രം മഴവിൽ നിറവിലൂടെ രാജേഷ്‌കുമാർ ആർ.
മികച്ച ഡോക്യുമെന്ററി ട്രാവൻകൂർ എ സാഗ ഓഫ് ബനവലൻസ് ബി. ജയചന്ദ്രൻ

വ്യക്തിഗത പുരസ്കാരങ്ങൾ

[തിരുത്തുക]
പുരസ്കാരം ലഭിച്ച വ്യക്തി ചലച്ചിത്രം / കൃതി
മികച്ച സം‌വിധായകൻ ബ്ലെസ്സി പ്രണയം
മികച്ച നടൻ ദിലീപ് വെള്ളരിപ്രാവിന്റെ ചങ്ങാതി
മികച്ച നടി ശ്വേത മേനോൻ സോൾട്ട് ആന്റ് പെപ്പർ
മികച്ച തിരക്കഥാകൃത്ത് ബോബി-സഞ്ജയ് ട്രാഫിക്
മികച്ച നവാഗതസംവിധായകൻ ഷെറി ആദിമധ്യാന്തം
മികച്ച രണ്ടാമത്തെ നടൻ ഫഹദ് ഫാസിൽ ചാപ്പാ കുരിശ്, അകം
മികച്ച രണ്ടാമത്തെ നടി നിലമ്പൂർ ആയിഷ ഊമക്കുയിൽ പാടുമ്പോൾ
മികച്ച കഥാകൃത്ത് എം. മോഹനൻ മാണിക്യക്കല്ല്
മികച്ച ഹാസ്യനടൻ ജഗതി ശ്രീകുമാർ സ്വപ്നസഞ്ചാരി
മികച്ച ബാലതാരം മാളവിക നായർ ഊമക്കുയിൽ പാടുമ്പോൾ
മികച്ച ഗാനസം‌വിധായകൻ ശരത് ഇവൻ മേഘരൂപൻ
മികച്ച ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി നായിക
മികച്ച ഗായകൻ സുദീപ് കുമാർ രതിനിർവ്വേദം
മികച്ച ഗായിക ശ്രേയ ഘോഷാൽ രതിനിർവ്വേദം
മികച്ച പശ്ചാത്തലസംഗീതം ദീപക് ദേവ് ഉറുമി
മികച്ച ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണൻ ആകാശത്തിന്റെ നിറം
മികച്ച നൃത്ത സം‌വിധാനം ശാന്തി വെള്ളരിപ്രാവിന്റെ ചങ്ങാതി
മികച്ച ഡബ്ബിങ്‌ ആർട്ടിസ്‌റ്റ്‌ വിജയ് മേനോൻ
പ്രവീണ
മേൽവിലാസം
ഇവൻ മേഘരൂപൻ
മികച്ച വസ്‌ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ വീരപുത്രൻ
മികച്ച ചമയം സുദേവൻ വെള്ളരിപ്രാവിന്റെ ചങ്ങാതി
മികച്ച പ്രോസസിങ്ങ് സ്റ്റുഡിയോ ജെമിനി കളർ ലാബ് ആകാശത്തിന്റെ നിറം
മികച്ച ശബ്ദലേഖനം രാജകൃഷ്ണൻ ഉറുമി, ചാപ്പാ കുരിശ്
മികച്ച കലാസംവിധാനം സുജിത നായിക
മികച്ച ചിത്രസംയോജനം വിനോദ് സുകുമാരൻ ഇവൻ മേഘരൂപൻ
മികച്ച ചലച്ചിത്ര ലേഖനം നീലൻ എലിപ്പത്തായം: എലി പുറത്തോ അകത്തോ
മികച്ച ചലച്ചിത്രഗ്രന്ഥം ജി.പി. രാമചന്ദ്രൻ ലോകസിനിമാകാഴ്ചകളും സ്ഥലകാലങ്ങളും
പ്രത്യേക ജൂറി പുരസ്കാരങ്ങൾ

അവാർഡ് നിർണയത്തിനായി ജൂറി കണ്ട ചിത്രങ്ങൾ

[തിരുത്തുക]

കഥാചിത്രങ്ങൾ

[തിരുത്തുക]
നമ്പർ ചിത്രം സംവിധായകൻ
1 പ്രണയം ബ്ലെസ്സി
2 മൗനം
3 നായിക ജയരാജ്
4 ചാപ്പാ കുരിശ് സമീർ താഹിർ
5 ആദിമധ്യാന്തം ഷെറി
6 ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് പ്രിയനന്ദനൻ
7 നിന്നിഷ്ടം എന്നിഷ്ടം ആലപ്പി അഷ്റഫ്
8 ദ ട്രെയിൻ ജയരാജ്
9 ഓർമ്മ മാത്രം മധു കൈതപ്രം
10 മഴവിൽ നിറവിലൂടെ
11 മാണിക്യക്കല്ല് എം. മോഹൻ
12 സോൾട്ട് ആന്റ് പെപ്പർ ആഷിഖ് അബു
13 അകം ശാലിനി ഉഷ നായർ
14 ധന്യം
15 മഴവില്ലിന്നറ്റം വരെ കൈതപ്രം ദാമോദരൻ നമ്പൂതിരി
16 ലിറ്റിൽ മാസ്റ്റർ എസ്. രാജേന്ദ്രൻ
17 ഇവൻ മേഘരൂപൻ പി. ബാലചന്ദ്രൻ
18 കലികാലം റജി നായർ
19 ഊമക്കുയിൽ പാടുമ്പോൾ
20 സ്വപ്ന സഞ്ചാരി കമൽ
21 മേക്കപ്പ്മാൻ ഷാഫി
22 മേൽവിലാസം രാംദാസ്
23 കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ്
24 ട്രാഫിക് രാജേഷ് ആർ. പിള്ള
25 ഉമ്മ വിജയകൃഷ്ണൻ
26 ബ്യൂട്ടിഫുൾ വി.കെ. പ്രകാശ്
27 ശങ്കരനും മോഹനനും ടി.വി. ചന്ദ്രൻ
28 സ്നേഹവീട് സത്യൻ അന്തിക്കാട്
29 വെൺശംഖുപോൽ അശോക് ആർ നാഥ്
30 ബോംബെ മാർച്ച് 12 ബാബു ജനാർദ്ദനൻ
31 ഇന്ത്യൻ റുപ്പി രഞ്ജിത്ത്
32 സീൻ നമ്പർ 001 സ്നേഹജിത്
33 ചന്ദ്രയാൻ സന്തോഷ് ജോർജ് കുളങ്ങര
34 രതിനിർവ്വേദം ടി.കെ. രാജീവ് കുമാർ
35 ഉറുമി സന്തോഷ് ശിവൻ
36 വെള്ളരിപ്രാവിന്റെ ചങ്ങാതി അക്കു അക്ബർ
37 ആകാശത്തിന്റെ നിറം ഡോ: ബിജു
38 ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് മനോജ് & വിനോദ്
39 മൊഹബത്ത് ഈസ്റ്റ് കോസ്റ്റ് വിജയൻ
40 വീരപുത്രൻ പി.ടി. കുഞ്ഞുമുഹമ്മദ്

[1]

കഥേതര ചിത്രങ്ങൾ

[തിരുത്തുക]
നമ്പർ ചിത്രം സംവിധായകൻ
1 സ്നേഹപക്ഷികൾ
2 ഛായ
3 കവിയൂർ രേവമ്മ
4 ഏകരൂപം
5 വിങ്ങ്സ് ഓഫ് ഫയർ
6 ട്രാവൻ കൂർ എ സാഗ ഓഫ് ബനവലൻസ് ബി. ജയചന്ദ്രൻ

[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "ചലച്ചിത്ര അവാർഡ്: റിലീസ് ചെയ്യാത്ത ചിത്രങ്ങൾ ഏറെ, മനോരമ ഓൺലൈൻ". Archived from the original on 2012-07-13. Retrieved 2012-07-13.
  2. "ലാലും അനുപംഖേറും; നറുക്ക് ദിലീപിനു്". Archived from the original on 2012-07-20. Retrieved 2012-07-19.
  3. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം 20ന്[പ്രവർത്തിക്കാത്ത കണ്ണി]