മാളവിക നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാളവിക എന്നറിയപ്പെടുന്ന ശ്വേത കൊന്നൂർ എന്ന അഭിനേത്രിയെക്കുറിച്ചറിയാൻ, ദയവായി മാളവിക (ശ്വേത കൊന്നൂർ) കാണുക.

മലയാളചലച്ചിത്ര അഭിനേത്രിയാണ് മാളവിക നായർ. രണ്ട് തവണ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

ജാപ്പനീസ് എംബസിയിലെ ഉദ്യോഗസ്ഥനായ സേതുവിന്റെയും സുചിത്രയുടെയും മകളാണ് മാളവിക നായർ. പൂച്ചെട്ടി ഭാരതീയ വിദ്യാഭവനിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് മാളവിക. മമ്മൂട്ടി നായകനായ കറുത്തപക്ഷികൾ എന്ന ചിത്രത്തിലെ മല്ലിയിലൂടെയാണ് മാളവിക എന്ന എട്ടാം ക്ലാസുകാരി മലയാള സിനിമയിലെത്തുന്നത്. കറുത്തപക്ഷിയിലെ അന്ധയായ കുട്ടിയെ അവതരിപ്പിച്ച മാളവിക 2007-2008ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാനസർക്കാരിന്റെ പുരസ്കാരം നേടി. ഊമക്കുയിൽ പാടുമ്പോൾ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ റീമയെ അവതരിപ്പിച്ചാണ് രണ്ടാം തവണ മാളവിക പുരസ്കാരം നേടിയത്. മോഹൻലാലിനോടൊപ്പം കർമ്മയോദ്ധയിൽ അഭിനയിക്കാൻ തയാറെടുക്കുകയാണ് രണ്ടാം തവണയും മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ട മാളവിക നായർ.

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

  • കറുത്തപക്ഷികൾ
  • നോട്ടി പ്രൊഫസർ
  • വാദ്ധ്യാർ
  • ഊമക്കുയിൽ പാടുമ്പോൾ
  • കർമ്മയോദ്ധ

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2007-2008ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാനസർക്കാരിന്റെ പുരസ്കാരം
  • 2011 ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാനസർക്കാരിന്റെ പുരസ്കാരം

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • അംഗീകാരത്തിൻറെ മധുരവുമായി സിനിമയിൽ സജീവമാകാൻ മാളവിക [1]
"https://ml.wikipedia.org/w/index.php?title=മാളവിക_നായർ&oldid=2417563" എന്ന താളിൽനിന്നു ശേഖരിച്ചത്