ഊമക്കുയിൽ പാടുമ്പോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഊമക്കുയിൽ പാടുമ്പോൾ
പോസ്റ്റർ
സംവിധാനം സിദ്ദിഖ് ചേന്ദമംഗല്ലൂർ
നിർമ്മാണം സിദ്ദിഖ് ചേന്ദമംഗല്ലൂർ
രചന സിദ്ദിഖ് ചേന്ദമംഗല്ലൂർ
അഭിനേതാക്കൾ
സംഗീതം എം.ആർ. റിസൺ
ഛായാഗ്രഹണം നൗഷാദ് ഷെരീഫ്
ഗാനരചന കാനേഷ് പൂനൂർ
ചിത്രസംയോജനം നിഷാദ് യൂസഫ്
സ്റ്റുഡിയോ സെഞ്ച്വറി വിഷ്വൽ മീഡിയ
വിതരണം ശ്രീകൃഷ്ണ ഫിലിംസ്
റിലീസിങ് തീയതി 2012 ഫെബ്രുവരി 17
രാജ്യം ഇന്ത്യ
ഭാഷ മലയാളം

സിദ്ദിഖ് ചേന്ദമംഗല്ലൂർ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഊമക്കുയിൽ പാടുമ്പോൾ.[1] മാളവിക നായർ ആണ് ഈ കുട്ടികളുടെ ചലച്ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആകാശ് റോഷൻ, ശങ്കർ, സംഗീത രാജേന്ദ്രൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.[2][3]

കഥാതന്തു[തിരുത്തുക]

മലയാള ഭാഷയെയും കവിതയെയും സ്നേഹിക്കുന്ന റീമ (മാളവിക നായർ) എന്ന മുസ്ലീം പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് പോകേണ്ടി വരുമ്പോൾ ഈ കുട്ടി അനുഭവിക്കേണ്ടി വരുന്ന മാനസികസംഘർഷങ്ങളെ കുറിച്ചാണ് ഈ ചിത്രം.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കാനേഷ് പൂനൂർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം.ആർ. റിസൺ. 

ഗാനങ്ങൾ
# ഗാനം ഗായകർ ദൈർഘ്യം
1. "മുത്തുതിരും"   ഗായത്രി അശോകൻ  
2. "തടവറയ്ക്കുള്ളിൽ"   ബിജേഷ്  
3. "പാഴ്ശ്രുതിയാകുമോ"   ബിജേഷ്  
4. "മുത്തുതിരും"   വിധു പ്രതാപ്  

പുരസ്കാരങ്ങൾ[തിരുത്തുക]

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

അവലംബം[തിരുത്തുക]

  1. "Oomakkuyil Padumbol". Nowrunning.com. 
  2. "മാളവികയുടെ ഊമക്കുയിൽ പാടുമ്പോൾ". Mathrubhumi. ശേഖരിച്ചത് 2011 Dec 09. 
  3. "'ഊമക്കുയിൽ പാടുമ്പോൾ' തീയറ്ററുകളിൽ". Cinemajalakam.in. ശേഖരിച്ചത് 18.2.12.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഊമക്കുയിൽ_പാടുമ്പോൾ&oldid=2331937" എന്ന താളിൽനിന്നു ശേഖരിച്ചത്