കാനേഷ് പൂനൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളസാഹിത്യകാരനും ചലച്ചിത്ര സീരിയൽ ഗാനരചയിതാവുമാണ് കാനേഷ് പൂനൂർ.

ജീവിതം[തിരുത്തുക]

എം.കെ. കുഞ്ഞി ഇബ്റാഹീം മൗലവിയുടേയും കുഞ്ഞു പത്തുമ്മയുടേയും മകനായി കോഴിക്കോട് ജില്ലയിലെ പനൂരിൽ ജനിച്ചു.പത്രപ്രവർത്തനം ഐഛിക വിഷയമായി ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. ചന്ദ്രിക ആഴ്ചപ്പതിപ്പ്, വർത്തമാനം ഗൾഫ് പതിപ്പ് എന്നിവയുടെ പത്രാധിപരായി ജോലിനോക്കി. പ്രവാസിയായി സൗദി അറേബ്യയിലെ ആരംകോ കമ്പനിയിലും ജോലിചെയ്തു.[1]

കലാസാഹിത്യ പ്രവർത്തനം[തിരുത്തുക]

കേരളവർമ്മ പഴശ്ശിരാജ, മധുചന്ദ്രലേഖ, പതിനാലാം രാവ് മുതലായ മലയാളചലചിത്രങ്ങൾക്ക് മാത്രമല്ലാതെ പല ടി.വി സീരിയലുകൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട് കാനേഷ് പൂനൂര്. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് തിരക്കഥയെഴുതിയ രാഗാർദ്രം (ദൂരദർശൻ,) മമ്മുട്ടി നിർമ്മിച്ച മണവാട്ടി, പി. എ. മുഹമ്മദ്‌കോയയുടെ സുൽത്താൻ വീട് (കൈരളി), നളിനി ബേക്കലിന്റെ അമ്മദൈവങ്ങൾ, എം. എൻ. കാരശ്ശേരിയുടെ മാമുക്കോയയുടെ സൊറ, ശിവജി രാഘവിന്റെ മോഹക്കൊലുസ്സുകൾ ഇവയൊക്കെയാണ് പ്രധാന സീരിയലുകൾ. സ്‌നേഹനിമിഷങ്ങൾ, ഈദുൽ അസ് ഹ, പെരുനാൾ പൂച്ചെണ്ട്, കുഞ്ഞിമൂസയുടെ തിരുവോണം എന്നീ ടെലിഫിലിമുകൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഇവയുടെ തിരക്കഥാരചനയും കാനേഷിന്റേതാണ്.

യേശുദാസിന്റെ തരംഗിണിയിറക്കിയ സ്വർഗ്ഗപ്പൂവ്, കെ. രാഘവന്റെ വളകിലുക്കിയ സുന്ദരി, കെ. വി. അബൂട്ടിയുടെ പതിറ്റടിപ്പൂക്കൾ, തേജ്, നവരംഗ് ഫാറൂഖ് എന്നിവർ ഇറക്കിയ നിലാവ്, നാസർ കോടൂരിന്റെ മലർക്കിനാവ് എന്നീ ഓഡിയോ ആൽബങ്ങൾക്കും മുജീബ് താമരശ്ശേരിയുടേയും നാസർ കോടൂരിന്റേയും വീഡിയോ ആൽബങ്ങൾക്കും ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്.[2]

അവലംബം[തിരുത്തുക]

  1. കാനേഷ് പൂനൂർ വിവർത്തനം നിർവ്വഹിച്ച് ഐ.പി.എച്ച് പ്രസിദ്ധപ്പെടുത്തിയ "പുലർകാല യാമങ്ങളിൽ"എന്ന പുസ്തകത്തിലെ ഗ്രന്ഥകാരനെ കുറിച്ചുള്ള കുറിപ്പ്
  2. http://www.m3db.com/node/15198
"https://ml.wikipedia.org/w/index.php?title=കാനേഷ്_പൂനൂർ&oldid=2332068" എന്ന താളിൽനിന്ന് ശേഖരിച്ചത്