എം.എൻ. കാരശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുഹ്‌യുദ്ദീൻ നടുക്കണ്ടിയിൽ.
Mn karassery at kollam2019.jpg
ദേശീയതഇന്ത്യൻ
തൊഴിൽഎഴുത്തുകാരൻ
തൂലികാനാമംഎം.എൻ. കാരശ്ശേരി.
വിഷയംസാഹിത്യവിമർശനം

മലയാളത്തിലെ ഒരു എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമാണ്‌ എം.എൻ. കാരശ്ശേരി. മുഴുവൻ പേര്: മുഹ്‌യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് സർ‌വ്വകലാശാലയിൽ മലയാളം അദ്ധ്യാപകനായിരുന്ന[1] [2] കാരശ്ശേരി ഇപ്പോൾ അലീഗഡ് സർവകലാശാലയിലെ പേർഷ്യൻ സ്റ്റഡീസ് വിഭാഗത്തിൽ വിസിറ്റിംഗ് പ്രഫസറാണ്.[3] 2013 ന് ശേഷം അലിഗഢിൽ നിന്നും വിരമിച്ചു. ഇപ്പോൾ അദ്ദേഹം കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയിൽ അമ്പാടി എന്ന വീട്ടിൽ താമസിക്കുന്നു. 70 ൽ പരം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയിൽ 1951 ജൂലൈ 2-ന്‌ എൻ.സി. മുഹമ്മദ് ഹാജിയുടെയും കെ.സി. ആയിശക്കുട്ടിയുടെയും മകനായി ജനിച്ചു.[4] ചേന്ദമംഗലൂർ ഹൈസ്കൂൾ, സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർ‌വ്വകലാശാല മലയാള വിഭാഗം എന്നിവിടങ്ങളിൽ പഠനം. മലയാള ഭാഷാ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും(1976-74) എം.ഫിലും പാസ്സായി. കോഴിക്കോട് മാതൃഭൂമിയിൽ സഹപത്രാധിപരായി ജോലി ചെയ്തിട്ടുണ്ട്(1976-78). 1978-ൽ ഗവൺമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജ്, കോഴിക്കോട് മലയാള വിഭാഗത്തിൽ അധ്യാപകനായി. തുടർന്ന് കോടഞ്ചേരി ഗവണ്മെന്റ് കോളേജ്, കോഴിക്കോട് ഗവണ്മെന്റ് ഈവനിങ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകവൃത്തി നോക്കി. 1993-ൽ കാലിക്കറ്റ് സർ‌വ്വകലാശാലയിൽ നിന്ന് ഡോക്‌റ്ററേറ്റ് ലഭിച്ചു. 1986 മുതൽ കാലിക്കറ്റ് സർ‌വ്വകലാശാല മലയാളവിഭാഗത്തിൽ പ്രവർത്തിക്കുന്നു.

മാപ്പിള സാഹിത്യം, മാപ്പിള ഫലിതം, മതം, വർഗീയത, മതേതരത്വം, സാഹിത്യം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് ആനുകാലികങ്ങളിലും പത്രങ്ങളിലും ലേഖനങ്ങൾ എഴുതാറുണ്ട്. ഇസ്ല്ലാമിലെ രാഷ്ട്രീയം, ശരീഅത്ത് തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകൾ മുസ്‌ലിം സംഘടനകളുടെ എതിർപ്പിനു കാരണമായിട്ടുണ്ട്[5][അവലംബം ആവശ്യമാണ്]‌. മുസ്‌ലിമായി വളർന്നെങ്കിലും മതത്തിലോ അതിന്റെ അനുഷ്ഠാനങ്ങളിലോ യാതൊരു താത്പര്യവുമില്ല എന്ന് കാരശ്ശേരി വ്യക്തമാക്കിയിട്ടുണ്ട്[6]മുസ്‌ലിംകളുടെ മതനിയമസംഹിതയായ ശരീഅത്തിലെ സ്ത്രീവിരുദ്ധമാനങ്ങളെയും ജനാധിപത്യവിരുദ്ധതയെയും ജീർണതകളെയും അദ്ദേഹം തുറന്നെതിർത്തു.[7][8]2019 വരേയ്ക്കും 76  പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ നിരവധി പ്രസംഗങ്ങൾ യൂട്യൂബ് മുതലായ സോഷ്യൽ മീഡിയകളിൽ കാണാം. യൂട്യൂബ് ലിങ്ക് [1]

കുടുംബം[തിരുത്തുക]

ഭാര്യ: ഖദീജ. മക്കൾ: നിശ, ആഷ്‌ലി, മുഹമ്മദ് ഹാരിസ്. മരുമക്കൾ: ഷാജി, അശ്വതി സേനൻ,റൈഷ പേരക്കുട്ടികൾ : അസീം, ഹംറാസ്, സൽമ

ഗ്രന്ഥങ്ങൾ[തിരുത്തുക]

[9][10]

 • വിശകലനം (1981)*മുല്ലാനസറുദ്ദീന്റെ പൊടിക്കൈകൾ (1982)
 • മക്കയിലേക്കുള്ള പാത (വിവർത്തനം-1983)
 • ഹുസ്നുൽ ജമാൽ (1987)
 • കുറിമാനം (1987)
 • തിരുവരുൾ (1988)
 • നവതാളം (1991)
 • ആലോചന (1995)
 • ഒന്നിന്റെ ദർശനം (1996)
 • കാഴ്ച്ചവട്ടം (1997)
 • താരതമ്യസാഹിത്യവിചാരം (എഡി.) (1997)
 • മാരാരുടെ കുരുക്ഷേത്രം (1998)
 • താരതമ്യസാഹിത്യചിന്ത (1998)
 • കുളിച്ചില്ലേന്ന് പറഞ്ഞാലെന്താ? (1999)
 • താരതമ്യസാഹിത്യവിവേകം (എഡി.) (1999)
 • രജതരേഖ (1999)
 • പൊറ്റെക്കാട്ട് (1999)
 • മുല്ലാനസറുദ്ദീന്റെ നേരമ്പോക്കുകൾ (2000)
 • ബഷീർമാല (2000)
 • സാഹിത്യസിദ്ധാന്തചർച്ച (2000)
 • ആരും കൊളുത്താത്ത വിളക്ക് (2001)
 • ചേകനൂരിന്റെ രക്തം (2001)
 • തുഞ്ചൻപറമ്പിലെ ബ്ലീച്ച് (2001)
 • മുസ്ലീം നാടുകളിലെ പഴഞ്ചൊല്ലുകൾ (2001)
 • പ്രണയദാഹം (2002)
 • സംസാരം (2003)
 • പ്രണയഹർഷം (2003)
 • ബഷീറിന്റെ പൂങ്കാവനം (2003)
 • മലബാർ കലാപം, നാലാം ലോകം, കേരളീയത (2005)
 • മാപ്പിളപ്പാട്ടിന്റെ ലോകം
 • ശരീഅത്ത് ചില വർത്തമാനങ്ങൾ
 • നിരീക്ഷണത്തിന്റെ രേഖകൾ
 • പാഠാന്തരം
 • നമ്മുടെ മുന്നിലെ കണ്ണാടികൾ
 • ഒരു വാക്കിന്റെ പാഠം
 • വിവേകം പാകം ചെയ്യുന്നത് ഏത് അടുപ്പിലാണ് ?
 • വൈക്കം മുഹമ്മദ് ബഷീർ
 • കുഞ്ഞുണ്ണി ലോകവും കോലവും
 • നായ്ക്കൾക്കു പ്രവേശനമില്ല
 • ജാതിയേക്കാൾ കട്ടിയുള്ള രക്തം
 • ആരാണ് ക്രിസ്ത്യാനികളെ അപമാനിക്കുന്നത് ?
 • ഗാന്ധിപാഠം
 • ഇസ്ലാമികരാഷ്ട്രീയം വിമർശിക്കപ്പെടുന്നു.
 • സ്നേഹമില്ലാത്ത്വർക്ക് മതവിശ്വാസമില്ല
 • സ്നേഹിച്ചും തർക്കിച്ചും
 • കുരുത്തക്കേടിൽ കുറിച്ച തുടക്കം
 • വിശപ്പിന്റെ ആത്മീയത
 • മതേതരവാദത്തെ മുസ്ലീങ്ങൾ പേടിക്കേണ്ടതുണ്ടോ ?
 • തായ്മൊഴി
 • മലയാളവാക്ക്
 • വാക്കിന്റെ വരവ്
 • ഉമ്മമാർക്കുവേണ്ടി ഒരു സങ്കടഹരജി
 • വർഗ്ഗീയതയ്ക്കെതിരെ ഒരു പുസ്തകം (2004)[11]
 • തെളിമലയാളം
 • അനുഭവം ഓർമ്മ യാത്ര (2012)
 • പിടക്കോഴി കൂവരുത് ! (2015)
 • നീതി തേടുന്ന വാക്ക്
 • കാരശ്ശേരിയിലെ കിസ്സകൾ

അവലംബം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം.എൻ._കാരശ്ശേരി&oldid=3339656" എന്ന താളിൽനിന്ന് ശേഖരിച്ചത്