കാണ്ഡഹാർ (ചലച്ചിത്രം)
| കാണ്ഡഹാർ | |
|---|---|
പോസ്റ്റർ | |
| സംവിധാനം | മേജർ രവി |
| കഥ | മേജർ രവി |
| നിർമ്മാണം | സുനിൽ സി. നായർ (സിയോ ഈസ്റ്റ്ബീ മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്), മോഹൻ ലാൽ (പ്രണവം ആർട്സ് ഇന്റർനാഷണൽ) |
| അഭിനേതാക്കൾ | മോഹൻ ലാൽ അമിതാഭ് ബച്ചൻ ഗണേഷ് വെങ്കട്ടരാമൻ സുമലത പാർവ്വതി ഓമനക്കുട്ടൻ കാവേരി ജാ അനന്യ |
| ഛായാഗ്രഹണം | രവി വർമ്മൻ,വേൽ രാജ് |
| ചിത്രസംയോജനം | ഡോൺ മാക്സ് |
| സംഗീതം | ഷമിർ ഠണ്ടൺ |
നിർമ്മാണ കമ്പനികൾ | സോ എസ്റ്റെബ് മൂവീസ് പ്രണവം ആർട്സ് |
| വിതരണം | ആശിർവാദ് സിനിമാസ് മാക്സ് ലാബ് |
റിലീസ് തീയതി | 2010 ഡിസംബർ 16 |
| രാജ്യം | ഇന്ത്യ |
| ഭാഷകൾ | മലയാളം (ആദ്യ പതിപ്പ്) തമിഴ് (മൊഴിമാറ്റം) ഹിന്ദി (മൊഴിമാറ്റം) തെലുങ്ക് (മൊഴിമാറ്റം) |
| ബജറ്റ് | ₹6 കോടി |
2010 ഡിസംബർ 16 ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാണ്ഡഹാർ. ഈ ചിത്രത്തിന്റെ സംവിധാനം മേജർ രവിയാണ് നിർവഹിച്ചിരിക്കുന്നത്. മോഹൻലാലാണ് ചിത്രത്തിലെ നായകൻ. അമിതാഭ് ബച്ചൻ ആദ്യമായി അഭിനയിക്കുന്ന മലയാളചലച്ചിത്രവുമാണിത്. ഈ ചിത്രം തമിഴിലേക്കും ഹിന്ദിയിലേക്കും മൊഴിമാറ്റിയും ഇറക്കുന്നുണ്ട്. 1999 ൽ നടന്ന ഇന്ത്യൻ എയർലൈൻസ് വിമാനറാഞ്ചലുമായി ബന്ധപ്പെട്ടുള്ളതാണ് ഈ ചലച്ചിത്രം.
അഭിനേതാക്കൾ
[തിരുത്തുക]| അഭിനേതാവ് | കഥാപാത്രം |
|---|---|
| മോഹൻ ലാൽ | മേജർ മഹാദേവൻ |
| അമിതാഭ് ബച്ചൻ | ലോകനാഥൻ ശർമ്മ |
| ഗണേഷ് വെങ്കട്ടരാമൻ | സൂര്യനാഥൻ ശർമ്മ |
| പാർവ്വതി ഓമനക്കുട്ടൻ | |
| സുമലത | ലോകനാഥൻ ശർമ്മയുടെ ഭാര്യ |
| കാവേരി ജാ | എയർ ഹോസ്റ്റസ് |
| അനന്യ | |
| ലാൽ | |
| കെ.പി.എ.സി. ലളിത | |
| മേജർ രവി | |
| അനൂപ് ചന്ദ്രൻ | |
| എൻ.എൽ. ബാലകൃഷ്ണൻ | |
| പ്രദീപ് ചന്ദ്രൻ | |
| സാജു ആറ്റിങ്ങൽ | |
| കണ്ണൻ പട്ടാമ്പി | |
| മേജർകിഷോർ | |
| ക്യാപ്റ്റൻ അനിൽ | |
| ഹനീഫ് കുമരനല്ലൂർ | |
| ജാഫർ ഇടുക്കി |
അണിയറ പ്രവർത്തകർ
[തിരുത്തുക]| അണിയറപ്രവർത്തനം | നിർവഹിച്ചത് |
|---|---|
| സംവിധാനം | മേജർ രവി |
| നിർമ്മാണം | സിയോ ഈസ്റ്റ്ബീ മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, പ്രണവം ആർട്സ് ഇന്റർനാഷണൽ |
| വിതരണം | ആശിർവാദ് സിനിമാസ്, മാക്സ് ലാബ് സിനിമാസ് ആന്റ് എന്റർടെയ്ന്റ്മെന്റ്സ് |
| സംഗീതം | ഷമീർ ടൻഡൻ |
| പശ്ചാത്തലസംഗീതം | വിവേക് വി.കെ |
| ആനിമേഷൻ | പനച്ചി എന്റർടെയ്ന്റ്മെന്റ് |
| ഛായാഗ്രഹണം | രവി വർമ്മൻ, വേൽരാജ് |
| എഡിറ്റിംഗ് | ഡോൺ മാക്സ് |
| ശബ്ദലേഖനം | റസൂൽ പൂക്കുട്ടി |
| സംഘട്ടനം | ശക്തി |
| കഥ, തിരക്കഥ, സംഭാഷണം | മേജർ രവി |
| കല | രാജീവൻ |
| നിർമ്മാണ നിയന്ത്രണം | കണ്ണൻ പട്ടാമ്പി |
| പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് | ബാദുഷ |
| പ്രൊഡക്ഷൻ മാനേജേഴ്സ് | ജോളി, അബു താഹിർ |
| ഗാനരചന | വയലാർ ശരത്ചന്ദ്രവർമ്മ |
| ചമയം | രതീഷ് അമ്പാടി |
| വസ്ത്രാലങ്കാരം | സായ് |
| നൃത്തം | കൂൾ ജയന്ത് |
| ചീഫ് അസ്സോ. ഡയറക്ടർ | കുടമാളൂർ രാജാജി |
| അസ്സോ. ഡയറക്ടർ | അരുൺ വർമ്മ |
| സംവിധാന സഹായികൾ | ജോൺ റോബിൻസൺ, പി. സുന്ദർ, വിനോദ് റാം, യേശുദാസ്.കെ.ജെ (താജ്), രഞ്ജിത് മോഹൻ, ബോസ്മി ചന്ദ്രബോസ് |
| നിശ്ചലഛായഗ്രഹണം | രാജേഷ് |
നിർമ്മാണം
[തിരുത്തുക]മോഹൻലാലാണ് നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അതിനു പുറമേ ഈ ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളും മോഹൻലാലാണ്. സൂര്യ, അരുൺ വിജയ് മുതലായ തമിഴ് ചലച്ചിത്രനടന്മാരെ ഈ ചിത്രത്തിലേക്ക് ഉദ്ദേശിച്ചിരുന്നെങ്കിലും അവരുടെ ഡേറ്റ് ലഭിക്കാത്തതിനാൽ ഒഴിവാക്കുകയായിരുന്നു. ഗണേഷ് വെങ്കിടരാമനെ ആ കഥാപാത്രത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. ഒരു പ്രധാന വേഷത്തിലേക്ക് അഭിനയിക്കാൻ അമിതാഭ് ബച്ചനെ സമീപിച്ചിരുന്നു. അദ്ദേഹം ഉടനെത്തന്നെ ആവശ്യം അംഗീകരിച്ചു. അദ്ദേഹം സ്വന്തം ബ്ലോഗിൽ പറഞ്ഞത് തനിക്ക് 8 കോടി വാഗ്ദാനം ചെയ്തെങ്കിലും ആ വേഷത്തിന് പ്രതിഫലം വാങ്ങിയിട്ടില്ല എന്നാണ്. അദ്ദേഹത്തിന്റെ മകനായി ഗണേഷ് വെങ്കിടരാമനാണ് അഭിനയിച്ചിരിക്കുന്നത്.[1] അതിനുശേഷം, മോഡലുകളായ പാർവ്വതി ഓമനക്കുട്ടൻ, രംഗിനി ദ്വിവേദി എന്നിവർ ഈ ചിത്രവുമായി കരാറിലേർപ്പെട്ടു.[2][3]
ചിത്രീകരണം
[തിരുത്തുക]ചലച്ചിത്രത്തിലെ വിമാനറാഞ്ചൽ രംഗങ്ങൾ ചിത്രീകരിച്ചത് റഷ്യയിലാണെന്ന് സംവിധായകൻ മേജർ രവി പത്രസമ്മേളനത്തിൽ പറഞ്ഞു. മറ്റു സ്ഥലങ്ങൾ ഊട്ടി, ഡെൽഹി മുതലായവയാണ്.
പ്രദർശനം
[തിരുത്തുക]2010 ഡിസംബർ 16 ന് ആണ് ഈ ചിത്രം പ്രദർശനശാലകളിലെത്തിയത്. ഇന്ത്യയൊട്ടാകെ 150 പ്രദർശനശാലകളിൽ ഈ ചിത്രം പ്രദർശിപ്പിച്ചു.
ചെലവാക്കിയ 6.50 കോടിയിൽ 6.25 കോടി, ചിത്രം പ്രദർശനത്തിനെത്തുന്നതിനു മുമ്പു തന്നെ ഉപഗ്രഹ വിതരണാവകാശം, പ്രദർശനശാലകളിലെ അഡ്വാൻസ്, ഓഡിയോ-വീഡിയോ വിതരണാവകാശം മുതലായവയിലൂടെ ലഭിച്ചു.[4]
മേജർ മഹാദേവൻ പരമ്പര
[തിരുത്തുക]മോഹൻലാൽ, മേജർ മഹാദേവനായി അഭിനയിച്ച ഈ പരമ്പരയിലെ മുൻ ചിത്രങ്ങൾ കേരളത്തിൽ മികച്ച പ്രദർശനവിജയം നേടിയിരുന്നു. ആദ്യചിത്രമായ കീർത്തിചക്ര 150 ഓളം ദിവസങ്ങളും അടുത്ത ചിത്രമായ കുരുക്ഷേത്ര 75 ഓളം ദിവസങ്ങളും പ്രദർശിപ്പിച്ചു.
കീർത്തിചക്രയിൽ ജീവയും കുരുക്ഷേത്രയിൽ സിദ്ദിഖും മോഹൻലാലിന്റെ സഹായിയായി അഭിനയിച്ചു. ഈ ചിത്രത്തിൽ ഗണേഷ് വെങ്കടരാമനാണ് ആ റോൾ നിർവ്വഹിച്ചിരിക്കുന്നത്.
ഗാനങ്ങൾ
[തിരുത്തുക]സന്ദീപ് നാഥ്, വയലാർ ശരത്ചന്ദ്രവർമ്മ, സുധാകർ ശർമ്മ, കൗശൽ കിഷോർ എന്നിവരുടെ ഗാനങ്ങൾക്ക് ഷമിർ ടൻഡൺ ഈണം പകർന്നിരിക്കുന്നു.
| കാണ്ഡഹാർ | |
|---|---|
| Soundtrack album by ഷമിർ ഠണ്ടൺ | |
| Released | 27 November 2010 |
| Label | സത്യം ആഡിയോസ് |
| Producer | സുനിൽ സി. നായർ ( സിയോ ഈസ്റ്റ്ബീ മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്), മോഹൻ ലാൽ (പ്രണവം ആർട്സ് ഇന്റർനാഷണൽ) |
| നമ്പർ | ഗാനം | പാടിയത് | ഗാനരചന | സമയദൈർഘ്യം |
|---|---|---|---|---|
| 1 | ഏയ് ജനനി | സോനു നിഗം | സന്ദീപ് നാഥ് | 4:56 |
| 2 | പകിട പകിട | എം.ജി. ശ്രീകുമാർ, നീതാ സുബൈർ | വയലാർ ശരത്ചന്ദ്രവർമ്മ | 4:22 |
| 3 | ഹോ ചുപ്പി ഹെ | കൈലാഷ് ഖേർ | കൗശൽ കിഷോർ | 4:23 |
| 4 | ധിമി ധിമി | സുനീതി ചൗഹാൻ | സുധാകർ ശർമ്മ | 4:18 |
| 5 | ഏയ് ജനനി | നീതാ സുബൈർ | സന്ദീപ് നാഥ് | 5:08 |
| 6 | ഹോ ചുപ്പി | കൈലാഷ് ഖേർ | കൗശൽ കിഷോർ | 4:39 |
| 7 | തിക്‌ധെ തിക്‌ധെ | അമിത് കുമാർ, നീതാ സുബൈർ | സന്ദീപ് നാഥ് | 4:22 |
അവലംബം
[തിരുത്തുക]- ↑ "No Space For K-town stars In Kandahar". The Times of India. April 22, 2010.
- ↑ "Parvathy Omanakuttan in 'Kandahar'". May 27, 2010. Archived from the original on 2010-05-29. Retrieved 2010-12-18.
- ↑ Srinidhi, Sharadha (June 3, 2010). "Lucky Bee bags a Big B film". The Times of India.
- ↑ "Kandahar is safe before releasing, said Major Ravi".
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- കാണ്ഡഹാർ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കാണ്ഡഹാർ Archived 2013-12-14 at the Wayback Machine – മലയാളസംഗീതം.ഇൻഫോ
- കാണ്ഡഹാർ Archived 2010-11-21 at the Wayback Machine – nowrunning.com
- കാണ്ഡഹാർ Archived 2010-12-18 at the Wayback Machine – mallumovies.org