ചന്ദ്രയാൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രശസ്ത സഞ്ചാര സാഹിത്യകാരനും, മലയാളിയുമായ സന്തോഷ് ജോർജ്ജ് കുളങ്ങര രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഒരു ചലച്ചിത്രമാണ് ചന്ദ്രയാൻ. മലയാളത്തിലെ ആദ്യ സമ്പൂർണ്ണ സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ് ചന്ദ്രയാൻ. വിദേശ ഭാഷാ സിനിമകളിൽ (വിശേഷിച്ചും ഇംഗ്ലീഷ്) ധാരാളം സയൻസ് ചിത്രങ്ങൾ ഇതിനോടകം പ്രേക്ഷകർക്ക് ആസ്വദിക്കാനായിട്ടുണ്ട്. മലയാളത്തിൽ ഈ ഗണത്തിൽ പെടുത്താവുന്ന ഒരു സിനിമ എന്നു പറയാവുന്നത് ഭരതൻ ഇഫക്റ്റ് മാത്രമായിരുന്നു.

കഥാസാരം[തിരുത്തുക]

ചന്ദ്രയാൻ എന്ന ഇന്ത്യൻ ഉപഗ്രഹത്തിന്റെ വിക്ഷേപണവും അതിനു പിന്നിലെ അനേകം ശസ്ത്ര പ്രതിഭകളുടെ ത്യാഗവും ആണ് ചന്ദ്രയാൻ എന്ന സിനിമയിലെ പ്രധാന പ്രമേയം. ചന്ദ്രയാൻ എന്ന ആകാശ സ്വപ്നത്തെ സാധാരണക്കാരന്റെയും, ശാസ്ത്ര തത്പരരുടേയും വീക്ഷണ കോണിലൂടെ കാണുന്ന വിധത്തിലാണ് കഥ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശ്രീഹരിക്കോട്ടയ്ക്ക് സമീപത്തുള്ള ഗ്രാമവാസികൾ കോരിച്ചൊരിയുന്ന മഴയും ഭീകരമായ മിന്നലും അവഗണിച്ച് തങ്ങളുടെ നാട്ടിൽ നടക്കുന്ന വിസ്മയക്കാഴ്ച്ച നേരിൽ കാണുവാൻ എത്തുന്ന അതീവ ഹൃദ്യമായ രംഗത്തിലാണ് സിനിമ ആരംഭിക്കുന്നത്. ചന്ദ്രയാന്റെ വിക്ഷേപണ ഘട്ടം മുതൽ ഇന്ത്യ ചന്ദ്രയാന്റെ വിജയം കാണുന്നത് വരെയുള്ള ഭാഗമാണ് സിനിമയിൽ പ്രതിപാദിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാക്കൾ മിക്കവരും യഥാർഥ വ്യക്തികളാണ്.

ഇന്റർനെറ്റ് വിലാസം[തിരുത്തുക]

www.chandrayaanfilm.com

"https://ml.wikipedia.org/w/index.php?title=ചന്ദ്രയാൻ_(ചലച്ചിത്രം)&oldid=2332407" എന്ന താളിൽനിന്ന് ശേഖരിച്ചത്