Jump to content

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1980

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ഓപ്പോൾ 1980ലെ മികച്ച ചല‍ച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടി.[1]. കെ എസ് സേതുമാധവൻ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. 'ലോറി' എന്ന ചിത്രത്തിലൂടെ അച്ചൻകുഞ്ഞ് മികച്ച നടനായും 'മഞ്ഞിൽവിരിഞ്ഞ പൂക്കൾ' എന്ന ചിത്രത്തിലെ അഭിനയമികവിന് പൂർണ്ണിമാ ജയറാം മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.[2]

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - 1980[3]
വിഭാഗം അവാർഡ് ജേതാവ് വിവരണം
മികച്ച ചിത്രം ഓപ്പോൾ സംവിധാനം: കെ.എസ്. സേതുമാധവൻ
മികച്ച രണ്ടാമത്തെ ചിത്രം ചാമരം സംവിധാനം: ഭരതൻ
മികച്ച സംവിധായകൻ കെ.എസ്. സേതുമാധവൻ ചിത്രം: ഓപ്പോൾ
മികച്ച നടൻ അച്ചൻകുഞ്ഞ് ചിത്രം: ലോറി
മികച്ച നടി പൂർണ്ണിമ ജയറാം ചിത്രങ്ങൾ: മഞ്ഞിൽവിരിഞ്ഞ പൂക്കൾ.
മികച്ച രണ്ടാമത്തെ നടൻ നെടുമുടി വേണു ചിത്രം : ചാമരം
മികച്ച രണ്ടാമത്തെ നടി രാജം കെ. നായർ ചിത്രങ്ങൾ: കോലങ്ങൾ
മികച്ച ബാലനടൻ മാസ്റ്റർ അരവിന്ദ് ചിത്രം: ഓപ്പോൾ
മികച്ച ഛായാഗ്രാഹകർ ബ്ലാക്ക് & വൈറ്റ് ശിവൻ, മഹേഷ്
കളർ രാമചന്ദ്രബാബു
ചിത്രങ്ങൾ: യാഗം (ബ്ലാക്ക് & വൈറ്റ്)
ചാമരം (കളർ)
മികച്ച കഥാകൃത്ത് പെരുമ്പടവം ശ്രീധരൻ ചിത്രം: സൂര്യധനം
മികച്ച തിരക്കഥാകൃത്ത് എം.ടി. വാസുദേവൻ നായർ ചിത്രം: ഓപ്പോൾ
മികച്ച ഗാനരചയിതാവ് ഒ.എൻ.വി. കുറുപ്പ് ചിത്രങ്ങൾ: യാഗം
അമ്മയും മക്കളും
മികച്ച സംഗീതസംവിധായകൻ ജെറി അമൽദേവ് ചിത്രം: മഞ്ഞിൽവിരിഞ്ഞ പൂക്കൾ
മികച്ച പശ്ചാത്തല സംഗീതം ഗുണസിംഗ് ചിത്രം: മഞ്ഞിൽവിരിഞ്ഞ പൂക്കൾ
മികച്ച ഗായകൻ യേശുദാസ് ചിത്രങ്ങൾ: മേള, അങ്ങാടി, മഞ്ഞിൽവിരിഞ്ഞ പൂക്കൾ
മികച്ച ഗായിക എസ്. ജാനകി ചിത്രങ്ങൾ: മഞ്ഞിൽവിരിഞ്ഞ പൂക്കൾ. അണിയാത്ത വളകൾ, ചാമരം
മികച്ച ചിത്രസംയോജകൻ കെ. നാരായണൻ ചിത്രങ്ങൾ: അങ്ങാടി, ഒരിക്കൽക്കൂടി
മികച്ച കലാസംവിധായകൻ ഭരതൻ
പദ്മനാഭൻ
മികച്ച ശബ്ദലേഖകൻ വിശ്വനാഥൻ ചിത്രങ്ങൾ: ലോറി, ഒരിക്കൽക്കൂടി, ഓപ്പോൾ, കോലങ്ങൾ
ജനപ്രീതി നേടിയ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സംവിധാനം: ഫാസിൽ
പ്രത്യേക ജൂറി പുരസ്കാരം മധു


അവലംബം

[തിരുത്തുക]
  1. "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ - ഇൻഫൊർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ". Archived from the original on 2016-03-03. Retrieved 2013-05-04.
  2. "സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്". Archived from the original on 2013-06-27. Retrieved 2013-05-04.
  3. prd.kerala.gov.in ശേഖരിച്ച തീയതി 18.06.2020