കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1978

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1978ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം, കെ.ആർ. മോഹനൻ സംവിധാനം ചെയ്ത അശ്വത്ഥാമാവ്, എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ബന്ധനം എന്നീ ചിത്രങ്ങൾ പങ്കിട്ടു[1]. തമ്പ് എന്ന ചിത്രത്തിലൂടെ ജി. അരവിന്ദൻ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. ബന്ധനം എന്ന ചിത്രത്തിലെ അഭിനയമികവിന് സുകുമാരൻ മികച്ച നടനായും എന്റെ നീലാകാശം എന്ന ചിത്രത്തിലെ അഭിനയത്തിനു ശോഭ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.[2]

പുരസ്കാരങ്ങളും ജേതാക്കളും[തിരുത്തുക]

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - 1977
വിഭാഗം അവാർഡ് ജേതാവ് വിവരണം
മികച്ച ചിത്രം അശ്വത്ഥാമാവ്
ബന്ധനം
സംവിധാനം: കെ.ആർ. മോഹനൻ
സംവിധാനം:എം.ടി. വാസുദേവൻ നായർ
മികച്ച രണ്ടാമത്തെ ചിത്രം തമ്പ് സംവിധാനം: ജി. അരവിന്ദൻ
മികച്ച സംവിധായകൻ ജി. അരവിന്ദൻ ചിത്രം: തമ്പ്
മികച്ച നടൻ സുകുമാരൻ ചിത്രം: ബന്ധനം
മികച്ച നടി ശോഭ ചിത്രം: എന്റെ നീലാകാശം.
മികച്ച രണ്ടാമത്തെ നടൻ ബാലൻ കെ. നായർ ചിത്രം : തച്ചോളി അമ്പു
മികച്ച രണ്ടാമത്തെ നടി കെപിഎസി ലളിത ചിത്രം: ആരവം
മികച്ച ബാലനടൻ മാസ്റ്റർ മനോഹർ ചിത്രം: രതിനിർവേദം
മികച്ച ഛായാഗ്രാഹകർ രാമചന്ദ്രബാബു;
മധു അമ്പാട്ട്
ചിത്രം: രതിനിർവേദം
ചിത്രങ്ങൾ: അശ്വത്ഥാമാവ്, സൂര്യൻറെ മരണം, ആരോ ഒരാൾ
മികച്ച കഥാകൃത്ത് പദ്മരാജൻ സംവിധാനം: രാപ്പാടികളുടെ ഗാഥ
മികച്ച ഗാനരചയിതാവ് കാവാലം നാരായണപ്പണിക്കർ ചിത്രം: വാടകയ്ക്കൊരു ഹൃദയം
മികച്ച സംഗീതസംവിധായകൻ എം.ബി. ശ്രീനിവാസൻ ചിത്രം:ബന്ധനം
മികച്ച ഗായകൻ പി. ജയചന്ദ്രൻ ചിത്രം: ബന്ധനം
മികച്ച ഗായിക പി. മാധുരി ചിത്രം: തരൂ ഒരു ജന്മം കൂടി
മികച്ച ചിത്രസംയോജകൻ പി രാമൻനായർ ചിത്രം: ആരോ ഒരാൾ, ഉത്രാടരാത്രി
മികച്ച കലാസംവിധായകൻ സി.എൻ. കരുണാകരൻ ചിത്രം: അശ്വത്ഥാമാവ്
മികച്ച ശബ്ദലേഖകൻ പി. ദേവദാസ് ചിത്രം: തമ്പ്
ജനപ്രീതി നേടിയ ചിത്രം രാപ്പാടികളുടെ ഗാഥ നിർമ്മാണം: കെ. ജി. ജോർജ്
മികച്ച ഡോക്കുമെൻററി വള്ളത്തോൾ സംവിധാനം: പി. ഭാസ്കരൻ
കുട്ടികൾക്കുള്ള മികച്ച ചിത്രം അമ്മുവിൻറെ ആട്ടിൻകുട്ടി സംവിധാനം: രാമു കാര്യാട്ട്
പ്രത്യേക ജൂറി അവാർഡ് വി. കെ. പവിത്രൻ

അവലംബങ്ങൾ[തിരുത്തുക]

  1. കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ -ഇൻഫൊർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ
  2. "സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്". മൂലതാളിൽ നിന്നും 2013-06-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-04.