Jump to content

പെരുമ്പടവം ശ്രീധരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെരുമ്പടവം ശ്രീധരൻ
ജനനം (1938-02-12) 12 ഫെബ്രുവരി 1938  (86 വയസ്സ്)
തൂലികാ നാമംപെരുമ്പടവം
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്
ദേശീയതഇന്ത്യൻ
ശ്രദ്ധേയമായ രചന(കൾ)അഭയം, അഷ്ടപദി,
ഒരു സങ്കീർത്തനം പോലെ
പങ്കാളി(കൾ)ലൈല
കുട്ടികൾഅജിത,
അല്ലി,
രശ്മി,
ശ്രീകുമാർ
രക്ഷിതാവ്(ക്കൾ)നാരായണൻ
ലക്ഷ്മി

മലയാളത്തിലെ ഒരു നോവലിസ്റ്റും,ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമാണ്‌ പെരുമ്പടവം ശ്രീധരൻ (ജനനം: 1938 ഫെബ്രുവരി 12). കേരള സാഹിത്യ അക്കാദമിയുടെ മുൻ ചെയർമാനായിരുന്ന അദ്ദേഹം നിരവധി നോവലുകളും ചെറുകഥകളും എഴുതിയിട്ടുണ്ട്. 1975-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. എന്നാൽ 1993-ൽ പുറത്തുവന്ന ഒരു സങ്കീർത്തനം പോലെ എന്ന നോവൽ മലയാളസാഹിത്യ രംഗത്ത് അദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കുകയും ഈ കൃതി 1996-ൽ വയലാർ അവാർഡ് നേടുകയും ചെയ്തു.[1][2] ഈ നോവലിന് അമ്പതു പതിപ്പുകൾ ആയി. അഷ്ടപദി എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2006-ൽ, നാരായണം എന്ന നോവലിന് മലയാറ്റൂർ അവാർഡ് ലഭിച്ചു.

കേരളത്തിലെ എറണാകുളം ജില്ലയിലെ ഇലഞ്ഞി ഗ്രാമപഞ്ചായത്തിലെ പെരുമ്പടവം ഗ്രാമത്തിൽ ജനിച്ച പെരുമ്പടവം (അദ്ദേഹത്തെ പലപ്പോഴും അങ്ങനെയാണ് വിളിക്കുന്നത്) കവിത എഴുതുന്നതിലൂടെയാണ് തന്റെ സാഹിത്യ ജീവിതം ആരംഭിച്ചത്. പിന്നീട് അദ്ദേഹം ചെറുകഥകളിലേക്കും നോവലുകളിലേക്കും തിരിഞ്ഞു. പെരുമ്പടവം 12 മലയാള സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. റഷ്യൻ ഭാഷയുമായുള്ള ബന്ധത്തിന്റെ പേരിൽ ശ്രദ്ധേയനായ അദ്ദേഹത്തെ, മലയാള സാഹിത്യത്തിലെ ഒരു വിശിഷ്ട വ്യക്തിയായി ചിലർ അംഗീകരിക്കുന്നു.[3]

ജീവിതരേഖ

[തിരുത്തുക]

എറണാകുളം ജില്ലയിൽ മുവാറ്റുപുഴ താലൂക്കിലെ പെരുമ്പടവം ഗ്രാമത്തിൽ നാരായണന്റെയും ലക്ഷ്മിയുടെയും രണ്ടു കുട്ടികളിൽ ഒരാളായി 1938 ഫെബ്രുവരി 12-ന് ജനിച്ചു. പെരുമ്പടവത്തിന് ആറുവയസ്സുള്ളപ്പോൾ പിതാവ് മരണമടഞ്ഞു. കുട്ടിക്കാലം മുതൽക്കേ സാഹിത്യത്തിൽ താല്പര്യമുണ്ടായിരുന്നു. എഴുത്തിന്റെ ആരംഭം കവിതയിലായിരുന്നു. പിന്നീട് കഥയിലേക്കും നോവലിലേക്കും തിരിഞ്ഞു. 12 ചലച്ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു. അഭയം എന്ന നോവൽ രാമു കാര്യാട്ട് അതേ പേരിൽ സിനിമയാക്കി. കേരള സാഹിത്യ അക്കാദമി, ചലച്ചിത്ര സെൻസർ ബോർഡ്, സാഹിത്യ പ്രവർത്തക സഹകരണസംഘം നിർദ്ദേശക സമിതി എന്നിവയിൽ അംഗമായിരുന്നിട്ടുണ്ട്.[4] 2011 ൽ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായി നിയമിതനായി. മൂവാറ്റുപുഴ രാമമംഗലം സ്വദേശിനി പരേതയായ ലൈലയാണ് ഭാര്യ.

ഒരു സങ്കീർത്തനം പോലെ എന്ന കൃതി

[തിരുത്തുക]

1993-ൽ ആദ്യമായി പ്രസിദ്ധീകരിച്ച ഒരു സങ്കീർത്തനം പോലെ എന്ന നോവൽ 2005-ൽ പ്രസിദ്ധീകരണ റെക്കോർഡുകൾ ഭേദിച്ചതിനു ശേഷം[5] 2008 നവംബർ 1-ന് അതിന്റെ 37-ാം പതിപ്പായി പുറത്തിറങ്ങി.[6] പ്രശസ്ത റഷ്യൻ എഴുത്തുകാരൻ ഫ്യോദർ ദസ്തയേവ്‌സ്‌കിയുടെയും അദ്ദേഹത്തിന്റെ ഭാര്യ അന്നയുടെയും ജീവിതത്തെ ആസ്പദമാക്കിയുള്ള ഒരു കഥയാണിത്.[7] വളരെ വിജയകരമായ ഈ നോവൽ 12 വർഷത്തിനുള്ളിൽ 100,000-ത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞു. മലയാള സാഹിത്യത്തിലെ സർവ്വകാല റെക്കോർഡാണിത്. നോവൽ പ്രസിദ്ധീകരിച്ച് ഏകദേശം 24 വർഷത്തിനുള്ളിൽ 200,000-ത്തിലധികം കോപ്പികളുമായി പുസ്തകം 100-ാം പതിപ്പ് മറികടന്നു.[8]

പ്രധാന കൃതികൾ

[തിരുത്തുക]
  1. അവൾ ഒരു ഹൂറി ആയിരുന്നു (1959)
  2. അന്തിവെളിച്ചവും കുങ്കുമപ്പൂക്കളും (1963)
  3. ചില്ലുകൊട്ടാരം (1963)
  4. പൂവ് കാണാത്ത കാവുകൾ (1963)
  5. സർപ്പക്കാവ് (1963)
  6. ഒരു സങ്കീർത്തനം പോലെ (1993)
  7. അഭയം (1967)
  8. എന്റെ വഴി നിന്റെ വഴി (1970)
  9. നിലാവിന്റെ ഭംഗി (1970)
  10. അഷ്ടപദി (പ്ര. 1974, 1983 ലെ സിനിമ)
  11. അന്തിവെയിലെ പൊന്ന് (പ്രസിദ്ധീകരണം 1977, 1982 ൽ സിനിമയായി)
  12. ആയില്യം (1971)
  13. ആയിരം കാതം ദൂരെ (1975)
  14. സൂര്യദാഹം ( പ്രസിദ്ധീകരണം 1975, 1981ൽ സിനിമയായി)
  15. ജലഹോമം (1976)
  16. ഒറ്റച്ചിലമ്പ് (1988)
  17. ആരണ്യഗീതം (1984)
  18. ഗ്രീഷ്മജ്വാലകൾ (പ്രസിദ്ധീകരണം 1977, 1981ൽ സിനിമയായി)
  19. കാൽ‌വരിയിലേക്ക് വീണ്ടും (1971)
  20. യക്ഷിപ്പാല (1978)
  21. കർപ്പൂരം (1979)
  22. കല്ലിൻമേൽ കല്ലു ശേഷിക്കാതെ (1979)
  23. പടയണി (1981)
  24. ഹൃദയത്തിലെ വേനൽ (1981)
  25. ഇടത്താവളം (1993)
  26. ഗോപുരത്തിനു താഴെ (1993)
  27. അർക്കവും ഇളവെയിലും (1983, ചെറുകഥകൾ)
  28. ഓർമ്മക്കൊരു പൂമരം (1983)
  29. ഏകാന്തവും നിഗൂഢവുമായ എന്തോ
  30. യവനപുരാണത്തിലെ ആരോമുണ്ണി
  31. ഇടിഞ്ഞുപൊളിഞ്ഞ ലോകം (1985)
  32. കണ്ണീർപ്പാടങ്ങൾ (1986)
  33. ഗന്ധർവൻ കോട്ട (1986)
  34. നിശാഗന്ധി (1987)
  35. മേഘഛായ (1987)
  36. സൂര്യനെ അറിഞ്ഞ സ്ത്രീ (1987)
  37. കുരുത്തോലക്കിളിക്കൊരു കൂട്
  38. ഒരിടത്തുമില്ലാത്ത ഒരു നഗരം
  39. മേഘച്ഛായ
  40. ഏഴാം വാതിൽ (1989)
  41. നീർപ്പോള (1989)
  42. പ്രദക്ഷിണ വഴി (1990)
  43. നിന്റെ കൂടാരത്തിനരികെ
  44. വാൾമുനയിൽ വച്ച മനസ്സ് (2001)
  45. എന്റെ ഹൃദയത്തിന്റെ ഉടമ (പ്രസിദ്ധീകരണം; 1989, 2002 ലെ സിനിമ)
  46. മഴനിലാവ് (പ്രസിദ്ധീകരണം 1990, 2020ലെ സിനിമ)
  47. അരൂപിയുടെ മൂന്നാം പ്രാവ്
  48. നിഴൽക്കാടകളിലെ വേനൽ
  49. നാരായണം (2004)
  50. പൊൻപറകൊണ്ട് സ്നേഹമളന്ന്
  51. ദൂരങ്ങൾ കടന്ന്
  52. തേവാരം (1984)
  53. പകൽപൂരം (1981)
  54. കൃപാനിധിയുടെ കൊട്ടാരം
  55. മായാസമുദ്രത്തിനക്കരെ
  56. ഇലത്തുമ്പുകളിലെ മഴ
  57. അസ്തമയത്തിന്റെ കടൽ (1991)
  58. ഗോപുരത്തിനുതാഴെ
  59. പിന്നെയും പൂക്കുന്ന കാട് ( പ്രസിദ്ധീകരണം 1981, 1982 ലെ സിനിമ)
  60. ഇരുട്ടിൽ പറക്കുന്ന പക്ഷി (1981)
  61. യാത്ര (1981)
  62. പ്രദക്ഷിണവഴി
  63. തൃഷ്ണ (1988)
  64. സ്മൃതി (1983)
  65. ദൈവത്തിന്റെ കാട്ടിലെ ഒരില
  66. ശംഖുമുദ്രയുള്ള വാൾ (2003)
  67. ബോധിവൃക്ഷം
  68. കടൽക്കരയിലെ വീട് (1998)
  69. ഹൃദയരേഖ
  70. ആരാ എന്റെ പാവക്കുട്ട്യെ തീയിലിട്ടെ
  71. പൊൻപറകൊണ്ട് സ്നേഹമളന്ന്
  72. സൂര്യനെ അണിഞ്ഞ സ്ത്രീ
  73. ബഷീറിന്റെ ആകാശങ്ങൾ
  74. ഒറ്റ ശിഖരത്തിന്റെ മരം
  75. ഇരുട്ട്കോരി വെയിലത്തിട്ട്
  76. ഡിസംബർ
  77. ഒരുകീറ് ആകാശം
  78. സ്നേഹത്തിന്റേയും മരണത്തിന്റേയും അതിര്‌ (2007)
  79. ശലഭത്തിൻ്റെ ലോകം
  80. അരൂപിയുടെ മൂന്നാം പ്രാവ് (1998)
  81. ഒരു കീറ് ആകാശം (2007)
  82. കടൽ പോലെ കടൽ (2011)
  83. അശ്വാരൂഢന്റെ വരവ് (2020)
  84. അവനി വാഴ്വ് കിനാവ്

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Sudhi, K. S. (17 December 2005). "Celebrating a milestone". The Hindu. Retrieved 27 January 2019. [പ്രവർത്തിക്കാത്ത കണ്ണി]
  2. Vayalar Award page (in Malayalam)
  3. "The Russian Connection". The Hindu. 2007-07-17. Archived from the original on 2009-10-04. Retrieved 2008-11-01.
  4. "പെരുമ്പടവം ശ്രീധരൻ, പുഴ ബുക്സ് വെബ്‌സൈറ്റ്". Archived from the original on 2007-12-12. Retrieved 2007-12-08.
  5. Sudhi, K. S. (17 December 2005). "Celebrating a milestone". The Hindu. Retrieved 27 January 2019. [പ്രവർത്തിക്കാത്ത കണ്ണി]
  6. "Delightful days ahead for booklovers". Express News Service. The New Indian Express Group. 29 October 2008. Retrieved 2008-11-01. [പ്രവർത്തിക്കാത്ത കണ്ണി]
  7. "Oru Sankeerthanam Pole at Indulekha". Archived from the original on 25 June 2012.
  8. "'Oru Sankeerthanam Pole' goes into 100th edition". 26 November 2017.
  9. State Film Awards 1969-1980, Information and PR Dept, Kerala [പ്രവർത്തിക്കാത്ത കണ്ണി]
  10. "മലയാറ്റൂർ പുരസ്കാരം പെരുമ്പടവത്തിന്, ദി ഹിന്ദുവിന്റെ വെബ് സൈറ്റ്, 12 ജൂലൈ 2006". Archived from the original on 2007-02-17. Retrieved 2011-11-13.
  11. "പെരുമ്പടവം ശ്രീധരന് വള്ളത്തോൾ പുരസ്‌കാരം". മനോരമ. Archived from the original on 2013-09-28. Retrieved 2013 സെപ്റ്റംബർ 28. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=പെരുമ്പടവം_ശ്രീധരൻ&oldid=4407166" എന്ന താളിൽനിന്ന് ശേഖരിച്ചത്