കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1979
ദൃശ്യരൂപം
ജി. അരവിന്ദൻ സംവിധാനം ചെയ്ത എസ്തപ്പാൻ ആയിരുന്നു 1979 ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയത് [1]. അരവിന്ദൻ ആയിരുന്നു മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. ചെറിയാച്ചൻറെ ക്രൂരകൃത്യങ്ങൾ എന്ന ചിത്രത്തിലെ മികവിന് അടൂർഭാസി മികച്ച നടനായും ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ജീവിതം ഒരു ഗാനം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രീവിദ്യ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.[2]
വിഭാഗം | അവാർഡ് ജേതാവ് | വിവരണം |
---|---|---|
മികച്ച ചിത്രം | എസ്തപ്പാൻ | സംവിധാനം: അരവിന്ദൻ |
മികച്ച രണ്ടാമത്തെ ചിത്രം | പെരുവഴിയമ്പലം | സംവിധാനം: പദ്മരാജൻ |
മികച്ച സംവിധായകൻ | അരവിന്ദൻ | ചിത്രം: എസ്തപ്പാൻ |
മികച്ച നടൻ | അടൂർ ഭാസി | ചിത്രം: ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ |
മികച്ച നടി | ശ്രീവിദ്യ | ചിത്രങ്ങൾ: ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച; ജീവിതം ഒരു ഗാനം. |
മികച്ച രണ്ടാമത്തെ നടൻ | നെല്ലിക്കോട് ഭാസ്കരൻ | ചിത്രം : ശരപഞ്ജരം |
മികച്ച രണ്ടാമത്തെ നടി | സുകുമാരി | ചിത്രങ്ങൾ: വിവിധ ചിത്രങ്ങൾ |
മികച്ച ബാലനടൻ | സുജിത് | ചിത്രം: വാടകവീട് |
മികച്ച ഛായാഗ്രാഹകർ | ഹേമചന്ദ്രൻ, ഷാജി.എൻ. കരുൺ | ചിത്രങ്ങൾ: ത്രാസം - (ഹേമചന്ദ്രൻ); എസ്തപ്പാൻ - (ഷാജി എൻ കരുൺ) |
മികച്ച കഥാകൃത്ത് | ബാലചന്ദ്രമേനോൻ | ചിത്രം: ഉത്രാടരാത്രി |
മികച്ച തിരക്കഥാകൃത്ത് | പദ്മരാജൻ | ചിത്രം: പെരുവഴിയമ്പലം |
മികച്ച ഗാനരചയിതാവ് | ഒ.എൻ.വി. കുറുപ്പ് | ചിത്രം: ഉൾക്കടൽ (ചലച്ചിത്രം) |
മികച്ച സംഗീതസംവിധായകൻ | എം.ബി. ശ്രീനിവാസൻ | ചിത്രങ്ങൾ: ഉൾക്കടൽ, ഇടവഴയിലെ പൂച്ച മിണ്ടാപ്പൂച്ച |
മികച്ച ഗായകൻ | യേശുദാസ് | ചിത്രം: ഉൾക്കടൽ |
മികച്ച ഗായിക | എസ്. ജാനകി | ചിത്രം: തകര |
മികച്ച ചിത്രസംയോജകൻ | രമേശൻ | ചിത്രം: എസ്തപ്പാൻ |
മികച്ച കലാസംവിധായകൻ | ഭരതൻ | ചിത്രം: തകര |
മികച്ച ശബ്ദലേഖകൻ | ദേവദാസ് | ചിത്രങ്ങൾ: എസ്തപ്പാൻ, തകര, പെരുവഴിയമ്പലം |
മികച്ച കലാസംവിധായകൻ | ഭരതൻ | ചിത്രം: തകര |
മികച്ച ഡോക്കുമെന്ററി | കൂടിയാട്ടം | സംവിധാനം: പി.എം. അസീസ് |
മികച്ച കുട്ടികളുടെ ചിത്രം | കുമ്മാട്ടി | സംവിധാനം: അരവിന്ദൻ |
ജനപ്രീതി നേടിയ ചിത്രം | ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച | സംവിധാനം: ഹരിഹരൻ |
പ്രത്യേക ജൂറി പുരസ്കാരം | ജോൺ എബ്രഹാം | സംവിധാനം(ചിത്രം: ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ) |
അവലംബം
[തിരുത്തുക]- ↑ "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ -ഇൻഫൊർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ". Archived from the original on 2016-03-03. Retrieved 2013-05-03.
- ↑ "സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്". Archived from the original on 2013-06-27. Retrieved 2013-05-03.