കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1974

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജി. അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായണം ആയിരുന്നു 1974ലെ മികച്ച ചല‍ച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയത്[1]. അരവിന്ദൻ ആയിരുന്നു മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. ചട്ടക്കാരി എന്ന ചിത്രത്തിലെ അഭിനയമികവിന് അടൂർഭാസി മികച്ച നടനായും അതേ ചിത്രത്തിലെ തന്നെ പ്രകടനത്തിലൂടെ ലക്ഷ്മി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.[2]

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - 1974
വിഭാഗം അവാർഡ് ജേതാവ് വിവരണം
മികച്ച ചിത്രം ഉത്തരായനം സംവിധാനം: അരവിന്ദൻ
മികച്ച രണ്ടാമത്തെ ചിത്രം ചട്ടക്കാരി സംവിധാനം: കെ.എസ്. സേതുമാധവൻ
മികച്ച സംവിധായകൻ അരവിന്ദൻ ചിത്രം: ഉത്തരായനം
മികച്ച നടൻ അടൂർ ഭാസി ചിത്രം: ചട്ടക്കാരി
മികച്ച നടി ലക്ഷ്മി ചിത്രം: ചട്ടക്കാരി.
മികച്ച രണ്ടാമത്തെ നടൻ ബാലൻ. കെ. നായർ ചിത്രം : അതിഥി
മികച്ച രണ്ടാമത്തെ നടി സുകുമാരി ചിത്രം: വിവിധ ചിത്രങ്ങൾ
മികച്ച ബാലനടൻ മാസറ്റർ രഘു ചിത്രം: രാജഹംസം
മികച്ച ഛായാഗ്രാഹകർ മങ്കട രവിവർമ്മ, ബാലു മഹേന്ദ്ര ചിത്രങ്ങൾ:
മികച്ച കഥാകൃത്ത് പമ്മൻ ചിത്രം: ചട്ടക്കാരി
മികച്ച തിരക്കഥാകൃത്ത് തിക്കോടിയൻ, അരവിന്ദൻ ചിത്രം: ഉത്തരായനം
മികച്ച ഗാനരചയിതാവ് വയലാർ ചിത്രം: വിവിധ ചിത്രങ്ങൾ
മികച്ച സംഗീതസംവിധായകൻ എം.എസ്. വിശ്വനാഥൻ ചിത്രം:
മികച്ച ഗായകൻ യേശുദാസ് ചിത്രം:
മികച്ച ഗായിക എസ്. ജാനകി ചിത്രം:
മികച്ച ചിത്രസംയോജകൻ ഋഷികേശ് മുഖർജി ചിത്രം: നെല്ല്
മികച്ച കലാസംവിധായകൻ കെ.എം. വാസുദേവൻ നമ്പൂതിരി ചിത്രം:ഉത്തരായനം

അവലംബം[തിരുത്തുക]

  1. "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ - ഇൻഫൊർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ". Archived from the original on 2016-03-03. Retrieved 2013-05-03.
  2. "സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്". Archived from the original on 2013-06-27. Retrieved 2013-05-03.