കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1998
Jump to navigation
Jump to search
1998ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം, ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി എന്ന ചിത്രത്തിനാണ് ലഭിച്ചത്.[1][2]. അഗ്നിസാക്ഷിയുടെ സംവിധാനത്തിനു ശ്യാമപ്രസാദ് മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. താലോലം എന്ന ചിത്രത്തിലൂടെ മുരളി, അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെ രജത് കപൂർ എന്നിവർ മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ അഭിനയ മികവിന് സംഗീത മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.