കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2001
ദൃശ്യരൂപം
2001ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം, ടി. കെ. രാജീവ്കുമാർ സംവിധാനം ചെയ്ത ശേഷം എന്ന ചിത്രത്തിനാണ് ലഭിച്ചത്[1][2]. ഡാനി എന്ന ചിത്രത്തിൻറെ സംവിധാനത്തിനു ടി വി ചന്ദ്രൻ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. നെയ്ത്തുകാരൻ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ മുരളി മികച്ച നടനായി. മികച്ച നടിക്കുള്ള പുരസ്കാരം തീർത്ഥാടനം എന്ന ചിത്രത്തിലെ അഭിനയത്തിന് സുഹാസിനി കരസ്ഥമാക്കി.
ജെ.സി. ഡാനിയേൽ പുരസ്കാരം
[തിരുത്തുക]ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ
[തിരുത്തുക]പുരസ്കാരം | ചലച്ചിത്രം | സംവിധായകൻ |
---|---|---|
മികച്ച ചിത്രം | ശേഷം | ടി. കെ. രാജീവ്കുമാർ |
മികച്ച രണ്ടാമത്തെ ചിത്രം | മേഘമൽഹാർ | കമൽ |
മികച്ച ജനപ്രിയ ചിത്രം | രാവണപ്രഭു | രഞ്ജിത്ത് |
മികച്ച ഡോക്യുമെന്ററി | കനവുമലയിലേക്ക് | എം ജി ശശി |
വ്യക്തിഗത പുരസ്കാരങ്ങൾ
[തിരുത്തുക]പുരസ്കാരം | ലഭിച്ച വ്യക്തി | ചലച്ചിത്രം/ഗ്രന്ഥം/ലേഖനം |
---|---|---|
മികച്ച സംവിധായകൻ | ടി വി ചന്ദ്രൻ | ഡാനി |
മികച്ച നടൻ | മുരളി | നെയ്ത്തുകാരൻ |
മികച്ച നടി | സുഹാസിനി | തീർത്ഥാടനം |
മികച്ച രണ്ടാമത്തെ നടൻ | കൊച്ചിൻ ഹനീഫ | സൂത്രധാരൻ |
മികച്ച രണ്ടാമത്തെ നടി | ബിന്ദു പണിക്കർ | സൂത്രധാരൻ |
മികച്ച തിരക്കഥാകൃത്ത് | കമൽ | മേഘമൽഹാർ |
മികച്ച നവാഗതസംവിധായകൻ | പ്രിയനന്ദനൻ | നെയ്ത്തുകാരൻ |
പ്രത്യേക ജൂറി അവാർഡ് | ജയറാം | ശേഷം |
മികച്ച കഥാകൃത്ത് | ടി. കെ. രാജീവ്കുമാർ | ശേഷം |
മികച്ച ബാലതാരം | കൃഷ്ണ കെ | സാരി |
മികച്ച സംഗീതസംവിധായകൻ | എം.ജി. രാധാകൃഷ്ണൻ | അച്ഛനെയാണെനിക്കിഷ്ടം |
മികച്ച ഗാനരചയിതാവ് | ഗിരീഷ് പുത്തഞ്ചേരി | രാവണപ്രഭു |
മികച്ച ഗായകൻ | യേശുദാസ് | രാവണപ്രഭു |
മികച്ച ഗായിക | ചിത്ര | തീർത്ഥാടനം |
മികച്ച പശ്ചാത്തലസംഗീതം | കൈതപ്രം വിശ്വനാഥ് | കണ്ണകി |
മികച്ച ഛായാഗ്രാഹകൻ | സണ്ണി ജോസഫ് | ഡാനി |
മികച്ച ഡബ്ബിങ് ആർട്ടിസ്‌റ്റ് | തങ്കമണി | തീർത്ഥാടനം |
മികച്ച വസ്‌ത്രാലങ്കാരം | സബിത ജയരാജ് | കണ്ണകി |
മികച്ച പ്രോസസിങ്ങ് സ്റ്റുഡിയോ | ചിത്രാഞ്ജലി ഫിലിം സ്റ്റുഡിയോ | ഡാനി |
മികച്ച ശബ്ദലേഖനം | സൈമൺ സെൽവരാജ് | ശേഷം |
മികച്ച ചിത്രസംയോജനം | ശ്രീകർ പ്രസാദ് | ശേഷം |
പ്രത്യേക ജൂറി പരാമർശം | എം വി വിനയകുമാർ | ചങ്ങാതിക്കൂട്ടം |
മികച്ച ചലച്ചിത്ര ഗ്രന്ഥം | ഡോ. സുധാവാര്യർ | അനുകൽപനത്തിന്റെ ആട്ടപ്രകാശം |
പ്രത്യേക ജൂറി അവാർഡ് (ഗ്രന്ഥം) | ഓ. കെ. ജോണി | സിനിമയുടെ വർത്തമാനം |
അവലംബങ്ങൾ
[തിരുത്തുക]- ↑ "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ-ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ". kerala.gov.in. Archived from the original on 2015-07-07. Retrieved 2013 മെയ് 6.
{{cite web}}
: Check date values in:|accessdate=
(help) - ↑ "സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്". cinidiary.com. Archived from the original on 2013-05-09. Retrieved 2013 മെയ് 9.
{{cite web}}
: Check date values in:|accessdate=
(help)