നെയ്ത്തുകാരൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നെയ്ത്തുകാരൻ
സംവിധാനംപ്രിയനന്ദനൻ
രചനഎൻ. ശശിധരൻ
അഭിനേതാക്കൾമുരളി
വിജയരാഘവൻ
സോന നായർ
റിലീസിങ് തീയതി2002
രാജ്യം ഇന്ത്യ
ഭാഷMalayalam

പ്രിയനന്ദനൻ സ‌വിധാനം നിർവ്വഹിച്ച് ഒരു മലയാളചിത്രമാണ് നെയ്ത്തുകാരൻ. ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മുരളി മികച്ച നടനുള്ള ദേശീയപുരസ്കാരം നേടിയിട്ടുണ്ട്. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് എൻ. ശശിധരനാണ്‌.

കഥാതന്തു[തിരുത്തുക]

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന ഇ എം എസ്സിനെ ആരാധിക്കുന്ന അപ്പമേസ്റ്റ്രി എന്ന വൃദ്ധനാണു പ്രധാനകഥാപാത്രം. ഇ എം എസ്സിന്റെ മരണം അയാളിലുണ്ടാക്കുന്ന ആഘാതവും പിന്നീട് അയാളിൽ ഉണ്ടാകുന്ന മാനസികവ്യാപാരങ്ങളും ചിത്രം അവതരിപ്പിക്കുന്നു. രാഷ്ട്രീയചലച്ചിത്രം എന്നതിനപ്പുറം മാറിവരുന്ന തലമുറകൾ സമൂഹത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നതിലേക്കും ചിത്രം വിരൽ ചൂണ്ടുന്നു.