ജെ.സി. ദാനിയേൽ പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള ചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി കേരള സർക്കാർ നൽകുന്ന പുരസ്കാരമാണ് ജെ.സി ദാനിയേൽ ഡാനിയൽ അവാർഡ്.

മലയാള സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ജെ.സി ദാനിയേലിന്റെ പേരിലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. നിർമ്മാതാവും വിതരണക്കാരനുമായ ടി.ഇ വാസുദേവനാണ് പ്രഥമ പുരസ്കാരം നേടിയത്. 2007-ലെ പുരസ്കാരം ഛായാഗ്രാഹകനായ മങ്കട രവിവർമ്മക്കാണ്‌ ലഭിച്ചത്. 2008-ലെ പുരസ്കാരം ജനറൽ പിക്ചേഴ് രവി എന്നറിയപ്പെടുന്ന കെ. രവീന്ദ്രനാഥൻ നായർക്ക് ലഭിച്ചു.[1]. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2012-ലെ ജെ സി ഡാനിയേൽ പുരസ്ക്കാരം ജെ. ശശികുമാറിനു ലഭിച്ചു[2].

പുരസ്കാര ജേതാക്കൾ[തിരുത്തുക]

നമ്പർ വർഷം ജേതാവ്
1 1992 ടി.ഇ. വാസുദേവൻ
2 1993 തിക്കുറിശ്ശി സുകുമാരൻ നായർ
3 1994 പി. ഭാസ്കരൻ
4 1995 അഭയദേവ്
5 1996 എ. വിൻസെന്റ്
6 1997 കെ. രാഘവൻ
7 1998 വി. ദക്ഷിണാമൂർത്തി
8 1999 ജി. ദേവരാജൻ
9 2000 എം. കൃഷ്ണൻനായർ
10 2001 പി.എൻ. മേനോൻ
11 2002 കെ.ജെ. യേശുദാസ്[3]
12 2003 ആർക്കും നൽകിയില്ല[4]
13 2004 മധു [5]
14 2005 ആറന്മുള പൊന്നമ്മ
15 2006 മങ്കട രവിവർമ
16 2007 പി. രാമദാസ്
17 2008 കെ. രവീന്ദ്രൻ നായർ
18 2009 കെ.എസ്‌. സേതുമാധവൻ[6].
19 2010 നവോദയ അപ്പച്ചൻ[7]
19 2011 ജോസ് പ്രകാശ്[8]
20 2012 ജെ. ശശികുമാർ[2]
20 2013 എം.ടി. വാസുദേവൻ നായർ[9]
20 2014 ഐ.വി. ശശി[10]

അവലംബം[തിരുത്തുക]

  1. "കെ. രവീന്ദ്രനാഥൻ നായർക്ക് ജെ.സി. ഡാനിയേൽ അവാർഡ്‌" (ഭാഷ: മലയാളം). മാതൃഭൂമി. ജൂൺ 5, 2009. ശേഖരിച്ചത് ജൂൺ 6, 2009. 
  2. 2.0 2.1 "ജെ സി ഡാനിയേൽ പുരസ്കാരം സംവിധായകൻ ശശികുമാറിന്". ദേശാഭിമാനി. ശേഖരിച്ചത് 13 ഫെബ്രുവരി 2013. 
  3. "2003 Retrospect". Kerala.gov.in.
  4. "J.C. Daniel Award for Madhu". The Hindu. ശേഖരിച്ചത് 13 ഫെബ്രുവരി 2013. 
  5. "Unmatched record". The Hindu. 2005-04-29
  6. "ജെ.സി ഡാനിയേൽ പുരസ്‌കാരം കെ.എസ് സേതുമാധവന്‌" (ഭാഷ: മലയാളം). മാതൃഭൂമി. ശേഖരിച്ചത് 13 May 2010. 
  7. JC Daniel award for Navodaya Appachan
  8. ജെ.സി ദാനിയൽ പുരസ്‌കാരം ജോസ് പ്രകാശിന്
  9. "എം.ടി.ക്ക് ജെ.സി. ദാനിയേൽ പുരസ്കാരം". മനോരമ. 23 സെപ്റ്റംബർ 2014. ശേഖരിച്ചത് 23 സെപ്റ്റംബർ 2014. 
  10. http://www.mathrubhumi.com/movies-music/news/jc-danielaward-for-ivsasi-malayalam-news-1.595176


"https://ml.wikipedia.org/w/index.php?title=ജെ.സി._ദാനിയേൽ_പുരസ്കാരം&oldid=2259353" എന്ന താളിൽനിന്നു ശേഖരിച്ചത്