മധു (നടൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madhu (actor) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മധു എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മധു (വിവക്ഷകൾ) എന്ന താൾ കാണുക. മധു (വിവക്ഷകൾ)
മധു
Madhu 2008.jpg
2008 ലെ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ
ജനനം (1933-09-23) സെപ്റ്റംബർ 23, 1933  (87 വയസ്സ്)
തൊഴിൽചലച്ചിത്രനടൻ
പങ്കാളി(കൾ)ലക്ഷ്മി
കുട്ടികൾഉമ
2008 ലെ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ മോഹൻലാലിനൊപ്പം

മലയാളചലച്ചിത്ര ലോകത്തെ പ്രമുഖ അഭിനേതാക്കളിൽ ഒരാളാണ് മധു (ജനനം: സെപ്റ്റംബർ 23, 1933 [1]). തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി ജനിച്ചു. യഥാർത്ഥ പേര്‌ മാധവൻ നായർ. മലയാള സിനിമയുടെ ശൈശവം മുതൽ ഒപ്പമുണ്ടായിരുന്ന ഈ നടൻ ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. ഇടക്ക്‌ നിർമ്മാണ, സംവിധാന മേഖലകളിലും സാന്നിധ്യമറിയിച്ചു. നിലവിൽ ഇപ്റ്റ സംസ്ഥാന പ്രസിഡന്റായും സാംസ്ക്കാരിക രംഗത്ത് നിറഞ്ഞ് നിൽക്കുന്നു. 2013-ൽ ഇദ്ദേഹത്തിനു പത്മശ്രീ പുരസ്കാരം ലഭിച്ചു.

പശ്ചാത്തലം[തിരുത്തുക]

വിദ്യാർത്ഥിയായിരിക്കെ നാടക രംഗത്ത്‌ സജീവമായി. പിന്നീട്‌ കലാപ്രവർത്തനങ്ങൾക്ക്‌ അവധി നൽകി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി നാഗർകോവിലിലെ സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി.

അപ്പോഴും മാധവൻ നായരുടെ മനസ്സിലെ അഭിനയമോഹം കെട്ടങ്ങിയിരുന്നില്ല. ഒരിക്കൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തിൽ കണ്ട അദ്ദേഹം രണ്ടും കൽപ്പിച്ച്‌ അദ്ധ്യാപക ജോലി രാജിവച്ച്‌ ഡൽഹിക്ക് വണ്ടികയറി. 1959 ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയുമാണ് മധു.[2] എൻ.എസ്‌.ഡിയിൽ പഠിക്കുന്ന കാലത്താണ്‌ രാമു കാര്യാട്ടുമായി അടുപ്പത്തിലായത്‌. പഠനം പൂർത്തിയാക്കിയശേഷം നാടക രംഗത്ത്‌ സജീവമാകാനായിരുന്നു ഉദ്ദേശ്യം. പക്ഷേ നിയോഗം മറ്റൊന്നായിരുന്നു.

സിനിമയിൽ[തിരുത്തുക]

ക്വാജ അഹ്മദ് അബ്ബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനി എന്ന ഹിന്ദി ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച മധുവിന്റെ ജൈത്രയാത്ര മലയാള സിനിമാ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമാണ്‌. ആദ്യ മലയാളചിത്രം രാമു കാര്യാട്ടിന്റെ മൂടുപടം ആയിരുന്നു. ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരൻ നായർനിർമിച്ച്എൻ.എൻ പിഷാരടി സംവിധാനംചെയ്ത നിണമണിഞ്ഞ കാല്പാടുകൾ ആണ്‌. ഈ ചിത്രത്തിൽ പ്രേം നസീറിന്റെ നായകകഥാപാത്രത്തെ വെല്ലുന്ന പ്രകടനത്തിലൂടെ മധു പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി. നിർമാതാക്കൾ സത്യനുവേണ്ടി മാറ്റിവച്ചിരുന്ന വേഷമായിരുന്നു ഇത്‌. തിക്കുറിശ്ശി സുകുമാരൻ നായർ ആണ് മാധവൻ നായരെ മധു ആക്കി മാറ്റിയത്.

പ്രേംനസീറും സത്യനും നിറഞ്ഞു നിൽക്കുന്ന കാലത്താണ് സിനിമയിൽ രംഗപ്രവേശം നടത്തിയതെങ്കിലും അധികം വൈകാതെ സ്വതസ്സിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഒരു ഇടം നേടിയെടുക്കാൻ മധുവിനായി. ക്ഷുഭിത യൗവനവും പ്രണയാതുരനായ കാമുകനുമൊക്കെയായി അദ്ദേഹം പ്രേക്ഷകരുടെ മനം കവർന്നു.

ചെമ്മീൻ എന്ന വഴിത്തിരിവ്‌[തിരുത്തുക]

മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്‌. കറുത്തമ്മയെ കുടിയിരുത്തിയ പ്രണയതരളമായ മനസുമായി ജീവിച്ച പരീക്കുട്ടി മലയാളികളുടെ ഹൃദയത്തിലേക്കാണ്‌ നടന്നു കയറിയത്‌. മന്നാഡേ ആലപിച്ച 'മാനസമൈനേ വരൂ....' എ ഗാനം മധുവാണ്‌ പാടിയതെന്നുവരെ ജനം വിശ്വസിച്ചു.

പതിറ്റാണ്ടുകൾക്കുശേഷവും മധുവിനെ കാണുമ്പോൾ ചെമ്മീനിലെ സംഭാഷങ്ങളും ഗാനങ്ങളുമാണ്‌ പ്രേക്ഷകരുടെ മനസ്സിൽ ഓടിയെത്തുത്‌.മിമിക്രി താരങ്ങൾ ഈ നടനെ അനുകരിക്കാൻ ഉപയോഗിക്കുന്നതും ഇതേ ചിത്രത്തിലെ സംഭാഷണങ്ങളാണ്.

പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ നായക വേഷത്തിൽ മധു തിളങ്ങി. ഭാർഗവീ നിലയം, അദ്ധ്യാപിക, മുറപ്പെണ്ണ്, ഓളവും തീരവും, അശ്വമേഥം, തുലാഭാരം, ആഭിജാത്യം, സ്വയംവരം, ഉമ്മാച്ചു, തീക്കനൽ, യുദ്ധകാൺഠം, നീതിപീതം, ഇതാ ഇവിടെവരെ തുടങ്ങിയ ചിത്രങ്ങളിലുടെ മധു മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി.

കാലം മാറുന്നതിനൊപ്പം ചെയ്യുന്ന വേഷങ്ങളും മാറാൻ അദ്ദേഹത്തിനു മടിയില്ലായിരുന്നു. മുഖ്യധാരാ സിനിമയിലും സമാന്തര സിനിമയിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചു. അതുകൊണ്ടുതന്നെ മധു എന്ന നായകനെ മനസ്സിൽ കുടിയിരുത്തിയ ആരാധകർ കുടുംബനാഥനും മുത്തച്ഛനുമൊക്കെയായി അദ്ദേഹം എത്തിയപ്പോൾ ഇരുകൈകളും നീട്ടി സ്വീകരിച്ചു.

അഭിനയത്തിനപ്പുറം[തിരുത്തുക]

മധുവിന്റെ ജീവിതം കാമറയ്ക്കുമുന്നിൽ മാത്രം ഒതുങ്ങി നിൽക്കുതായിരുന്നില്ല. താരജാഡ തൊട്ടു തീണ്ടാത്ത സ്നേഹബന്ധങ്ങൾക്ക്‌ ഉടമയായിരുന്നു അദ്ദേഹം സംവിധായകൻ, നിർമാതാവ്‌, സ്റ്റുഡിയോ ഉടമ, സ്കൂൾ ഉടമ, കർഷകൻ തുടങ്ങിയ റോളുകളിലും തിളങ്ങി.

മലയാള സിനിമയെ ചെന്നൈയിൽനിന്നും കേരളത്തിലേക്ക്‌ പറിച്ചുനടുന്ന കാലഘട്ടത്തിലാണ്‌ തിരുവനന്തപുരത്ത്‌ വള്ളക്കടവിൽ ഉമാ സ്റ്റുഡിയോ സ്ഥാപിച്ചത്‌. മറ്റു പല സിനിമാ നിർമാതാക്കൾക്കും ഈ സ്റ്റുഡിയോ അനുഗ്രഹമായി.

1970ൽ പുറത്തിറങ്ങിയ പ്രിയ ആയിരുന്നു മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടർന്ന് പതിനാലോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. മാന്യശ്രീ വിശ്വാമിത്രൻ, സംരംഭം തുടങ്ങിയ ചിത്രങ്ങളാണ്‌ അദ്ദേഹം നിർമിച്ചത്‌. പ്രിയ, സിന്ദൂരച്ചെപ്പ് എന്നിവ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്‌ നേടിയിരുന്നു.

കുടുംബം[തിരുത്തുക]

പരേതയായ ജയലക്ഷ്മിയാണ് മധുവിന്റെ ഭാര്യ. ഇവർക്ക് ഉമ എന്ന പേരിൽ ഒരു മകളുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

 • 1980 സംസ്ഥാന സർക്കാരിന്റെ പ്രത്യേക പുരസ്കാരം
 • 1995 മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള(നിർമാതാവ്‌) അവാർഡ്‌ (മിനി എന്ന ചിത്രത്തിന്‌)
 • 2004 സമഗ്ര സംഭാവനക്കുള്ള ജെ. സി ഡാനിയൽ അവാർഡ്‌
 • 2013 പത്മശ്രീ പുരസ്കാരം[3]

മധു -ചലച്ചിത്രസംഭാവനകൾ[തിരുത്തുക]

മലയാളം[തിരുത്തുക]

വർഷം ചലച്ചിത്രം കഥാപാത്രം കുറിപ്പുകൾ
2019 മാജിക് മൊമൻറ്സ്
2019 ചിൽഡ്രൺസ് പാർക്ക്
2019 വിശുദ്ധ പുസ്തകം
2019 ഒരു യമണ്ടൻ പ്രേമകഥ
2019 വള്ളിക്കെട്ട്
2018 വേലക്കാരി ആയി ഇരുന്താലും നീ എൻ മോഹവല്ലി
2018 സ്ഥാനം
2018 മൈ സ്കൂൾ
2018 ഡസ്റ്റ് ബിൻ
2017 നെക്സ്റ്റ് ടോക്കൺ നമ്പർ
2017 വളപ്പൊട്ടുകൾ
2017 ബഷീറിന്റെ പ്രേമലേഖനം
2017 ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്തുമസ്
2017 വേദം
2017 സ്വയം
2016 സെലിബ്രേഷൻസ്
2015 ഞാൻ സംവിധാനം ചെയ്യും
2015 കിഡ്നി ബിരിയാണി
2015 സാമ്രാജ്യം II: സൺ ഓഫ് അലക്സാണ്ടർ
2015 അമ്മയ്ക്കൊരു താരാട്ട്
2014 ഡോൾഫിൻസ്
2014 നെലുമ്പൂ
2014 മൈലാഞ്ചിമൊഞ്ചുള്ള വീട്
2013 72 മോഡൽ കുട്ടൻപിള്ള
2012 സ്പിരിറ്റ്
2012 സിംഹാസനം
2011 ആഗസ്റ്റ് 15
2011 ഉമ്മ
2011 മൗനഗുരു
2010 കാര്യസ്ഥൻ
2010 പത്താം അധ്യായം ആനന്ദവർമ്മ
2010 ബ്രഹ്മാസ്ത്രം മുഖ്യമന്ത്രിr
2008 റോബോ മാധവൻ
2008 റ്റ്വന്റി:20
2007 പന്തയക്കോഴി അബ്ദു റാവുത്തർ
2007 ഹലോ ബഡാ ഭായ്
2006 രാവണൻ
2006 രാഷ്ട്രം മാളീയേക്കൽ ഔസേപ്പച്ചൻ
2005 തസ്കരവീരൻ
2005 നരൻ വലിയ നമ്പ്യാർ
2005 ബെൻ ജോൺസൺ
2001 ഷാർജാ ടു ഷാർജാ
1999 എഴുപുന്ന തരകൻ എഴുപുന്ന ഔത തരകൻ
1997 വർണ്ണപ്പകിട്ട് പാലോമ്മറ്റം ഇട്ടി
1995 സമുദായം ഇബ്രാഹിം മൂപ്പൻ
1994 മലപ്പുറം ഹാജി മഹാനായ ജോജിi
1994 വരണമാല്യം വർമ്മ
1993 തലമുറ
1992 കുടുംബസമേതം
1992 ശബരിമലയിൽ തങ്കസൂര്യോദയം ശങ്കരപ്പിള്ള
1992 ചമ്പക്കുളം തച്ചൻ തച്ചൻ
1990 നമ്മുടെ നാട് കൃഷ്ണമേനോൻ
1989 നാടുവാഴികൾl
1989 ദേവദാസ് ഉണ്ണിത്താൻ
1988 സൈമൺ പീറ്റർ നിനക്കുവേണ്ട് കേശവദാസ്
1988 1921
1987 ഇത്രയും കാലം ചാക്കോച്ചൻ
1986 ഒരു യുഗസന്ധ്യ കേശവക്കുറുപ്പ്
1986 ഇതിലേവന്നവർ
1986 ഉദയം പടിഞ്ഞാറ് എ.ആർ, കെ മേനോൻ
1985 പച്ചവെളിച്ചം കാപ്റ്റൻ നായർ
1985 വെള്ളം മാത്തുക്കുട്ടി
1985 കണ്ണാരം പൊത്തി പൊത്തി കരുണാകരൻ
1984 ചക്കരയുമ്മ മത്യൂസ്
1984 അലകടലിനക്കരെ
1984 കുരിശുയുദ്ധം മാത്യു ചെറിയാച്ചൻ
1984 ആറ്റുവഞ്ഞി ഉലഞ്ഞപ്പോൾ വിശ്വനാഥൻ
1984 ഇത്തിരിപ്പൂവെ ചുവന്നപൂവെ
1984 ആരോരുമറിയാതെ
1984 ജീവിതം
1984 ഒരു പൈങ്കിളിക്കഥ
1983 മോർച്ചറി സി. കൃഷ്ണദാസ്
1983 പിൻ നിലാവ് കേശവപ്പണിക്കർ
1983 നാണയം
1983 രതിലയം മമ്മുട്ടി
1983 എന്നെ ഞാൻ തേറ്റുന്നു മാധവമേനോൻ, ഗോപിനാഥമേനോൻ
1983 കൊടുങ്കാറ്റ്
1983 അങ്കം ഇൻസ്പെക്റ്റർ ലോറൻസ്
1983 ബന്ധം
1983 ആധിപത്യം സുലൈമാൻ
1983 ആന ജബ്ബാർ
1983 യുദ്ധം
1982 പടയോട്ടം
1982 ഞാൻ ഏകനാണ് മാധവങ്കുട്ടിമേനോൻ
1982 ആരംഭം മൊയ്ദു
1982 പോസ്റ്റുമാർട്ടം
1982 കർത്തവ്യം മേജർ കുമാർ
1981 രക്തം
1981 താറാവ് ചേന്നൻ
1981 ഗൃഹലക്ഷ്മി കൃഷ്ണമേനോൻ, വേണു
1981 കോളിളക്കം
1981 സംഭവം
1981 അരിക്കാരി അമ്മു
1981 ആക്രമണം
1981 ഒരിക്കൽ കൂടി
1980 അമ്പലവിളക്ക് ഗോപി
1980 അകലങ്ങളിൽ അഭയം
1980 തീക്കടൽ ഡോ. ദിവാകരൻ
1980 വൈകിവന്നവസന്തം വർമ്മാജി
1980 സ്വന്തം എന്ന പദം കൃഷ്ണകുമാർ
1980 മുത്തുച്ചിപ്പികൾ ഗോപി
1980 രജനീഗന്ധി ഡോ. ഗോപിനാഥ്
1980 ദീപം വർമ്മ
1980 മീൻ
1979 ഹൃദയത്തിന്റെ നിറങ്ങൾ
1979 കള്ളിയാങ്കാട്ടു നീലി
1979 ജീവിതം ഒരു ഗാനം മാത്തുക്കുട്ടി
1979 ശുദ്ധികലശം വിജയകുമാർ
1979 പ്രതീക്ഷ
1979 പ്രഭാതസന്ധ്യ ബാലകൃഷ്ണൻ
1979 കായലും കയറും
1979 മനുഷ്യൻ
1979 എനിക്കു ഞാൻ സ്വന്തം വാസു
1979 ഒരു രാഗം പല താളം
1979 വേനലിൽ ഒരു മഴ
1978 അസ്തമയം
1978 റൗഡി റാമു
1978 ഈ മനോഹര തീരം സുകുമാരൻ കുട്ടി മേനോൻ
1978 സ്നേഹിക്കാൻ സമയമില്ല
1978 വാടകയ്ക്ക് ഒരു ഹൃദയം
1978 ജയതരംഗം
1978 ബീന ശ്രീനിവാസ്
1978 ഞാൻ ഞാൻ മാത്രം
1978 കന്യക ശ്രീകുമാർ
1978 ഇതാ ഒരു മനുഷ്യൻ മധുസൂദനൻ തമ്പി
1978 ഈറ്റ
1978 ഉറക്കം വറത്ത രാത്രികൾ ജയൻ
1977 ആരാധന
1977 വിടരുന്ന മൊട്ടുകൾ ഹെഡ് മാസ്റ്റർ സത്യശീലൻ
1977 റൗഡി രാജമ്മ
1977 അപരാധി ജയചന്ദ്രൻ
1977 യുദ്ധകാണ്ഡം
1977 ഇതാ ഇവിടെ വരെ പൈലി
1977 ശാന്ത ഒരു ദേവത
1977 ധീരസമീരേ യമുനാ തീരേ
1977 നീതിപീഠം
1977 പൂജയ്ക്കേടുക്കാത്ത പൂക്കൾ ബാലചന്ദ്രൻ
1976 കന്യാദാനം
1976 തെമ്മാടി വേലപ്പൻ രാഘവൻ
1976 അമ്മ
1976 യക്ഷഗാനം രവി
1976 തീക്കനൽ
1976 മുറപ്പെണ്ണ് കേശവൻ കുട്ടി
1976 ഹൃദയം ഒരു ക്ഷേത്രം
1975 സിന്ധു രാജേന്ദ്രൻ
1975 അക്കൽദാമ
1975 ബോയ് ഫ്രണ്ട്
1975 കാമം ക്രോധം മോഹം
1974 മാന്യശ്രീ വിശ്വാമിത്രൻ മാർത്താണ്ഡൻ തമ്പി
1974 ഭൂമിദേവി പുഷ്പിണിയായി ജഗദീശ്
1974 യൗവനം മോഹൻ
1973 ഏണിപ്പടികൾ
1973 പോലിസ് അറിയരുത് ജെയിംസ്
1973 നഖങ്ങൾ
1973 സ്വപ്നം വിശ്വം
1973 സ്വർഗ്ഗപുത്രി ബാബു
1973 മനുഷ്യപുത്രൻ കാർത്തികേയൻ
1973 മഴക്കാറ് പ്രഭാകരൻ
1973 തിരുവാഭരണം
1973 യാമിനി ഗോപാലകൃഷ്ണൻ
1973 മാധവിക്കുട്ടി
1973 തെക്കൻ കാറ്റ് ബാബു
1973 കാട് രാജേന്ദ്രൻ
1973 ഉദയം രാജശേഖരൻ
1973 ദിവ്യദർശനം വേണു
1972 തീർത്ഥയാത്ര
1972 ആറടി മണ്ണിന്റെ ജന്മി പ്രസാദ്
1972 സതി
1972 ഇനി ഒരു ജന്മം തരൂ
1972 മനുഷ്യബന്ധങ്ങൾ
1972 പുത്രകാമേഷ്ടി
1972 ചെമ്പരത്തി ബാലചന്ദ്രൻ
1972 പണിമുടക്ക് കേശവൻ
1972 വിദ്യാർത്ഥികളെ ഇതിലെ ഇതിലെ
1972 നാടൻ പ്രേമം
1972 ഗന്ധർവ്വക്ഷേത്രം സതീശൻ
1972 സ്നേഹദീപമേ മിഴിതുറക്കൂ
1971 കരകാണാക്കടൽ കറിയ
1971 സിന്ദൂരച്ചെപ്പ് പാപ്പാൻ കേശവൻ
1971 ലൈൻ ബസ് ഗോപി
1971 ശരശയ്യ ഡോ. ഹരീന്ദ്രനാഥ്
1971 വിലയ്ക്കു വാങ്ങിയ വീണ വേണു
1971 ബോബനും മോളിയും
1971 ആഭിജാത്യം മാധവൻ
1971 ഉമ്മാച്ചു
1971 കൊച്ചനിയത്തി രാജു
1971 വിത്തുകൾ ഉണ്ണികൃഷ്ണൻ
1970 ഭീകരനിമിഷങ്ങൾ വേണുഗോപാൽ
1970 തുറക്കാത്തവാതിൽ വാസു
1970 പ്രിയ
1970 അഭയം
1970 സ്വപ്നങ്ങൾ ഡോ. ബാലകൃഷ്ണൻ
1970 ഓളവും തീരവും
1969 കള്ളിച്ചെല്ലമ്മ ചന്ദ്രപ്പൻ
1969 നദി സണ്ണി
1969 വെള്ളിയാഴ്ച രാജൻ
1969 വിരുന്നുകാരി സേതു
1969 സാത് ഹിന്ദുസ്ഥാനി ഹിന്ദി
1969 വീട്ടുമൃഗം
1968 തുലാഭാരം ബാബു
1968 കടൽl ആന്റണി
1967 ഉദ്യോഗസ്ഥ
1967 ലേഡി ഡോക്റ്റർ ജോണി
1967 അശ്വമേധം സദാനന്ദൻ
1967 രമണൻ മദനൻ
1967 നഗരമേ നന്ദി
1966 അർച്ചന രാജഗോപാലൻ
1965 പുത്രി ബാബു
1965 ചെമ്മീൻ പരീക്കുട്ടി
1965 കാട്ടുപൂക്കൾ ജോണി
1965 മായാവി മധു
1965 സുബൈദ അഹമ്മദ്
1965 പട്ടുതൂവാാല ജോർജ്ജ്
1965 ജീവിതയാത്ര രാജൻ
1965 സർപ്പക്കാട്
1964 ഭാർഗ്ഗവീനിലയം
1964 കുട്ടിക്കുപ്പായം സിദ്ദീഖ്
1964 തച്ചോളി ഒതേനൻ പയ്യമ്പിള്ളി ചന്തു
1963 അമ്മയെ കാണാൻ ബാലഗോപാൽ
1963 മൂടുപടം
1963 നിണമണിഞ്ഞകാല്പാടുകൾ സ്റ്റീഫൻ

തമിഴ്[തിരുത്തുക]

സംവിധാനം[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

[4]

ക്ര.നം. സിനിമ വർഷം സംവിധാനം
1 സതി 1972 മധു
2 മാന്യശ്രീ വിശ്വാമിത്രൻ 1974 മധു
3 അക്കൽദാമ 1975 മധു
4 കാമം ക്രോധം മോഹം 1975 മധു
5 അസ്തമയം 1978 പി ചന്ദ്രകുമാർ
6 കൈതപ്പൂ 1978 രഘുരാമൻ
7 പ്രഭാതസന്ധ്യ 1979 പി ചന്ദ്രകുമാർ
8 ശുദ്ധികലശം 1979 പി ചന്ദ്രകുമാർ
9 വൈകി വന്ന വസന്തം 1980 ബാലചന്ദ്ര മേനോൻ
10 ഗൃഹലക്ഷ്മി (ചലച്ചിത്രം) 1981 എം കൃഷ്ണൻ നായർ
11 അർച്ചന ടീച്ചർ 1981 പി എൻ മേനോൻ
12 ഞാൻ ഏകനാണ് 1982 പി ചന്ദ്രകുമാർ
13 രതിലയം 1983 പി ചന്ദ്രകുമാർ
14 ഉദയം പടിഞ്ഞാറ് 1986 മധു
15 മിനി 1995 പി ചന്ദ്രകുമാർ

പിന്നണിഗാനം[തിരുത്തുക]

 • സഹകരിക്കട്ടെ സഹകരിക്ക [Bit] ... രമണൻ (1967)
 • അറിയൂ [Bit] ... രമണൻ (1967)
 • രമണീയെന്നിൽ [Bit] ... രമണൻ (1967)

അവലംബം[തിരുത്തുക]

 1. http://www.madhyamam.com/movies/node/522
 2. മാത്റ്ഭൂമി വാർഷിക പതിപ്പ് 2013 പേജ്178
 3. http://www.mathrubhumi.com/story.php?id=335360
 4. "മധു നിർമ്മിച്ച ചിത്രങ്ങൾ". മലയാളസംഗീത്ം ഇൻഫോ. ശേഖരിച്ചത് 2019-11-29.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മധു_(നടൻ)&oldid=3397333" എന്ന താളിൽനിന്ന് ശേഖരിച്ചത്