കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2015

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2015
തിയതി1 മാർച്ച് 2016 (2016-03-01)
സ്ഥലംതിരുവനന്തപുരം
രാജ്യംഇന്ത്യ
നൽകുന്നത്കേരള ചലച്ചിത്ര അക്കാദമി
ആദ്യം നൽകിയത്1969
ഔദ്യോഗിക വെബ്സൈറ്റ്http://www.keralafilm.com
2014 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2016 >

കേരള സർക്കാറിന്റെ 2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2016 മാർച്ച് 1-നു് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു[1][2] സാംസ്കാാരിക വകുപ്പു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉച്ചക്ക് 12 മണിക്കാണു അവാർഡ് പ്രഖ്യാപിച്ചത്. ആകെ 79 ചിത്രങ്ങളാണു ജൂറിക്കു മുൻപിൽ അവാർഡിനായി പരിഗണിച്ചത്. സംവിധായകൻ മോഹനാണു ജൂറിയുടെ ചെയർമാൻ. ജോർജ് കിത്തു, എം.എ. വേണു, സുലക്ഷണ, ശരത്, ബി. ആർ. പ്രസാാദ്, വേണുഗോപാൽ, പ്രേംചന്ദ്, സോമൻ, സി.ആർ. രജമോഹൻ എന്നിവരാണു ചലച്ചിത്ര വിഭാഗത്തിലെ മറ്റു ജൂറി അംഗങ്ങൾ. എസ്. ജയചന്ദ്രൻ നായർ, രാജീവ് ഗോപാലകൃഷ്ണൻ, പവിത്രൻ, സി.ആർ. രാജമോഹൻ എന്നിവരാണു രചനാവിഭാഗത്തിലെ ജൂറി അംഗങ്ങൾ [3]സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളി എന്ന ചലച്ചിത്രം മികച്ച ചലച്ചിത്രമായും, ചാർലി എന്ന ചിത്രത്തിലെ അഭിനയത്തിനു ദുൽഖർ സൽമാൻ മികച്ച നടനായും, ചാർലി, എന്ന് നിന്റെ മൊയ്തീൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു പാർവ്വതി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.[3]

സു.. സു... സുധി വാത്മീകം, ലുക്കാ ചുപ്പി എന്നീ ചലച്ചിത്രങ്ങളിലെ അഭിനയത്തിനു ജയസൂര്യ, മോഹവലയം എന്ന ചലച്ചിത്രത്തിലെ അഭിനയത്തിനു ജോയ് മാത്യുവിനും, ഒരു സെക്കന്റ് ക്ലാസ് യാത്ര, ലുക്കാ ചുപ്പി എന്നീ ചലച്ചിത്രങ്ങളിലെ അഭിനയത്തിനു ജോജു ജോർജ്ജിനും, അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ അന്നു ഞാനെന്റെ മുറ്റത്തെ മുല്ലയ്ക്കു.. എന്ന ഗാനം പാടിയതിനു ശ്രേയ ജയദീപിനും ജൂറിയുടെ പ്രത്യേക പരാമർശങ്ങൾ ലഭിച്ചു.[3]

2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ, 2016 ഒക്റ്റോബർ 15 ന് പാലക്കാട്‌ ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വച്ച് കേരള സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാര ജേതാക്കൾക്ക് നൽകി. മലയാള ചലചിത്ര രംഗത്ത് പതിറ്റാണ്ടുകളായി നിറഞ്ഞു നിൽക്കുന്ന പ്രതിഭകളായ മധു, ശാരദ, ഷീല, ശ്രീകുമാരൻ തമ്പി, എം.കെ അർജുനൻ എന്നിവരെയും, ഓസ്‌കാർ പുരസ്‌കാര ജേതാവ് റസൂൽ പുക്കുട്ടിയെയും ചടങ്ങിൽ ആദരിച്ചു

ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ[തിരുത്തുക]

മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ദുൽഖർ സൽമാൻ
പുരസ്കാരം ചലച്ചിത്രം സം‌വിധായകൻ
മികച്ച ചിത്രം ഒഴിവുദിവസത്തെ കളി സനൽ കുമാർ ശശിധരൻ
മികച്ച രണ്ടാമത്തെ ചിത്രം അമീബ മനോജ് കാന
മികച്ച ജനപ്രിയ ചിത്രം എന്നു നിന്റെ മൊയ്തീൻ ആർ.എസ്. വിമൽ
മികച്ച കുട്ടികളുടെ ചിത്രം മലേറ്റം തോമസ് ദേവസ്യ

വ്യക്തിഗത പുരസ്കാരങ്ങൾ[തിരുത്തുക]

പ്രമാണം:Sanal Kumar Sasidharan.jpg
മികച്ച ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവുദിവസത്തെ കളിയുടെ സംവിധായകൻ സനൽ കുമാർ ശശിധരൻ
പുരസ്കാരം ലഭിച്ച വ്യക്തി ചലച്ചിത്രം / കൃതി
സംവിധാനം മാർട്ടിൻ പ്രക്കാട്ട് ചാർലി
നവാഗത സംവിധായക ശ്രീബാല കെ. മേനോൻ ലൗ 24 x7
തിരക്കഥ ഉണ്ണി. ആർ,മാർട്ടിൻ പ്രക്കാട്ട് ചാർലി
അവലംബിത തിരക്കഥ മുഹമ്മദ് റാസി വെളുത്ത രാത്രികൾ
കഥ ഹരി കുമാർ കാറ്റും മഴയും
മികച്ച നടി പാർവ്വതി ചാർലി,
എന്നു നിന്റെ മൊയ്തീൻ
മികച്ച നടൻ ദുൽഖർ സൽമാൻ ചാർലി,
സ്വഭാവനടി അഞ്ജലി പി.വി. ബെൻ
സ്വഭാവനടൻ പ്രേംപ്രകാശ് നിർണായകം
ബാലതാരം ഗൗരവ് ജി. മേനോൻ ബെൻ
ജാനകി മേനോൻ മാൽഗുഡി ഡെയ്സ്
സംഗീതസംവിധാനം രമേഷ് നാരായൺ ശാരദാംബരം... / എന്നു നിന്റെ മൊയ്തീൻ, പശ്യതി ദിശി ദിശി - ഇടവപ്പാതി (ചലച്ചിത്രം)ഇടവപ്പാതി
പശ്ചാത്തലസംഗീതം ബിജിബാൽ പത്തേമാരി, നീന
പിന്നണിഗായിക മധുശ്രീ നാരായൺ പശ്യതി ദിശി ദിശി... / ഇടവപ്പാതി
പിന്നണിഗായകൻ പി. ജയചന്ദ്രൻ ഞാനൊരു മലയാളി.., മലർവാകക്കൊമ്പത്തെ.. ശാരദാംബരം...../ ജിലേബി, എന്നും എപ്പോഴും, എന്നു നിന്റെ മൊയ്തീൻ
പശ്ചാത്തലസംഗീതം ബിജിബാൽ പത്തേമാരി, നീന
ഗാനരചയിതാവ് റഫീഖ് അഹമ്മദ് കാത്തിരുന്ന് കാത്തിരുന്ന്..., എന്നു നിന്റെ മൊയ്തീൻ
ഛായാഗ്രഹണം ജോമോൻ ടി. ജോൺ ചാർലി, എന്നു നിന്റെ മൊയ്തീൻ
കലാസംവിധാനം ജയശ്രീ ലക്ഷ്മി നാരായൺ ചാർലി
ലൈവ് സൗണ്ട് സന്ദീപ്‌ കുറിശേരി, ജിജിമോൻ ജോസഫ്‌ ഒഴിവ് ദിവസത്തെ കളി
ശബ്ദമിശ്രണം എം. ആർ. രാജകൃഷ്ണൻ ചാർലി
ശബ്ദഡിസൈൻ രംഗനാഥ് രവി എന്ന് നിന്റെ മൊയ്തീൻ
പ്രോസസിംഗ് ലാബ്‌/കളറിസ്റ്റ് പ്രസാദ് ലാബ്, മുംബൈ
ജെഡി ആന്റ് കിരൺ
ചാർലി
വസ്ത്രാലങ്കാരം നിസാർ ജൊ ആന്റ് ദ ബോയ്
ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ആൺ ശരത്ത് ഇടവപ്പാതി
ഡബ്ബിങ്ങ് ആർട്ടിസ്റ്റ് പെൺ എയ്ഞ്ചൽ ഷിജോയ് ഹരം
മേക്കപ്പ്‌മാൻ രാജേഷ് നെന്മാറ നിർണായകം
നൃത്തസംവിധാനം
ചലച്ചിത്രഗ്രന്ഥം കെ.ബി. വേണു കെ ജി ജോർജ്ജിന്റെ ചലച്ചിത്രയാത്രകൾ
ചലച്ചിത്ര ലേഖനം അജു കെ. നാരായണൻ സിൽവർ സ്ക്രീനിലെ എതിർനോട്ടങ്ങൾ

വിവാദങ്ങൾ[തിരുത്തുക]

അവാർഡ് പ്രഖ്യാപനെത്തുടർന്ന് വിവാദങ്ങളും ഉണ്ടായി.

 • മികച്ച കഥയ്ക്കുള്ള പുരസ്കാരം നേടിയ ഹരികുമാറിനെതിരെയായിരുന്നു ആദ്യം പുറത്തു വന്ന വിവാദം. കാറ്റും മഴയും എന്ന ചിത്രത്തിന്റെ കഥയ്ക്കാണ് ഹരികുമാറിനു മികച്ച കഥയ്ക്കുളള അവാർഡ് ലഭിച്ചത്.എന്നാൽ ഈ കഥ തന്റെതാണെന്ന വാദവുമായി നജീം കോയ രംഗത്തെത്തി[4].
 • മികച്ച സംഗീതസംവിധായകനുള്ള പുരസ്‌കാരം ലഭിച്ചതിനു ശേഷം രമേശ് നാരായണൻ ചിത്രത്തിലെ നായകൻ പൃഥ്വിരാജിനെതിരെ രംഗത്തെത്തി. ചിത്രത്തിൽ തന്റെ ഗാനങ്ങൾ ഉൾപ്പെടുത്തരുതെന്ന് പൃഥ്വിരാജ് ആവശ്യപ്പെട്ടതായും രമേശ് നാരായണൻ പറഞ്ഞു.[5] രമേശ് നാരായണന്റെ ഈ പ്രഖ്യാപനത്തിനു ശേഷം എന്ന് നിന്റെ മൊയ്തീൻ സംവിധായകൻ രമേശ് നാരായണനെതിരെ രംഗത്തെത്തി.
 • ശരീരത്തിന്റെ വലിപ്പവും നിറവും നോക്കിയാണ് അവാർഡുകൾ നൽകപ്പെടുന്നതെന്ന് നടൻ ഇന്ദ്രൻസ് അഭിപ്രായപ്പെട്ടു. തനിക്ക് നിറവും വലിപ്പവും, വീക്ക്ലിയുടെ കവറിൽ വരാഞ്ഞതു കൊണ്ടാണു അവസാന റൗണ്ടിലെത്തിയിട്ടും അവാർഡിനു പരിഗണിക്കാഞ്ഞതെന്നും, സ്പെഷൽ ജൂറി പരിഗണന പോലും നൽകാതിരുന്നതെന്നും ഇന്ദ്രൻസ് അഭിപ്രായപ്പെട്ടു. ഇന്ദ്രൻസിന്റെ ഈ അഭിപ്രായത്തോട് പിന്തുണയുമായി സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ, ചലച്ചിത്രനിരൂപകൻ ജി.പി. രാമചന്ദ്രൻ എന്നിവർ രംഗത്തെത്തി.[6]
 • മികച്ച ജനപ്രിയ ചിത്രത്തിനായി പ്രേമം ഒരു ഘട്ടത്തിലും പരിഗണിച്ചില്ലിരുന്നെന്ന ജൂറി ചെയർമാൻ മോഹന്റെ അഭിപ്രായമാണു മറ്റൊരു വിവാദത്തിനു വഴി തെളിച്ചത്. പ്രേമത്തിന്റെ സംവിധായകൻ അൽഫോൺസ്‌ പുത്രന്‌ സിനിമ നന്നായി സംവിധാനം അറിയാഞ്ഞിട്ടല്ല. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ നേരം എല്ലാ തരത്തിലും ഒരു പെർഫെക്‌ട് സിനിമയാണ്‌. പക്ഷെ പ്രേമത്തിന്റെ മേക്കിംഗിലേക്ക്‌ വരുമ്പോൾ ഒരു ഉഴപ്പൻ നയമാണ്‌ സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ പുരസ്‌ക്കാര ജേതാക്കളെ നിർണയിക്കുന്ന ഒരു ഘട്ടത്തിലും പ്രേമത്തിനെ പരിഗണിച്ചിരുന്നേയില്ല എന്നാണു മോഹൻ അഭിപ്രായപ്പെട്ടത്. ഇതിനെതിരെ ജൂറിക്കു പെരുന്തച്ചൻ കോംപ്ലക്സാണെന്ന് സംവിധായകൻ ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കുറിച്ചത്.[7]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "'ഒഴിവു ദിവത്തെ കളി' മികച്ച ചിത്രം; ദുൽഖർ നടൻ, പാർവ്വതി നടി..." മാതൃഭൂമി. Archived from the original on 2016-03-01. Retrieved 2016 മാർച്ച് 1. {{cite news}}: Check date values in: |accessdate= (help)
 2. "മികച്ച നടൻ ദുൽഖർ സൽമാൻ, നടി പാർവ്വതി, സംവിധായകൻ മാർട്ടിൻ പ്രക്കാട്ട്..." manoramaonline. 2016 മാർച്ച് 1. Archived from the original on 2016-03-01. Retrieved 2016 മാർച്ച് 1. {{cite news}}: Check date values in: |accessdate= and |date= (help)
 3. 3.0 3.1 3.2 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2015- ഔദ്യോഗിക കണ്ണി
 4. "ഹരികുമാർ കഥ മോഷ്ടിച്ചു; അവാർഡ് ലഭിച്ച കഥ തന്റേതെന്ന് നജീം കോയ". Archived from the original on 2016-03-02. Retrieved 2016 മാർച്ച് 2. {{cite news}}: Check date values in: |accessdate= (help)
 5. "സംസ്ഥാന അവാർഡ് രമേശ് നാരായണനെ വിമർശിച്ച് ആർ എസ് വിമൽ". Archived from the original on 2016-03-02. Retrieved 2016 മാർച്ച് 2. {{cite news}}: Check date values in: |accessdate= (help)
 6. "അവാർഡുകൾ വലിപ്പവും നിറവും നോക്കി; ഇന്ദ്രൻസ്". Archived from the original on 2016-03-02. Retrieved 2016 മാർച്ച് 2. {{cite news}}: Check date values in: |accessdate= (help)
 7. "'പ്രേമം' ചലച്ചിത്രപുരസ്‌കാരത്തിനായി പരിഗണിക്കാതിരുന്നതിന്‌ കാരണം!". Archived from the original on 2016-03-06. Retrieved 2016 മാർച്ച് 2. {{cite news}}: Check date values in: |accessdate= (help)