ദുൽഖർ സൽമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദുൽഖർ സൽമാൻ
Dulquar.jpg
ജനനം (1986-07-28) 28 ജൂലൈ 1986 (വയസ്സ് 29)
ഭവനം കൊച്ചി, കേരളം
മറ്റ് പേരുകൾ സലു
തൊഴിൽ ചലച്ചിത്ര നടൻ
സജീവം 2012–
ജീവിത പങ്കാളി(കൾ) അമാൽ സൂഫിയ(2011–)
മാതാപിതാക്കൾ
വെബ്സൈറ്റ് www.dulquarsalman.in

ഒരു മലയാളചലച്ചിത്ര അഭിനേതാവാണ് ദുൽഖർ സൽമാൻ. പ്രമുഖ ചലച്ചിത്രനടനായ മമ്മൂട്ടിയുടെ മകനാണ് ഇദ്ദേഹം. 2012-ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

ചലച്ചിത്രജീവിതം[തിരുത്തുക]

സുഹൃത്തായ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അൻവർ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ ആണ് ദുൽഖറിന്റെ രണ്ടാമത്തെ ചിത്രം.

സ്വകാര്യജീവിതം[തിരുത്തുക]

നടൻ മമ്മൂട്ടിയുടേയും സുൽഫത്തിന്റെയും മകനായി 1986 ജൂലൈ 28-ന് ജനിച്ചു.[1] കേരളത്തിലും ചെന്നൈയിലെ ശിഷ്യ സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അതിന് ശേഷം അമേരിക്കയിലെ പർഡ്യൂ സർവ്വകശാലയിൽ നിന്ന് ബി.ബി.എ. ബിരുദം നേടി.[2] 2011 ഡിസംബർ 22-ന് ചെന്നൈയിലെ വ്യവസായി സെയ്ദ് നിസാമുദ്ദിന്റെ മകൾ അമാൽ സൂഫിയയെ വിഹാഹം ചെയ്തു.[3]

ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം ചിത്രം കഥാപാത്രം കുറിപ്പുകൾ
2012 സെക്കന്റ് ഷോ ഹരിലാൽ(ലാലു) ആദ്യചിത്രം.
ഉസ്താദ് ഹോട്ടൽ ഫൈസൽ അബ്ദുറസാക്ക് (ഫൈസി)
തീവ്രം ഹർഷവർദ്ധൻ(ഹർഷൻ)
2013 എബിസിഡി: അമേരിക്കൻ-ബോൺ കൺഫ്യൂസ്ഡ് ദേസി ജോൺസ്
കുള്ളന്റെ ഭാര്യ - 5 സുന്ദരികൾ കഥ പറയുന്നയാൾ
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി കാസി
പട്ടം പോലെ കാർത്തിക് (കാർത്തി)
2014 സലാല മൊബൈൽസ് അഫ്സൽ
സംസാരം ആരോഗ്യത്തിനു ഹാനികരം അരവിന്ദ്
വായ് മൂടി പേസവും ആദ്യ തമിഴ് ചിത്രം.
ബാംഗ്ലൂർ ഡെയ്സ് അർജുൻ (അജു)
വിക്രമാദിത്യൻ ആദിത്യൻ (ആദി)
ഞാൻ കെ.ടി.എൻ. കോട്ടൂർ ചിത്രീകരണത്തിൽ.
100 ഡെയ്സ് ഓഫ് ലവ്

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദുൽഖർ_സൽമാൻ&oldid=2142845" എന്ന താളിൽനിന്നു ശേഖരിച്ചത്