എ.ബി.സി.ഡി: അമേരിക്കൻ ബോൺ കൺഫ്യൂസ്ഡ് ഡെസി
| എബിസിഡി: അമേരിക്കൻ-ബോൺ കൺഫ്യൂസ്ഡ് ദേസി | |
|---|---|
![]() Official Poster | |
| സംവിധാനം | മാർട്ടിൻ പ്രക്കാട്ട് |
| തിരക്കഥ | മാർട്ടിൻ പ്രക്കാട്ട് നവീൻ ഭാസ്കർ സൂരജ്-നീരജ് |
| Story by | സൂരജ്-നീരജ് |
| നിർമ്മാണം | ഷിബു തമീൻസ് |
| അഭിനേതാക്കൾ | ദുൽഖർ സൽമാൻ ജേക്കബ് ഗ്രിഗറി അപർണ ഗോപിനാഥ് |
| ഛായാഗ്രഹണം | ജോമോൻ ടി. ജോൺ |
| ചിത്രസംയോജനം | ഡോൺമാക്സ് |
| സംഗീതം | ഗോപി സുന്ദർ |
നിർമ്മാണ കമ്പനി | തമീൻസ് ഫിലീംസ് |
| വിതരണം | തമീൻസ് ഫിലീംസ് |
റിലീസ് തീയതി |
|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
എബിസിഡി: അമേരിക്കൻ-ബോൺ കൺഫ്യൂസ്ഡ് ദേസി ചുരുക്കത്തിൽ എബിസിഡി എന്നത് 2013-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്. ഷിബു തമീൻസ് നിർമിച്ചു മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ദുൽഖർ സൽമാനു പുറമേ പുതുമുഖങ്ങളായ ജേക്കബ് ഗ്രിഗറി, അപർണ ഗോപിനാഥ്, ടോവിനോ തോമസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
അമേരിക്കയിൽ ജനിച്ചു വളർന്ന രണ്ടു യുവാക്കൾ അവരുടെ മാതൃനാടായ കേരളത്തിൽ എത്തുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് കഥാ പശ്ചാത്തലം.
അഭിനേതാക്കൾ
[തിരുത്തുക]- ദുൽഖർ സൽമാൻ - ജോൺസ്
- ജേക്കബ് ഗ്രിഗറി - കോര
- അപർണ്ണ ഗോപിനാഥ് - മധുമിത
- ലാലു അലക്സ് - ഐസക് ജോൺ (ജോൺസിന്റെ അച്ഛൻ)
- ടോവിനോ തോമസ് - അഖിലേഷ് വർമ
- വിജയരാഘവൻ - രവി വർമ
- സജിനി സക്കറിയ - സൂസൻ (ജോൺസിന്റെ അമ്മ)
- കലാഭവൻ നവാസ്
- കല്പന
- തമ്പി ആന്റണി
സംഗീതം
[തിരുത്തുക]| എബിസിഡി | ||||
|---|---|---|---|---|
| Soundtrack album by ഗോപി സുന്ദർ | ||||
| Released | June 6, 2013 | |||
| Recorded | 2013 | |||
| Genre | Film soundtrack | |||
| Length | 25:32 | |||
| Language | Malayalam | |||
| Label | Manorama Music | |||
| Producer | Gopi Sundar | |||
| ഗോപി സുന്ദർ chronology | ||||
| ||||
ഈ ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ഗോപി സുന്ദർ ആണ്. സന്തോഷ് വർമ, റഫീക്ക് അഹമദ്, അന്ന കാതറീന തുടങ്ങിയവർ വരികൾ എഴുതി. ചിത്രത്തിലെ നായകനായ ദുൽഖർ സൽമാൻ "ജോണി മോനെ ജോണി" എന്ന ഗാനം ആലപിച്ചിരിക്കുന്നു. ഈ ഗാനം യുടുബിലെ കാഴ്ചകളുടെ എണ്ണത്തിൽ കൂടി പ്രസിദ്ധമായി. ഈ ചിത്രത്തിൽ 1960-ൽ പുറത്തിറങ്ങിയ നീലി സാലി എണ്ണ ചിത്രത്തിലെ നയാപൈസയില്ല കയ്യിലൊരു നയാപൈസയില്ല... എന്ന ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിൽ കരിന്തലകൂട്ടം എന്ന നാടോടി പാട്ട്സംഗത്തിന്റെ ചില ഗാനങ്ങളും ഉണ്ട്.
