ജോമോന്റെ സുവിശേഷങ്ങൾ
ജോമോന്റെ സുവിശേഷങ്ങൾ (transl. Jomon's Gospels) 2017 ൽ റീലീസ് ആയ ഫാമിലി ഡ്രാമ മൂവി സംവിധാനം ചെയ്തത് സത്യൻ അന്തിക്കാട് ആണ്. തിരക്കഥ നിർവഹിച്ചത് ഇക്ബാൽ കുറ്റിപ്പുറമാണ്. ഈ സിനിമയിൽ മുകേഷ്, ദുൽഖർ സൽമാൻ, ഐശ്വര്യ രാജേഷ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.ഐശ്വര്യ രാജേഷിന്റെ ആദ്യത്തെ മലയാള ചിത്രമാണിത്.ഈ സിനിമ തിയേറ്ററിൽ നിന്ന് മാത്രം അറുപതു കോടിയിലേറെ കളക്ഷൻ നേടി.മൊത്തത്തിൽ നാൽപതിമൂന്ന് കോടിയിലേറെ ചിത്രം ലോകമെമ്പാടും കളക്ഷൻ നേടി വല്യ വിജയം കൈവരിച്ചു. ജോമോന്റെ സുവേശിക്ഷങ്ങൾ ആ വർഷത്തെ ഏറ്റവും കൂടുതൽ പണം നേടിയ ചിത്രം ആയി മാറി. മുകേഷിന്റെയും ദുൽഖർ സൽമാന്റെയും പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു. ഈ സിനിമ സത്യൻ അന്തിക്കാടിന്റെ തിരിച്ചു വരവിനു തുടക്കമിട്ട ചിത്രം കൂടിയാണ്. സത്യൻ അന്തിക്കാടും ദുൽഖർ സൽമാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുള്ള ചിത്രമാണിത്.
അഭിനയിച്ചവർ
[തിരുത്തുക]- മുകേഷ് - വിൻസെന്റ്
- ദുൽഖർ സൽമാൻ- ജോമോൻ വിൻസെന്റിന്റെ ഇളയ മകൻ
- ഐശ്വര്യ രാജേഷ് - വൈദേഹി
- ശിവജി ഗുരുവായൂർ
- വിനു മോഹൻ
- ജേക്കബ് ഗ്രിഗറി
- ഇന്ദു തമ്പി
- അനുപമ പരമേശ്വരൻ - കാതറിൻ
- ഇന്നസെന്റ്
- മനോബാല
- മുത്തുമണി
- രസ്ന പവിത്രൻ