ഞാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഞാൻ
ചലച്ചിത്രത്തിൻറെ പോസ്റ്റർ
സംവിധാനംരഞ്ജിത്ത്
നിർമ്മാണംരഞ്ജിത്ത്
രചനരഞ്ജിത്ത്
കഥടി.പി. രാജീവൻ
അഭിനേതാക്കൾദുൽഖർ സൽമാൻ
സുരേഷ് കൃഷ്ണ
രഞ്ജി പണിക്കർ
സംഗീതംബിജിബാൽ
ഛായാഗ്രഹണംമനോജ്‌ പിള്ള
ചിത്രസംയോജനംസന്ദീപ്‌ നന്ദകുമാർ
സ്റ്റുഡിയോഗോൾഡ്‌ കോയിൻ മോഷൻ പിക്ചേർസ്
റിലീസിങ് തീയതിസെപ്റ്റംബർ 6,2014
രാജ്യംഇന്ത്യ
ഭാഷമലയാളം

രഞ്ജിത്തിന്റെ സംവിധാനത്തിൽ ദുൽഖർ സൽമാൻ മുഖ്യ വേഷത്തിലഭിനയിച്ചു 2014 ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ഞാൻ. ടി.പി. രാജീവന്റെ കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രഞ്ജിത്തിന്റെ ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും രഞ്ജിത്ത് തന്നെയാണ്. സുരേഷ് കൃഷ്ണ, സൈജു കുറുപ്പ്, മുത്തുമണി, അനുമോൾ, ജ്യോതി കൃഷ്ണ, ഹരീഷ് പേരടി, രഞ്ജി പണിക്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. കെ.ടി.എൻ കോട്ടൂർ എന്ന സാഹിത്യകാരനായും കോട്ടൂരിന്റെ ജീവിതത്തെ കുറിച്ച് ഗവേഷണം നടത്തുന്ന രവിചന്ദ്രശേഖർ എന്ന ബ്ലോഗറായും ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. 2014 സെപ്റ്റംബർ 19ന് പുറത്തിറങ്ങിയ ചിത്രം നിരൂപകരിൽ മികച്ച പ്രതികരണങ്ങൾ നേടി.


സംഗീതം[തിരുത്തുക]

റഫീക്ക് അഹമ്മദ് എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ബിജിബാൽ ആണ്.


ഗാനങ്ങൾ
ഗാനം പാടിയത്
ഇരുളിന്റെ... ബിജിബാൽ
മണിയിലഞ്ഞികൾ... രതീഷ്
ഒഴിവിടങ്ങളിൽ .. കോട്ടക്കൽ മധു
പെട്ടെങ്ങനെ വറ്റിത്തീർന്നൊരു.. ശ്രീവത്സൻ ജെ മേനോൻ
ശ്രീപദങ്ങൾ.. കോട്ടക്കൽ മധു

അഭിനേതാക്കൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഞാൻ&oldid=2666980" എന്ന താളിൽനിന്ന് ശേഖരിച്ചത്