സുകുമാരക്കുറുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുകുമാരക്കുറുപ്പ്
ജനനം
ഗോപാലകൃഷ്ണ കുറുപ്പ്

1946
Wanted by
Wanted since1984

കേരളത്തിലെ കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളിയാണ്, സുകുമാരക്കുറുപ്പ്. 1984-ൽ ചാക്കോ എന്ന ചലച്ചിത്രവിതരണക്കമ്പനിജീവനക്കാരനെ ഇയാൾ കൊലപ്പെടുത്തി. ശവശരീരം ആസൂത്രിതമായി ചുട്ടുകരിച്ചു. താനാണു മരിച്ചതെന്നു തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ അയാൾ ജോലിചെയ്തിരുന്ന കമ്പനിയിൽനിന്ന് ഇൻഷുറൻസ്പണമായി മുപ്പത് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ഉദ്ദേശം[1].[2]

സംഭവവിവരണം[തിരുത്തുക]

ആലപ്പുഴയ്ക്കുപോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്നുപറഞ്ഞ്, സുകുമാരക്കുറുപ്പിന്റെ കാറിൽക്കയറ്റി. യാത്രാമദ്ധ്യേ കഴുത്തിൽ തുണിമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് ഈ മൃതദേഹം സുകുമാരക്കുറുപ്പിന്റെ വീട്ടിലെത്തിച്ച്, മരിച്ചുവെന്ന് ഉറപ്പുവരുത്തിയശേഷം കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുത്തി, ആളൊഴിഞ്ഞ വഴിയരികിൽ കാറുൾപ്പെടെ കത്തിച്ചു. ആലപ്പുഴജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത്, കൊല്ലകടവ് - പൈനുമ്മൂട് റോഡിനരികിലെ വയലിലാണ് സുകുമാരക്കുറുപ്പിന്റെ കാറിനുള്ളിൽ, കത്തിയനിലയിൽ ചാക്കോയെക്കണ്ടെത്തിയത്.

സുകുമാരക്കുറുപ്പിന്റെ കഥ , ജസ്റ്റിസ് കെ.ടി. തോമസ് ഇങ്ങനെയെഴുതുന്നു:[3]

ചാക്കോയുടെ ഭാര്യ ശാന്തമ്മയ്ക്ക്, സർക്കാർ താൽക്കാലികജോലി നൽകി. (ചാക്കോയുടെ മരണസമയത്ത് ഇവർ ആറുമാസം ഗർഭിണിയായിരുന്നു)

ഈക്കൊലപാതകത്തിൽ സുകുമാരക്കുറുപ്പിനെ സഹായിച്ച രണ്ടു സഹായികളെ പിന്നീടു പോലീസ് പിടികൂടി.[4] ഇവർ ജീവപര്യന്തംതടവിനു ശിക്ഷിക്കപ്പെട്ടു. സുകുമാര കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ എന്നത് വ്യക്തമല്ല.

കുറുപ്പ് - ചലച്ചിത്രം[തിരുത്തുക]

സുകുമാരക്കുറുപ്പിന്റെ ജീവിതകഥയെ ആസ്പദമാക്കി ശ്രീനാഥ്‌ രാജേന്ദ്രൻ സംവിധാനംചെയ്യുന്ന ചലച്ചിത്രമാണ് 'കുറുപ്പ്'. എന്നാൽ ഈ ചിത്രം ശ്രീനാഥ് രാജേന്ദ്രന്റെ സാങ്കല്പിക സൃഷ്ടിയാണ്. പോലീസ് ഹിസ്റ്ററിയിൽ ഹൃദ്രോഗിയായ കുറുപ്പ് അറ്റാക്ക് വന്ന് മരിച്ചിട്ട് ഉണ്ടാകും എന്നാണ് പറയുന്നത്.[5]

അവലംബം[തിരുത്തുക]

  1. "Hunt for Sukumara Kurup hots up" (Press release). The Hindu. May 6, 2006. Archived from the original on 2007-03-20. Retrieved September 26, 2010.
  2. R Gopakumar (Nov 13, 2010), Fugitive fails to turn up at son's wedding, retrieved May 27, 2012
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-06. Retrieved 2014-01-22.
  4. "Hunt for Sukumara Kurup hots up" (Press release). The Hindu. May 6, 2006. Archived from the original on 2007-03-20. Retrieved September 26, 2010.
  5. https://malayalam.news18.com/photogallery/film/movies-relatives-of-chacko-sent-legal-notice-to-dulquer-salman-ss-269949.html


"https://ml.wikipedia.org/w/index.php?title=സുകുമാരക്കുറുപ്പ്&oldid=3896458" എന്ന താളിൽനിന്ന് ശേഖരിച്ചത്