Jump to content

മഞ്ജു വാര്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Manju Warrier എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഞ്ജു വാരിയർ
ജനനം
മഞ്ജു വാര്യർ

(1979-09-10) 10 സെപ്റ്റംബർ 1979  (45 വയസ്സ്)
സജീവ കാലം1995–1999, 2014-തുടരുന്നു
ജീവിതപങ്കാളി(കൾ)
കുട്ടികൾമീനാക്ഷി
വെബ്സൈറ്റ്http://manjuwarrier.com/

മലയാള സിനിമയിലെ നായിക നടിയാണ് മഞ്ജു വാര്യർ. സ്കൂൾ വിദ്യാഭാസ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം നേടി. സഹോദരൻ മധു വാര്യരും ചലച്ചിത്ര അഭിനേതാവാണ്‌.

17-ആം വയസ്സിൽ സാക്ഷ്യം (1995) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു.

ജീവിത രേഖ

[തിരുത്തുക]

1978 സെപ്റ്റംബർ 10 നു തമിഴ്നാട്ടിലെ നാഗർകോവിലിൽ ഗിരിജ വാര്യരുടെയും മാധവ വാര്യരുടെയും  മകളായി ജനിച്ചു.  കണ്ണൂർ ചിന്മയ വിദ്യാലയത്തിലും കണ്ണൂരിലെ ചൊവ്വ ഹയർസെക്കണ്ടറി സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1998-ൽ നടൻ ദിലീപിനെ വിവാഹം കഴിച്ച മഞ്ജു വാര്യർ അഭിനയം നിർത്തി. 2014-ൽ വിവാഹമോചനത്തിന് ശേഷം കല്യാൺ ജ്വല്ലറിയുടെ പരസ്യത്തിൽ ഇതിഹാസ നടൻ അമിതാബ് ബച്ചൻറെ കൂടെ അഭിനയിച്ചുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നിലേക്ക്‌ തിരിച്ചെത്തിയത്‌. നിരൂപകപ്രശംസ നേടിയതും വാണിജ്യപരമായി വിജയിച്ചതുമായ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ അവർ സിനിമയിലേക്കും മടങ്ങിയെത്തി.[1]

അഭിനയ ജീവിതം

[തിരുത്തുക]

രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്[2]. തന്റെ 18-മത്തെ വയസ്സിൽ സല്ലാപം (1996) എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിൽ നായകനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 1999-ൽ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു. നടൻ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യർ സിനിമ അഭിനയം നിർത്തി. 14 വർഷങ്ങൾക്കു ശേഷം 2012 ഒക്ടോബർ 24-നാണ് മഞ്ജു വാര്യർ വീണ്ടും അരങ്ങിലെത്തിയത്. ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലാണ് അവർ നൃത്തം ചെയ്തത്. മലയാളത്തിൽ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങൾ കുറയുമ്പോഴുണ്ടാകുന്ന ചർച്ചകളിൽ എപ്പോഴും മഞ്ജു വാര്യർ എന്ന പേര് ഒന്നാമതായി ഉയർന്നിരുന്നു.[3] 16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ ? എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി. നിരവധി ജനപ്രിയ സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു.

'കണ്ണെഴുതി പൊട്ടുംതൊട്ട്‌' എന്ന ചിത്രത്തിലെ 'ചെമ്പഴുക്കാ ചെമ്പഴുക്കാ...' എന്ന ഗാനം ആലപിച്ച മഞ്ജു ആ രംഗത്തും പ്രേക്ഷകപ്രീതി നേടി.[4] ജാക്ക് ആൻഡ് ജിൽ എന്ന സിനിമയ്ക്കായി ആലപിച്ച 'കിം കിം കിം...' എന്ന പാട്ട് വളരെയേറെ ജനപ്രീതി നേടി.[5]

ചലച്ചിത്രങ്ങൾ

[തിരുത്തുക]

അഭിനേതാവായി

[തിരുത്തുക]
  • സിനിമകൾ മലയാളം ഭാഷയിലാണ്, അല്ലാത്തപക്ഷം നോട്ട് ചെയ്തിട്ടുണ്ട്.
നം. വർഷം ചലച്ചിത്രം കഥാപാത്രം സംവിധാനം അഭിനേതാക്കൾ കുറിപ്പുകൾ
1 1995 സാക്ഷ്യം സ്മിത മോഹൻ സുരേഷ് ഗോപി, ഗൗതമി
2 1996 സല്ലാപം രാധ സുന്ദർദാസ് ദിലീപ്, മനോജ് കെ. ജയൻ
3 ഈ പുഴയും കടന്ന് അഞ്ജലി കമൽ ദിലീപ്, ബിജു മേനോൻ, മോഹിനി
4 ദില്ലിവാല രാജകുമാരൻ മായ രാജസേനൻ ജയറാം, ബിജു മേനോൻ, കലാഭവൻ മണി
5 തൂവൽ കൊട്ടാരം ദേവപ്രഭ വർമ്മ സത്യൻ അന്തിക്കാട് ജയറാം, സുകന്യ, ദിലീപ്
6 കളിവീട് മൃദുല സിബി മലയിൽ ജയറാം, വാണി വിശ്വനാഥ്
7 1997 ഇന്നലകളില്ലാതെ ബീന ജോർജ്ജ് കിത്തു ബിജു മേനോൻ
8 കളിയാട്ടം താമര ജയരാജ് സുരേഷ് ഗോപി, ബിജു മേനോൻ, ലാൽ
9 സമ്മാനം ദേവി സുന്ദർദാസ് മനോജ് കെ. ജയൻ, കലാഭവൻ മണി
10 ആറാം തമ്പുരാൻ ഉണ്ണിമായ ഷാജി കൈലാസ് മോഹൻലാൽ, പ്രിയ രാമൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ
11 കുടമാറ്റം ഗൗരി സുന്ദർദാസ് ദിലീപ്, ബിജു മേനോൻ, വിജയരാഘവൻ
12 കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് മീനാക്ഷി കമൽ ജയറാം, ബിജു മേനോൻ
13 ഇരട്ടക്കുട്ടികളുടെ അച്ഛൻ അനുപമ സത്യൻ അന്തിക്കാട് ജയറാം
14 1998 തിരകൾക്കപ്പുറം സീത അനിൽ ആദിത്യൻ സുരേഷ് ഗോപി
15 പ്രണയവർണ്ണങ്ങൾ ആരതി സിബി മലയിൽ സുരേഷ് ഗോപി, ബിജു മേനോൻ, ദിവ്യ ഉണ്ണി
16 ദയ ദയ വേണു കൃഷ്ണ, ലാൽ
17 കന്മദം ഭാനുമതി ലോഹിതദാസ് മോഹൻലാൽ, ലാൽ
18 സമ്മർ ഇൻ ബത്‌ലഹേം അഭിരാമി സിബി മലയിൽ സുരേഷ് ഗോപി, ജയറാം, മോഹൻലാൽ
19 1999 കണ്ണെഴുതി പൊട്ടുംതൊട്ട് ഭദ്ര ടി.കെ. രാജീവ് കുമാർ അബ്ബാസ്, ബിജു മേനോൻ, തിലകൻ
20 പത്രം ദേവിക ശേഖർ ജോഷി സുരേഷ് ഗോപി, മുരളി
21 2014 ഹൗ ഓൾഡ് ആർ യു? നിരുപമ രാജീവ്‌ റോഷൻ ആൻഡ്രൂസ് കുഞ്ചാക്കോ ബോബൻ, കനിഹ, ലാലു അലക്സ്‌
22 2015 എന്നും എപ്പോഴും ദീപ സത്യൻ അന്തിക്കാട് മോഹൻലാൽ, റീനു മാത്യൂസ്, ലെന
23 റാണി പത്മിനി പത്മിനി ആഷിഖ് അബു റിമ കല്ലിങ്കൽ, ലെന
24 ജോ ആൻഡ്‌ ദി ബോയ്‌ ജോൻ മേരി ജോൺ റോജിൻ തോമസ്‌ ലാലു അലക്സ്, സനൂപ് സന്തോഷ്
25 2016 പാവാട അതിഥിവേഷം മാർത്താണ്ഡൻ പൃഥ്വിരാജ്, അനൂപ് മേനോൻ, ആശ ശരത് അതിഥി വേഷം
26 വേട്ട ശ്രീബാല ഐ.പി.എസ് രാജേഷ് പിള്ള കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്
27 കരിങ്കുന്നം സിക്സസ് വന്ദന ദീപു കരുണാകരൻ അനൂപ് മേനോൻ, ബാബു ആന്റണി
28 2017 കെയർ ഓഫ് സൈറാബാനു സൈറാബാനു ആന്റണി സോണി അമല, ഷെയ്ൻ നിഗം
29 ഉദാഹരണം സുജാത സുജാത ഫാന്റം പ്രവീൺ അനശ്വര രാജൻ,മംത മോഹൻദാസ്,നെടുമുടി വേണു
30 വില്ലൻ ഡോ നീലിമ മാത്യു ബി ഉണ്ണികൃഷ്ണൻ മോഹൻലാൽ,വിശാൽ,ഹൻസിക മൊട്‍വാനി,രാഷി ഖന്ന,ശ്രീകാന്ത്
31 2018 ആമി കമല സുരയ്യ കമൽ മുരളി ഗോപി,ടോവിനോ തോമസ്,അനൂപ് മേനോൻ
32 മോഹൻലാൽ മീനുക്കുട്ടി സാജിദ് യാഹിയ ഇന്ദ്രജിത്ത്,ബിജു കുട്ടൻ,സലീം കുമാർ
33 ഒടിയൻ പ്രഭ വി.എ.ശ്രികുമാർ മേനോൻ മോഹൻലാൽ, പ്രകാശ് രാജ്
34 2019 ലൂസിഫർ പ്രിയദർശിനി രാംദാസ് പൃഥ്വിരാജ് മോഹൻലാൽ,വിവേക് ഒബ്രോയ്,ടൊവിനോ തോമസ്,ഇന്ദ്രജിത്ത്
35 അസുരൻ പച്ചൈയമ്മാൾ വെട്രിമാരൻ ധനുഷ് തമിഴ് ചിത്രം
36 പ്രതി പൂവൻകോഴി മാധുരി റോഷൻ ആൻഡ്രൂസ് റോഷൻ ആൻഡ്രൂസ്,അനുശ്രീ
37 2021 ദി പ്രീസ്റ്റ് സൂസൻ ജോഫിൻ ടി ചാക്കോ മമ്മൂട്ടി,നിഖില വിമൽ
38 ചതുർ മുഖം തേജസ്വിനി രഞ്ജിത്ത് കലാശങ്കർ, സലിൽ.വി സണ്ണി വെയ്ൻ,ശ്യാമപ്രസാദ് നിർമ്മാതാവ് കൂടിയാണ്
39 മരക്കാർ:അറബിക്കടലിന്റെ സിംഹം സുബൈദ പ്രിയദർശൻ മോഹൻലാൽ,അർജുൻ സർജ,സുനിൽ ഷെട്ടി,പ്രഭു,കീർത്തി സുരേഷ്
40 2022 ലളിതം സുന്ദരം ആനി മേരി ദാസ് മധു വാരിയർ ബിജു മേനോൻ,ദീപ്തി സതി നിർമ്മാതാവ് കൂടിയാണ്, ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ റിലീസ് ചെയ്തു
41 മേരീ ആവാസ് സുനോ ഡോ.രശ്മി പാടത്ത് പ്രകാശ് സെൻ ജയസൂര്യ,ജോണി ആന്റണി
42 ജാക്ക് എൻ ജിൽ പാർവതി സന്തോഷ് ശിവൻ കാളിദാസ് ജയറാം,സൗബിൻ ഷാഹിർ,എസ്തർ അനിൽ "സെന്റീമീറ്റർ" എന്ന പേരിൽ ഭാഗികമായി തമിഴിൽ പുനർനിർമ്മിച്ചു.
43 2023 തുനിവ് കണ്മണി എച്ച് . വിനോദ് അജിത് കുമാർ തമിഴ് ചിത്രം
44 ആയിഷ ആയിഷ ആമിർ പള്ളിക്കൽ മലയാളം - അറബിക് ദ്വിഭാഷാ ചിത്രം
45 വെള്ളരി പട്ടണം കെ പി സുനന്ദ മഹേഷ് വെട്ടിയാർ സൗബിൻ ഷാഹിർ
46 2024 ഫൂട്ടേജ് സൈജു ശ്രീധരൻ വിശാഖ് നായർ
47 വേട്ടയൻ താര ടി ജെ ജ്ഞാനവേൽ രജനികാന്ത് തമിഴ് ചിത്രം

ശബ്ദ സാന്നിധ്യം

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
ദേശീയ ചലച്ചിത്രപുരസ്കാരം
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം
ഫിലിംഫെയർ പുരസ്കാരം
സ്ക്രീൻ-വീഡിയോകോൺ പുരസ്കാരം
ഫിലിം ഫാൻസ് പുരസ്കാരം
  • 1996 – മികച്ച നടി – തൂവൽ കൊട്ടാരം
  • 2023-ജെ.സി ഡാനിയേൽ ഫൗണ്ടേഷന്റെ മികച്ച നടിക്കുള്ള പുരസ്കാരം-(ആയിഷ’, ‘വെള്ളിപ്പട്ടണം)[6]

അവലംബം

[തിരുത്തുക]
  1. [https://m3db.com/manju-warrier / m3db] മഞ്ജു വാര്യർ
  2. "സാക്ഷ്യം ഐ.എം.ഡി.ബി. താൾ". Retrieved 2010 മേയ് 6. {{cite web}}: Check date values in: |accessdate= (help)
  3. "വീണ്ടും ചിലങ്കൾ കിലുങ്ങുന്നു". Archived from the original on 2013-03-18. Retrieved 2013-04-19.
  4. ചെമ്പഴുക്ക ചെമ്പഴുക്ക ഗാനം youtube
  5. കിം കിം കിം ഗാനം youtube
  6. "ജെ സി ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരം; മികച്ച നടൻ കുഞ്ചാക്കോ ബോബൻ, നടി മഞ്ജു വാര്യർ". 2023-10-16. Retrieved 2023-10-18.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  • ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മഞ്ജു വാര്യർ
"https://ml.wikipedia.org/w/index.php?title=മഞ്ജു_വാര്യർ&oldid=4137293" എന്ന താളിൽനിന്ന് ശേഖരിച്ചത്