കല്യാണി പ്രിയദർശൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കല്യാണി പ്രിയദർശൻ
Kalyani Priyadarshan.jpg
തെലുങ്ക് മിർച്ചി,2017
ജനനം (1992-04-05) 5 ഏപ്രിൽ 1992  (30 വയസ്സ്)
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾകല്യാണി
പൗരത്വംഇന്ത്യൻ
കലാലയംലേഡി ആൻഡൽ സ്കൂൾ ചെന്നൈ,
വെങ്കിടസുഭ റാവു മെട്രിക്കുലേഷൻ ഹയർസെക്കൻഡറി സ്കൂൾ ചെന്നൈ,
പാർസൺസ് സ്കൂൾ ഓഫ് ഡിസൈൻ,ന്യൂയോർക്ക്.
തൊഴിൽചലച്ചിത്ര അഭിനേത്രി
കലാസംവിധായക
പ്രൊഡക്ഷൻ ഡിസൈനർ
സജീവ കാലം2013-ഇത് വരെ
മാതാപിതാക്ക(ൾ)പ്രിയദർശൻ(അച്ഛൻ)
ലിസി (അമ്മ)

കല്യാണി പ്രിയദർശൻ (ജനനം:1992 ഏപ്രിൽ 5) ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ്. പ്രധാനമായും തെലുങ്ക്,തമിഴ്,മലയാളം എന്നീ ഭാഷകളിലാണ് കല്യാണി അഭിനയിക്കുന്നത്.പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും,നടി ലിസിയുടേയും മകളാണ് കല്യാണി.2017ൽ പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് ചിത്രത്തിൽ ആണ് കല്യാണി ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ലഭിച്ചു. വരനെ ആവശ്യമുണ്ട്,മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലും കല്യാണി അഭിനയിച്ചിട്ടുണ്ട്.

കുടുംബം[തിരുത്തുക]

പ്രിയദർശന്റെയും, ലിസിയുടേയും മകളായി ചെന്നൈയിലാണ് കല്യാണി ജനിച്ചത്.സിദ്ദാർത്ഥ് പ്രിയദർശൻ എന്നാണ് കല്യാണിയുടെ സഹോദരന്റെ പേര്.

ലേഡി ആൻഡൽ സ്കൂൾ ചെന്നൈ, വെങ്കിടസുഭ റാവു മെട്രിക്കുലേഷൻ ഹയർസെക്കൻഡറി സ്കൂൾ,പാർസൺസ് സ്കൂൾ ഓഫ് ഡിസൈൻ ന്യൂയോർക്ക് എന്നിവടങ്ങളിലായി കല്യാണി വിദ്യാഭ്യാസം പൂർത്തിയാക്കി.

സിനിമ ജീവിതം[തിരുത്തുക]

2017ൽ പുറത്തിറങ്ങിയ ഹലോയാണ് കല്യാണി അഭിനയിച്ച ആദ്യ ചലച്ചിത്രം.ഇത് ഒരു തെലുങ്ക് ചിത്രമാണ്.ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഈ ചിത്രത്തിലെ അഭിനയത്തിലൂടെ കല്യാണി സ്വന്തമാക്കി.പിന്നീട് നിരവധി ചിത്രങ്ങളിൽ സുപ്രധാന വേഷങ്ങൾ ചെയ്തു.വരനെ ആവശ്യമുണ്ട്,മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിലൂടെയാണ് കല്യാണി മലയാള ചലച്ചിത്ര മേഖലയിലേക്ക് എത്തിയത്.

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

2017

2019

  • ചിത്രാഞ്ജലി (തെലുങ്ക്)...ലഹരി
  • രണരങ്കം (തെലുങ്ക്)...ഗീത
  • ഹീറോ (തമിഴ്)...മീര

2020

  • വരനെ ആവശ്യമുണ്ട്(മലയാളം)...നിഖിത (നിക്കി)
  • പുത്തം പുധു കാലൈ(തമിഴ്)...ലക്ഷ്മി കൃഷ്ണൻ(ചെറുപ്പ കാലം)

2021

2022

അവാർഡുകൾ[തിരുത്തുക]

  • ഫിലിംഫെയർ അവാർഡ് (2018)
  • SIIMA അവാർഡ്
  • അപ്സര അവാർഡ്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കല്യാണി_പ്രിയദർശൻ&oldid=3813175" എന്ന താളിൽനിന്ന് ശേഖരിച്ചത്