സായി പല്ലവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സായി പല്ലവി
ജനനം
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
തൊഴിൽചലച്ചിത്ര അഭിനേത്രി,നർത്തകി,doctor
സജീവ കാലം2015 -ഇന്നുവരെ

ഒരു ഇന്ത്യൻ അഭിനയേത്രിയും നർത്തകിയും ആണ് സായി പല്ലവി(സായ്‌ പല്ലവി[1]) . 2008ൽ തമിഴിൽ ധൂം ധാം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സായി പല്ലവി 2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന സിനിമയിലൂടെയാണ് മലയാളസിനിമാ അഭിനയ രംഗത്ത് പ്രവേശിക്കുന്നത് [2] . നിവിൻ പോളി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് പ്രേമം സിനിമയിലെ മറ്റു കഥാപാത്രങ്ങൾ. സൗത്ത്‌ ഇന്ത്യയിലെ ടെലിവിഷൻ ഡാൻസ്‌ റിയാലിറ്റി ഷോകളിൽ നർത്തകിയായി പ്രവർത്തിച്ച ശേഷമാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. 2016-ൽ ദുൽഖർ സൽമാൻന്റെ നായിക ആയി കലി എന്ന ചിത്രത്തിലും അഭിനയിച്ചു.

ജീവിതരേഖ[തിരുത്തുക]

തമിഴ്നാട് സംസ്ഥാനത്തെ നീലഗിരി ജില്ലയിലെ ഒരു മലമ്പ്രദേശമായ കോട്ടഗിരിയിൽ . ജനിച്ച സായി പല്ലവി വളർന്നത് കോയമ്പത്തൂരിലാണ്.അഭിനയ രംഗത്തും, നൃത്തരംഗത്തും പ്രവർത്തിച്ച സായി പല്ലവി ഒരു ഡോക്ടറായി ജോലി ചെയ്യുന്നു[3]

തിരഞ്ഞെടുത്ത സിനിമകൾ[തിരുത്തുക]

സിനിമ വർഷം കഥാപാത്രം സംവിധായകൻ ഭാഷ
ധാം ധൂം 2008 Uncredited Role ജീവ തമിഴ്
പ്രേമം 2015 മലർ അൽഫോൺസ് പുത്രൻ മലയാളം
കലി 2016 അഞ്ജലി സമീർ താഹിർ മലയാളം
എൻ ജി കെ 2018 ബോപ്പുള്ളി റാണി തമിഴ്

അവലംബം[തിരുത്തുക]

  1. https://www.youtube.com/watch?v=afumPg9FiXY
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-06-11.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-12-25. Retrieved 2015-12-23.

പുറമേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സായി_പല്ലവി&oldid=3952921" എന്ന താളിൽനിന്ന് ശേഖരിച്ചത്