അമീബ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനോജ് കാന കഥയെഴുതി സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് അമീബ. കാസർഗോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രത്തിൽ അനുമോൾ, ഇന്ദ്രൻസ്, ആത്മീയ രാജൻ, അനീഷ് ജി. മേനോൻ, അനൂപ് ചന്ദ്രൻ, സി.കെ. ബാബു എന്നിവർ അഭിനയിക്കുന്നു. ചിത്രത്തിന്റെ ചെലവ് 55 ലക്ഷം രൂപയാണ്. പൊതുജനങ്ങളിൽ നിന്നുള്ള പണം സ്വീകരിച്ച് 'നേര്' സാംസ്‌കാരികവേദിയാണ് ഈ ചിത്രം നിർമിച്ചത്.[1] എൻഡോസൾഫാൻ ബാധിതരായ രണ്ടുപേർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.[2]

സാങ്കേതികപ്രവർത്തകർ[തിരുത്തുക]

 • കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: മനോജ് കാന
 • നിർമ്മാണം: പ്രിയേഷ്‌ കുമാർ പി.കെ.
 • ഛായാഗ്രഹണം: കെ.ജി. ജയൻ,
 • എഡിറ്റിംഗ്‌: മനോജ്‌ കണ്ണോത്ത്‌,
 • പ്രൊഡക്ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമ്മൂട്‌,
 • പി.ആർ.ഒ. അജയ്‌ തുണ്ടത്തിൽ,
 • കല: സന്തോഷ്‌ രാമൻ,
 • ചമയം: പട്ടണം റഷീദ്, മനോജ്‌ നഗരൂർ,
 • വസ്‌ത്രാലങ്കാരം: അശോകൻ ആലപ്പുഴ
 • ഗാനരചന: ബാലചന്ദ്രൻ തെക്കന്മാർ,
 • സംഗീതം: ചന്ദ്രൻ വേയാട്ടുമ്മൽ
 • ആലാപനം: ഹരിത ഹരീഷ്‌,
 • പശ്‌ചാത്തലസംഗീതം: ശ്രീവൽസൻ ജെ. മേനോൻ,
 • സ്‌റ്റിൽസ്‌: പ്രമോദ്‌ മേപ്പയൂർ,
 • ശബ്‌ദമിശ്രണം: ഹരികുമാർ എൻ.,
 • സംവിധാന സഹായികൾ: ഉമേഷ്‌ അംബുജേന്ദ്രൻ, സത്യനേശൻ, ഷാബു ടി.കെ., സെബാസ്‌റ്റ്യൻ ലെയ്‌സർ,
 • ഫിനാൻസ്‌ കൺട്രോളർ: ജിനു തോയാക്കരൻ.

അവലംബം[തിരുത്തുക]

 1. http://www.mathrubhumi.com/nri/gulf/uae/malayalam/article-1.649603[പ്രവർത്തിക്കാത്ത കണ്ണി]
 2. http://www.deshabhimani.com/index.php/special/news-weekendspecial-04-01-2016/528845
"https://ml.wikipedia.org/w/index.php?title=അമീബ_(ചലച്ചിത്രം)&oldid=3623409" എന്ന താളിൽനിന്ന് ശേഖരിച്ചത്